അക്രമങ്ങള്‍ക്കു പിന്നില്‍ വിദേശ ഏജന്റുമാരെന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: വിലവര്‍ധനയ്‌ക്കെതിരേ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം ചിലയിടങ്ങളില്‍ അക്രമാസക്തമായതിനു പിന്നില്‍ വിദേശ ഏജന്റുമാരാണെന്ന് ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചു. ബാഹ്യശക്തികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ഇത്തരം നിരവധി പേരെ ഇതിനകം രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രക്ഷോഭകര്‍ക്ക് അക്രമങ്ങള്‍ നടത്താന്‍ പ്രോല്‍സാഹനം നല്‍കിയ ഇവരെ ജനങ്ങളുടെ സഹായത്തോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടുതല്‍ പേരെ ഉടന്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്.

പാകിസ്താന്‍ ഹാഫിസ് സയീദിനെ വളര്‍ത്തുകയല്ല തളര്‍ത്തുകയാണ്: എല്ലാം ട്രംപിന് വേണ്ടിയോ!

വിലവര്‍ധനവിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ ബോധപൂര്‍വം അക്രമാസക്തമാക്കുകയും പൊതുമുതലുകള്‍ നശിപ്പിക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിഭാഗങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംശയകരമായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. പ്രക്ഷോഭത്തിനിടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് നേരത്തേ സുരക്ഷാ വിഭാഗങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രക്ഷോഭകരെ കൊലപ്പെടുത്തി പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് അവരുടെ കണക്കുകൂട്ടല്‍.

iran

ഇറാനില്‍ നടക്കുന്ന പ്രക്ഷോഭം മുതലെടുത്ത് രാജ്യത്ത് കുഴപ്പം വിതയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരത്തേ വ്യക്തമാക്കിയിരുന്നു. നയതന്ത്രമേഖലകളില്‍ ഇറാന്‍ കൈവരിച്ച നേട്ടങ്ങള്‍ കണ്ട് സഹിക്കാന്‍ ചില രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരായ നീക്കങ്ങളുടെ കാര്യത്തില്‍ വലിയ വിജയമാണ് ഇറാന്‍ കൈവരിച്ചത്. ഇറാന്റെ നേട്ടങ്ങള്‍ കണ്ട് സഹിക്കാനാവാത്ത ചിലര്‍ രാജ്യത്ത് അശാന്തി വിതക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Iran's Intelligence Ministry says it has identified and arrested some of the agents behind riots, which followed the recent protests against economic conditions in a number of Iranian cities in recent days

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്