• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാന് തിരിച്ചടി; ഖമനേയിയുടെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം, പിന്തുണച്ച് അമേരിക്കയും

Google Oneindia Malayalam News

ടെഹ്റാന്‍: ഉക്രൈന്‍ യാത്രാവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയാതാണെന്ന് കുറ്റസമ്മതത്തോടെ ഇറാനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. അമേരിക്കയുള്ള സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ശത്രിവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴുത്തുകയായിരുന്നുവെന്നാണ് ഇറാന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചത്.

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും രാജ്യത്തിനുള്ളിലും പുറത്തും പ്രതിഷേധം ശക്തമാവുന്നത് ഇറാന് വെല്ലുവിളിയാണ്. പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന പ്രസ്താവനകളും ഇറാന്‍ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

കഴിഞ്ഞ ബുധനാഴ്ച്ച

കഴിഞ്ഞ ബുധനാഴ്ച്ച

ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമായിരിക്കെ കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു ഉക്രൈന്‍ യാത്രാവിമാനം ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. ടെഹാറാനിലെ ഇമാം ഖമേനേയി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 6.10 നാണ് ഉക്രൈന്‍ ഇന്‍റന്‍റര്‍ നാഷണല്‍ എയര്‍ലൈന്‍സിന്‍റെ ബോയിങ് 737-800 വിമാനം 180 യാത്രക്കാരുമായി പറന്നുയര്‍ന്നത്. പുറപ്പെട്ട് രണ്ട് മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു

45 കിലോമീറ്റര്‍ ദൂരെ

45 കിലോമീറ്റര്‍ ദൂരെ

ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ ദൂരെ ഷഹരിയാര്‍ കൗണ്ടിയിലെ ഖലജ് അബാദില്‍ പാടത്താണ് വിമാനം തകര്‍ന്നു വീണത്. എഞ്ചിന്‍ തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നു വീണതെന്നായിരുന്നു ഇറാന്‍ അധികൃതര്‍ ആദ്യം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വിമാനം ഇറാന്‍റെ ഭാഗത്ത് നിന്നുള്ള ആക്രമണത്തില്‍ തകര്‍ന്നതാണെന്ന ആരോപണവും ശക്തമായിരുന്നു.

ദൃശ്യങ്ങള്‍

ദൃശ്യങ്ങള്‍

ആകാശത്ത് വെച്ച് വിമാനം സ്ഫോടനത്തില്‍ തകര്‍ന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ ചില അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം കാനഡയും ഉക്രൈനും ശക്തമാക്കി. ഇതിന് പിന്നാലെയാണ് വിമാനം തകര്‍ന്നതിന് പിന്നില്‍ തങ്ങളാണെന്ന് ഇറാന്‍ സമ്മതിച്ചത്.

പ്രതിഷേധം

പ്രതിഷേധം

വിമാന അപകടത്തിലെ കുറ്റസമ്മതത്തിന് പിന്നാലെ ലോകരാജ്യങ്ങല്‍ ഒന്നടങ്കം ഇറാനെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് സ്വന്തം ജനതയില്‍ നിന്നും ഇറാന്‍ ശക്തമായ പ്രതിഷേധം നേരിടുന്നത്. വലിയ പ്രതിഷേധമാണ് ശനിയാഴ്ച്ച ടെഹ്റാനില്‍ അരങ്ങേറിയത്.

ഖമനേയി രാജിവെക്കണം

ഖമനേയി രാജിവെക്കണം

സ്ത്രീകളടക്കുമുള്ള നൂറ് കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി തെരുവിലിറങ്ങിയത്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അല്‍ ഖമനേയി രാജിവെക്കണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു അപ്രതിഷേധം.

ട്വീറ്റ്

ടെഹ്റാനില്‍ നടന്ന പ്രതിഷേധം

ട്രംപും

ട്രംപും

വിമാന അപകടത്തില്‍ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കാന്‍ എത്തിയവര്‍ ഭരണകൂടത്തിന് എതിരായ പ്രതിഷേധമായി അതിനെ മാറ്റുകയായിരുന്നു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്.

ഇറാന്‍ അനുവദിക്കണം

ഇറാന്‍ അനുവദിക്കണം

പ്രതിഷേധങ്ങള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഇറാന്‍റെ ശ്രമങ്ങള്‍ക്കെതിരെ ആയിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ സംഘടനകളെ വസ്തുതകള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇറാന്‍ അനുവദിക്കണമെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

നിങ്ങള്‍ക്കൊപ്പം നില്‍ക്കും

നിങ്ങള്‍ക്കൊപ്പം നില്‍ക്കും

ധീരരായ, ദീര്‍ഘകാലമായി ദുരിതംഅനുഭവിക്കുന്ന ഇറാനിലെ ജനതയ്ക്ക്: ഞാന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയ നാള്‍മുതല്‍ നിങ്ങളുടെ കൂടെ നില്‍ക്കുകയാണ്. തുടര്‍ന്നും എന്റെ ഭരണകൂടവും രാജ്യവും നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ട്രംപ് പറഞ്ഞു. പ്രതിഷേധങ്ങള്‍ വീക്ഷിക്കുന്നുണ്ടെന്നും നിങ്ങലുടെ ധീരതയില്‍ പ്രചോദനം ഉള്‍ക്കൊണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മനുഷ്യത്വപരമായ പിഴവ്

മനുഷ്യത്വപരമായ പിഴവ്

ലക്ഷ്യസ്ഥാനം മാറി വിമാനത്തില്‍ മിസൈല്‍ പതിച്ചതാണ് ഇത്രവലിയ അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രാദേശിക മാധ്യമത്തിന് നല്‍കിയ വിവരണത്തില്‍ ഇറാന്‍ സൈന്യം വ്യക്തമാക്കിയത്. എല്ലാം ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചതെങ്കിലും മനുഷ്യത്വപരമായ പിഴവാണ് ലക്ഷ്യം തെറ്റാന്‍ കാരണമെന്നും ഇറാന്‍ അധികൃതര്‍ അവകാശപ്പെട്ടു.

പൊറുക്കാനാവാത്ത തെറ്റ്

പൊറുക്കാനാവാത്ത തെറ്റ്

തങ്ങള്‍ക്കുണ്ടായ വലിയ പിഴവില്‍ മാപ്പ് ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരത്തിലുള്ള പിഴവുകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുമെന്നും സൈന്യം വ്യക്തമാക്കി. പൊറുക്കാനാവാത്ത തെറ്റാണ് ഉണ്ടായതെന്നാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ പ്രസിഡന്റ് സംഭവത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നു അറിയിച്ചു.

 മരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി മരട്: മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, ടിവി ചര്‍ച്ചകള്‍ കാണുമ്പോള്‍ ഉള്ള് നീറി

 മരട് ഫ്ലാറ്റ് പൊളിക്കൽ രണ്ടാം ദിനം: ജെയിൻ കോറൽകോവും മണ്ണോട് ചേര്‍ന്നു, ഇനി ഗോള്‍ഡന്‍ കായലോരം മാത്രം മരട് ഫ്ലാറ്റ് പൊളിക്കൽ രണ്ടാം ദിനം: ജെയിൻ കോറൽകോവും മണ്ണോട് ചേര്‍ന്നു, ഇനി ഗോള്‍ഡന്‍ കായലോരം മാത്രം

English summary
iran news; donald trump supports iran protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
Desktop Bottom Promotion