ഇറാന്‍ സേനയ്‌ക്കെതിരേ തിരിഞ്ഞാല്‍ യുഎസ് സേനാ താവളങ്ങള്‍ ആക്രമിക്കുമെന്ന് വെല്ലുവിളി

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇറാന്റെ സേനയായ റെവല്യൂഷനറി ഗാര്‍ഡ്‌സിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പക്ഷം ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങി ഇറാനെതിരേ ഉപരോധം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഇറാന്‍ സേനയെ ഭീകരരായി പ്രഖ്യാപിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ഭീഷണി.

തങ്ങളെ ഭീകരപ്പട്ടികയില്‍ പെടുത്തുമെന്നുള്ള വാര്‍ത്ത ശരിയാണെങ്കില്‍ അമേരിക്കന്‍ സൈനികരെ ഇറാന്‍ കാണുക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെപ്പോലെയായിരിക്കുമെന്ന് റെവല്യൂഷനറി ഗാര്‍ഡ് കമാന്റര്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നല്‍കി. അങ്ങനെയൊരു ബുദ്ധിമോശം അമേരിക്ക കാണിക്കുന്ന പക്ഷം ഇറാന്റെ മിസൈല്‍ പരിധിയില്‍ വരുന്ന 2000 കിലോമീറ്റര്‍ ചുറ്റളവില്‍ അമേരിക്ക സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ സൈനിക താവളങ്ങളും അതിനു പുറത്ത് എവിടേക്കെങ്കിലും മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ടെക്‌സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

trumpruhani

പൊതു ശൗചാലയങ്ങൾ മാത്രമല്ല, ദേവാലയങ്ങളും സ്മശാനങ്ങളും വേണം.... പിണറായിക്ക് നടൻ ഹരീഷ് പേരടിയുടെ കുറിപ്പ്

നിലവില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും അമേരിക്ക ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സൈന്യത്തെ പൂര്‍ണമായും ഭീകരരായി പ്രഖ്യാപിച്ചിട്ടില്ല. ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൈന്യത്തെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ശക്തമായ താക്കീതുമായി ഇറാന്‍ രംഗത്തുവന്നിരിക്കുന്നത്. 

ഇത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍ തകര്‍പ്പന്‍ മറുപടിയായിരിക്കും ഇറാനില്‍ നിന്ന് ലഭിക്കുകയെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ബഹ്‌റാം ഖാസിമിയും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഇര്‍ന ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇത്തരമൊരു തന്ത്രപരമായ പിഴവ് അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാവില്ലെന്നാണ് ഇറാന്‍ കരുതുന്നത്. അങ്ങനെയുണ്ടായാല്‍ ഇറാന്റെ മറുപടി കനത്തതും നിര്‍ണായകവും തകര്‍പ്പനുമായിരിക്കും. അതിന്റെ എല്ലാ പ്രത്യാഘാതവും അമേരിക്ക തന്നെ പേറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 15ന് യു.എസ് കോണ്‍ഗ്രസിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഇറാന്‍ ആണവ കരാറിനെതിരായ നിലപാടെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇറാനെതിരേ കൂടുതല്‍ കര്‍ശനമായ ഉപരോധങ്ങളാവും അമേരിക്ക നടപ്പാക്കുക.

English summary
Iran promised on Monday to give a “crushing” response if the United States designated its elite Revolutionary Guards as a terrorist group,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്