കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനെ യുദ്ധക്കളമാക്കിയത് സൗദി അറേബ്യ; കൂടെ രണ്ട് രാജ്യങ്ങളും, പ്രക്ഷോഭം രക്തത്തില്‍ മുക്കി പോലീസ്

സൗദി അറേബ്യയും അമേരിക്കയും ബ്രിട്ടനുമാണ് ഇറാനില്‍ സര്‍ക്കാരിനെതിരേ ജനങ്ങളെ ഇളക്കിവിട്ടതെന്ന് മുതിര്‍ന്ന ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു.

  • By Ashif
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വളരെ വേഗത്തിലാണ് ശക്തിപ്പെട്ടത്. അവശ്യസാധനങ്ങളുടെ വില വര്‍ധനവിനെതിരേ തുടങ്ങിയ സമരം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറിയിരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ ഉണ്ടായ പ്രശ്‌നമല്ലിതെന്നും പിന്നില്‍ വന്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇറാന്‍ അമേരിക്കയുടെയും സൗദി അറേബ്യയുടെയും കണ്ണിലെ കരടാണ്. ഇറാനില്‍ കുഴപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങളുണ്ടെങ്കില്‍ ഇവര്‍ തന്നെയായിരിക്കും. ഇതുതന്നെയാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നനത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷം ഇറാന്റെ സുരക്ഷാ വിഭാഗം പുറത്തുവിട്ട വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്താണ് ഇറാനില്‍ നടക്കുന്നത്...

പിന്നില്‍ ഇവര്‍

പിന്നില്‍ ഇവര്‍

സൗദി അറേബ്യയും അമേരിക്കയും ബ്രിട്ടനുമാണ് ഇറാനില്‍ സര്‍ക്കാരിനെതിരേ ജനങ്ങളെ ഇളക്കിവിട്ടതെന്ന് മുതിര്‍ന്ന ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇക്കാര്യം വെറുതെ ആരോപിക്കുകയല്ലെന്നും വിശദമായ പഠനത്തിന് ശേഷമാണ് പറയുന്നതെന്നും അലി ഷംഖാനി വ്യക്തമക്കി.

പ്രോക്‌സി യുദ്ധം

പ്രോക്‌സി യുദ്ധം

ഇറാനിലെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ സെക്രട്ടറിയാണ് അലി ഷംഖാനി. ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും വിശദമായ പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്ന് അലി ഷംഖാനി പറഞ്ഞു. പ്രോക്‌സി യുദ്ധമാണ് ഇറാനെതിരേ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേട്ടം കൊയ്യാന്‍

നേട്ടം കൊയ്യാന്‍

സൗദി അറേബ്യയ്‌ക്കൊപ്പം അമേരിക്കയും ബ്രിട്ടനും ഇറാനെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനില്‍ കലാപമുണ്ടാക്കി നേട്ടം കൊയ്യാനാണ് ഈ മൂന്ന് രാജ്യങ്ങളും ശ്രമിക്കുന്നത്. ഇറാനില്‍ വ്യാപകമായി പ്രചരിക്കുന്ന ഹാഷ്ടാഗുകള്‍ സൗദിയുടെ നിര്‍ദേശ പ്രകാരമുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാക്കുകളും സൗദി ഇറാനിനെതിരേ ആരോപിച്ച കാര്യങ്ങളാണെന്നും ഷംഖാനി പറഞ്ഞു.

ഹാഷ്ടാഗുകളില്‍ 27 ശതമാനവും

ഹാഷ്ടാഗുകളില്‍ 27 ശതമാനവും

ഒരാഴ്ചക്കിടെ പ്രചരിക്കുന്ന ഹാഷ്ടാഗുകളില്‍ 27 ശതമാനവും സൗദി സര്‍ക്കാരിന്റെ വകയുള്ളതാണ്. ഇറാനില്‍ ഇത് പ്രചരിപ്പിക്കാന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാന്റെ വികസനവും മുന്നേറ്റവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സൗദിയും മറ്റു രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതെന്നും ഷംഖാനി പറഞ്ഞു.

ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും

ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും

ഇറാനിലെ പ്രശ്‌നങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. എല്ലാ ഇറാനികള്‍ക്കും പ്രശ്‌നങ്ങളില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ടെന്നും ഷംഖാനി പറഞ്ഞു. ഇറാനില്‍ പ്രക്ഷോഭം തുടങ്ങിയതു മുതല്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി ഉയര്‍ന്നിട്ടുണ്ട്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മരണസംഖ്യയില്‍ വിവിധ റിപ്പോര്‍ട്ടുകളാണുള്ളത്.

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു

അതേസമയം, പ്രക്ഷോഭം ആറ് ദിവസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം രാത്രി പോലീസും പ്രക്ഷോഭകരും തമ്മില്‍ നേരിട്ട് വിവിധ സ്ഥലങ്ങളില്‍ ഏറ്റുമുട്ടി. ഖാഹ്ദരിജാനില്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമം നടന്നു. ഇവിടെയാണ് ആറ് പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ടവരില്‍ കുട്ടിയും

കൊല്ലപ്പെട്ടവരില്‍ കുട്ടിയും

ഖുമൈനിഷഹറില്‍ 11 വയസുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചു. നജഫ്ബാദിലാണ് ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടത്. അതേസമയം, ആറ് ദിവസത്തിനിടെ 21 പേര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2009ലെ പ്രക്ഷോഭത്തിന് ശേഷം ആദ്യമായിട്ടാണ് ഇറാനില്‍ ഇത്രയും ശക്തമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടക്കുന്നത്.

സംഘര്‍ഷ കലുഷിതമാകും

സംഘര്‍ഷ കലുഷിതമാകും

അറബ് ലോകം കൂടുതല്‍ സംഘര്‍ഷ കലുഷിതമാകുമെന്ന സൂചനയാണ് ഇറാനില്‍ കൂറ്റന്‍ പ്രക്ഷോഭങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആയിരങ്ങളാണ് തെരുവില്‍. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ രണ്ടാമൂഴം പ്രതിസന്ധി നിറഞ്ഞതാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. പ്രക്ഷോഭം തുടര്‍ന്നാല്‍ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുള്ളത്.

റൂഹാനിയുടെ ഭരണം

റൂഹാനിയുടെ ഭരണം

ആവേശത്തോടെ അധികാരത്തിലേറ്റിയ മിതവാദിയായ ഹസന്‍ റൂഹാനിയുടെ ഭരണത്തില്‍ പൊതുജീവിതം പൊറുതിമുട്ടിയെന്നാണ് പരക്കെയുള്ള ആരോപണം. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അവസരം മുതലെടുത്ത് അമേരിക്ക ഇറാനെതിരേ രംഗത്തു വന്നിട്ടുണ്ട്. ഇറാന്‍ സമാധാനപരമായി നടക്കുന്ന പ്രക്ഷോഭം അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു പ്രസഡിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം.

 മശ്ഹദില്‍ തുടങ്ങി

മശ്ഹദില്‍ തുടങ്ങി

ഇറാനിലെ രണ്ടാമത്തെ വലിയ നഗരമാണ് മശ്ഹദ്. ഇവിടെയാണ് കഴിഞ്ഞ വ്യാഴാഴ്ച ആദ്യം പ്രക്ഷോഭം തുടങ്ങിയത്. തൊട്ടുപിന്നാലെ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷം സര്‍ക്കാരിനെ ഞെട്ടിപ്പിച്ച് കൊണ്ടാണ് പല നഗരങ്ങളിലും പ്രക്ഷോഭം തുടങ്ങിയത്. തലസ്ഥാനമായ തെഹ്റാനിലും പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ കിര്‍മന്‍ഷാഹിലും ജനങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെ അടിച്ചമര്‍ത്തല്‍ നടപടിയുമായി പോലീസും രംഗത്തെത്തി. നിരവധി പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരങ്ങള്‍.

 പ്രതിസന്ധി

പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയാണ് ജനങ്ങളെ ക്ഷുഭിതരാക്കിയത്. അവശ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചത് ജനങ്ങളെ വലച്ചിട്ടുണ്ട്. ആഭ്യന്തരമായ വിഷയങ്ങള്‍ പരിഹരിക്കാതെ സൈനിക ആവശ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സര്‍ക്കാരിന്റെ നിലപാട് മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇറാന്‍ നേതൃത്വങ്ങളുടെ ഉത്തരവാദിത്തമില്ലായ്മയാണ് ജനകീയ പ്രതിഷേധത്തിന് കാരണമെന്ന് വിലയിരുത്തുന്നു. മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഭരണകൂടം ഇറാനിലെ വിഷയങ്ങള്‍ക്ക് നല്‍കുന്നില്ലെന്നാണ് ആക്ഷേപം. എവിടെയാണ് പണം ചെലവിടേണ്ടതെന്ന് സര്‍ക്കാരിന് അറിയില്ലെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തുന്നു.

 സംശയത്തില്‍ ഇസ്ഹാഖ്

സംശയത്തില്‍ ഇസ്ഹാഖ്

അതേസമയം, പ്രക്ഷോഭകരുടെ നീക്കത്തില്‍ സംശയം പ്രകടിപ്പിച്ച് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജഹാന്‍ഗിരി രംഗത്തെത്തിയിട്ടുണ്ട്. ഇറാനില്‍ ചില അവശ്യവസ്തുക്കള്‍ക്ക് വില ഉയര്‍ന്നിട്ടുണ്ടെന്നത് സത്യമാണ്. പക്ഷേ, രാജ്യവ്യാപക പ്രക്ഷോഭത്തിന് വേണ്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ തെരുവിലിറങ്ങിയത് അവശ്യ വസ്തുക്കളുടെ വില പിടിച്ചുനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ്. എന്നാല്‍ മറ്റു ചിലര്‍ക്ക് സര്‍ക്കാരിനെ തകിടം മറിക്കാനാണ് ആഗ്രഹമെന്ന് ജഹാന്‍ഗിരി ആരോപിച്ചു. നിലവില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
Saudi, U.S., UK behind the Iran anti-gov't protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X