• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇറാനികളെ വെടിവച്ച് കൊന്ന് യുഎഇ സേന; യുഎഇ കപ്പല്‍ പിടികൂടി ഇറാന്‍... ഗള്‍ഫില്‍ കൈവിട്ട കളി

Google Oneindia Malayalam News

ടെഹ്‌റാന്‍/ദുബായ്: ഇസ്രായേല്‍ ബന്ധം യുഎഇ സ്ഥാപിച്ചത് മുതല്‍ ഇറാന്‍ കടുത്ത പ്രതിഷേധവുമായി രംഗത്തുണ്ട്. പശ്ചിമേഷ്യയില്‍ ഇറാനെ മാത്രം പ്രതിസ്ഥാനത്ത് കൊണ്ടുവരാന്‍ അമേരിക്ക നടത്തിയ നീക്കത്തിന്റെ വിജയം കൂടിയായിരുന്നു യുഎഇ-ഇസ്രായേല്‍ ബന്ധം. ഗള്‍ഫില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

cmsvideo
  Iran seized UAE ship and its crew after fishermen killed by UAE coast guard | Oneindia Malayalam

  ഇതിനിടെയാണ് മേഖലയില്‍ ചില അശുഭ നീക്കങ്ങള്‍. ഇറാന്റെ രണ്ടു പൗരന്‍മാരെ യുഎഇ തീര സേന വെടിവച്ചു കൊന്നു. അധികം വൈകാതെ യുഎഇ കപ്പല്‍ ഇറാന്‍ പിടിച്ചെക്കുകയും ചെയ്തു. ഗള്‍ഫ് മേഖല അസ്വസ്ഥമാകാന്‍ സാധ്യതയുള്ള നീക്കമാണിത്. വിശദാംശങ്ങള്‍ ഇങ്ങനെ...

  സംഘര്‍ഷഭരിതം

  സംഘര്‍ഷഭരിതം

  ഇറാന്‍-യുഎഇ ജലമേഖലയാണ് സംഘര്‍ഷഭരിതമായിരിക്കുന്നത്. അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാന്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ യുഎഇ തീരസേന വെടിവയ്ക്കുകയായിരുന്നു. രണ്ട് ഇറാന്‍ മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു.

  മണിക്കൂറുകള്‍ക്കകം...

  മണിക്കൂറുകള്‍ക്കകം...

  ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിടവെ ഇറാന്‍ പുതിയ നീക്കം നടത്തി. യുഎഇ രജിസ്‌ട്രേഷനിലുള്ള കപ്പല്‍ ഇറാന്‍ പിടികൂടി. ജലാതിര്‍ത്തി ലംഘിച്ചുവെന്ന് കാണിച്ചാണ് യുഎഇയുടെ കപ്പല്‍ ഇറാന്‍ സൈന്യം പിടികൂടിയത്.

  ജോലിക്കാരെ തടവിലാക്കി

  ജോലിക്കാരെ തടവിലാക്കി

  യുഎഇയുടെ കപ്പലിലെ ജോലിക്കാരെ ഇറാന്‍ തടവിലാക്കിയിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇറാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎഇ ഖേദം പ്രകടിപ്പിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ അറിയിക്കുകയും ചെയ്തു.

  യുഎഇ പ്രതിനിധിയെ വിളിപ്പിച്ചു

  യുഎഇ പ്രതിനിധിയെ വിളിപ്പിച്ചു

  മല്‍സ്യ തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം യുഎഇ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി യുഎഇ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

  സങ്കീര്‍ണമാണ് കാര്യങ്ങള്‍

  സങ്കീര്‍ണമാണ് കാര്യങ്ങള്‍

  ഇറാനുമായി ജലാതിര്‍ത്തി പങ്കിടുന്ന ഗള്‍ഫ് രാജ്യങ്ങളുമായി ഇടക്കിടെ ഇത്തരം തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ നിലവിലെ രാഷ്ട്രീയ പശ്ചാത്തലം സങ്കീര്‍ണമാണ്. ഇസ്രായേലുമായി യുഎഇ ബന്ധം സ്ഥാപിച്ചതിനെ നിശിതമായി വിമര്‍ശിച്ച് ഇറാന്‍ രംഗത്തുവന്നിരുന്നു.

  ഇറാനിലെ എട്ട് ബോട്ടുകള്‍

  ഇറാനിലെ എട്ട് ബോട്ടുകള്‍

  ഇറാനില്‍ നിന്നുള്ള എട്ട് മല്‍സ്യബന്ധന ബോട്ടുകളാണ് അതിര്‍ത്തി കടന്ന് യുഎഇ ജലമേഖലയില്‍ കടന്നത്. ഇവരെ തടയാന്‍ യുഎഇ തീരസേന ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ കാര്യമായ അത്യാഹിതം സംഭവിച്ചില്ലെന്നാണ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തത്.

   വലിയ തെറ്റ്

  വലിയ തെറ്റ്

  യുഎഇ-ഇസ്രായേല്‍ ബന്ധമാണ് മേഖലയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞാഴ്ച ഇരുരാജ്യങ്ങളും അമേരിക്കന്‍ മധ്യസ്ഥതയില്‍ ഐക്യപ്പെടുകയായിരുന്നു. യുഎഇ ചെയ്തത് വലിയ തെറ്റാണ് എന്നാണ് ഇതിനോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചത്.

  അമേരിക്കയുടെ വിജയം

  അമേരിക്കയുടെ വിജയം

  അതേസമയം, ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തി മറ്റു പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് അമേരിക്കയുടെ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണ് ഇസ്രയേല്‍ - അറബ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത പരിഹരിച്ചത്. യുഎഇ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ തയ്യാറായതോടെ അമേരിക്കയുടെ വിജയം കൂടിയാണിത്.

  തല്‍ക്കാലം നിര്‍ത്താം

  തല്‍ക്കാലം നിര്‍ത്താം

  പലസ്തീന്‍ പ്രശ്‌നം അറബ് രാജ്യങ്ങള്‍ ഏറെ കാലമായി ഉന്നയിക്കുന്നതാണ്. പലസ്തീന്‍കാരെ പിറന്ന മണ്ണില്‍ നിന്ന് ആട്ടിയോടിക്കുന്ന ഇസ്രായേല്‍ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. തല്‍ക്കാലം കുടിയേറ്റ നിര്‍മാണം നിര്‍ത്താമെന്ന് ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്.

  കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

  കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍

  യുഎഇയുടെ പാതയിലേക്ക് കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളെ കൊണ്ടുവരാനുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. ബഹ്‌റൈനും ഒമാനും ഇസ്രായേലുമായി കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി ഇസ്രായേലുമായി അടുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

  സൗദി അറേബ്യയുടെ നിലപാട്

  സൗദി അറേബ്യയുടെ നിലപാട്

  അതേസമയം, സൗദി അറേബ്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പലസ്തീന്‍കാരുടെ നിലപാടിനൊപ്പമാണ് സൗദി നില്‍ക്കുക എന്ന് സൗദി വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യുഎഇയിലേക്ക് ഇസ്രായേല്‍ വിമാന സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ്. സൗദി വ്യോമ പാതയിലൂടെ സര്‍വീസ് ആരംഭിക്കാനാണ് നീക്കങ്ങള്‍. സൗദി ഇക്കാര്യം സമ്മതിക്കുമോ എന്ന് വ്യക്തമല്ല.

  ബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടിബിഹാറില്‍ മഹാസഖ്യം പൊളിഞ്ഞു; സഖ്യകക്ഷി മുന്നണി വിട്ട് ബിജെപി പാളയത്തിലേക്ക്, കോണ്‍ഗ്രസിന് തിരിച്ചടി

  പ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രിപ്രതിസന്ധിയില്‍ ആടിയുലഞ്ഞ് കുവൈത്ത്; ശമ്പളം നല്‍കാന്‍ പോലും പണില്ല, വെളിപ്പെടുത്തി മന്ത്രി

  English summary
  Iran seized UAE ship and its crew after fishermen killed by UAE coast guard
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X