സൗദിക്കും യുഎഇയ്ക്കും നേരെ മിസൈലാക്രമണം നടത്തും... മുന്നറിയിപ്പുമായി ഇറാന്‍!!
തെഹറാന്‍: മിലിട്ടറി പരേഡിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ തിരിച്ചടിക്ക് ഒരുങ്ങി ഇറാന്‍. സൗദിക്കും യുഎഇയ്ക്കും എതിരെ മിസൈല്‍ ആക്രമണം നടത്തുമെന്നാണ് റെവല്യുഷറി ഗാര്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി ആക്രമണത്തിന് കാരണക്കാര്‍ സൗദി അറേബ്യയും യുഎഇയുമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് തിരികൊളുത്തുന്നതാണ് ഇറാന്റെ പുതിയ നീക്കം.

അതേസമയം റെവഷ്യുഷണറി ഗാര്‍ഡ്‌സിന്റെ വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇതില്‍ ഉണ്ടായിരുന്നത്. മുമ്പ് റെവല്യൂണറി ഗാര്‍ഡ്‌സ് നടത്തിയ മിസൈല്‍ ആക്രമണങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സൗദിയെയും യുഎഇയെയും ഭീഷണിപ്പെടുത്തുന്നതിലേക്ക് നീങ്ങിയത്. ഇസ്രയേലിനെയും ഈ വീഡിയോയില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. ഖമേനിയുടെ ശബ്ദവും ഈ വീഡിയോയിലുണ്ട്. കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന ഭീഷണിയാണ് ഉള്ളത്.
ഖമേനയുടെ സേനയായിട്ടാണ് റെവലുഷണി ഗാര്‍ഡ്‌സ് അറിയപ്പെടുന്നത്. മിസൈലുകളുടെ ദൂരപരിധി രണ്ടായിരം കിലോമീറ്ററാക്കി ഉയര്‍ത്താനാണ് അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സൗദിയെയും ഇസ്രയേലിനെയും ലക്ഷ്യമിടുന്നതിന് വേണ്ടിയാണ്. അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനും ഇതുവഴി സാധിക്കും. നേരത്തെ ഇറാനിയന്‍ മിലിട്ടറി പരേഡിന് നേരെയുണ്ടായ ആക്രമണത്തില്‍ 25ലേറെ പേര്‍ കൊല്ലപ്പെടുകയും അറുപതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയും സൗദിയും സ്‌പോണ്‍സര്‍ ചെയ്ത ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്റെ വാദം.












Click it and Unblock the Notifications