കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ഭീകരാക്രമണം: പ്രതികാരം ചെയ്യുമെന്ന് യുഎസിനും ഇസ്രായേലിനും മുന്നറിയിപ്പ്!

  • By Desk
Google Oneindia Malayalam News

ടെഹ്റാന്‍: ഇറാന്‍ സൈനിക പരേഡിനിടെയുണ്ടായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി ഇറാന്‍. ആക്രമണത്തിന് പകരം വീട്ടുമെന്നാണ് അമേരിക്കക്കു ഇസ്രായേലിനും ഇറാന്‍ നല്‍കിയ മുന്നറിയിപ്പ്. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ തലവനാണ് ഇരു രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇറാനിലെ അഹ് വാസ് സിറ്റിയിലുണ്ടായ സ്ഫോടനത്തിന് അമേരിക്കയ്ക്കും ഇസ്രായേലിനും പങ്കുണ്ടെന്ന് ഇറാന്‍ ആദ്യമേ കുറ്റപ്പെടുത്തിയിരുന്നു.

ഇതുവരെ കാണാത്ത ഞങ്ങളുടെ പ്രതികാരം നിങ്ങള്‍ കാണേണ്ടിവരും. ‍ഞങ്ങളുടെ പ്രതികരണം നിര്‍ണായകവും വിനാശകാരിയും ആയിരിക്കും. നിങ്ങള്‍ ചെയ്ത കാര്യത്തില്‍ നിങ്ങള്‍ക്ക് തന്നെ പശ്ചാത്താപം തോന്നുമെന്നും റെവല്യൂഷണറി ഗാര്‍ഡ്സ് തലവന്‍ ഹൊസൈന്‍ സലാമി ആക്രമണത്തില്‍ മരിച്ചവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് മുമ്പ് സ്റ്റേറ്റ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് പേരാണ് ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി നിരത്തുകളില്‍ തടിച്ച് കൂടിയത്. ശനിയാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ 24 പേരാണ് മരിച്ചത്. ഇവരില്‍ 12 പേര്‍ റവല്യൂഷണറി ഗാര്‍ഡ്സ് അംഗങ്ങളുമാണ്.

 നഷ്ടമായത് 25 പേരുടെ ജീവന്‍

നഷ്ടമായത് 25 പേരുടെ ജീവന്‍

ആക്രമണത്തില്‍ മരിച്ച 25 പേരില്‍ നാല് വയസ്സുകാരനും ഉള്‍പ്പെട്ടിരുന്നു. സൈനിക ശേഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇറാനെതിരെ അടുത്ത കാലത്തുണ്ടാകുന്ന വലിയ ആക്രമണമാണ് ഇറാനിലെ സൈനിക പരേഡിന് നേരെയുണ്ടായത്. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാകയില്‍ പൊതിഞ്ഞ പെട്ടികളിലാണ് ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിച്ചത്. ആക്രമണത്തില്‍ മരിച്ച നാല് വയസ്സുകാരന്റെ ചിത്രവുമേന്തിയാണ് ഏറെപ്പേരും ഇവര്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. നാല് അക്രമികളാണ് അഹ് വാസില്‍ ഇറാനിയന്‍ സൈനിക അധികൃതരുടെ സാന്നിധ്യത്തില്‍ നടന്ന സൈനിക പരേഡിന് നേരെ ആക്രമണമഴിച്ച് വിട്ടത്. 1980-88ലെ ഇറാന്‍- ഇറാഖ് യുദ്ധത്തിന്റെ ഓര്‍മപ്പെടുത്തലിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയാണ് കുരുതിക്കളമായി മാറിയത്. വെടിയേല്‍ക്കാതിരിക്കാന്‍ സൈനികര്‍ ഇഴഞ്ഞു നീങ്ങിയപ്പോള്‍ സ്ത്രീകളും കുട്ടികളും ജീവന് വേണ്ടി നെട്ടോട്ടമോടുകയായിരുന്നു. ശനിയാഴ്ച പോലീസ് വേഷത്തിലെത്തിയരാണ് ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ ആക്രമണം നടത്തിയത്.

 അമേരിക്കയും സഖ്യ രാജ്യങ്ങളും

അമേരിക്കയും സഖ്യ രാജ്യങ്ങളും


ആക്രമണമുണ്ടായതോടെ ഇറാനിലെ ഉന്നത നേതാക്കളെല്ലാം തന്നെ അമേരിക്കയുടെ ഗള്‍ഫ്- അറബ് സഖ്യങ്ങളെയാണ് പ്രതിസ്ഥാനത്ത് നിര്‍ത്തിയത്. സിറിയ, യമന്‍,ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളില്‍ സൗദിയുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്ന രാജ്യമാണ് ഇറാന്‍. പുറമേ എണ്ണ വ്യാപാരത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പോരുകളും പ്രസിദ്ധമാണ്. അതുകൊണ്ടുതന്നെ സൗദിയും പ്രതിസ്ഥാനത്തേക്ക് സംശയിക്കപ്പെട്ടേക്കാം. സൗദിക്ക് പുറമേ യുഎഇയും അമേരിക്കയുടെ സഖ്യരാജ്യമാണ്. എന്നാല്‍ ഇറാനില്‍ സൈനിക പരേഡിനിടെ ഉണ്ടായ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി അമേരിക്ക ഉടന്‍ തന്നെ രംഗത്തെത്തിയിരുന്നു. മരണാനന്തര ചടങ്ങില്‍ സംസാരിച്ച പ്രതിരോധ മന്ത്രി അമിര്‍ ഹത്താമിയും ഭീകരര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

 ആക്രമണത്തില്‍ അറസ്റ്റ്

ആക്രമണത്തില്‍ അറസ്റ്റ്

ഇറാനില്‍ സൈനിക പരേഡിനിടെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സംശയം തോന്നിയ വലിയൊരു ശൃംഖല തന്നെ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഇന്റലിജന്‍സ് വിഭാഗം മന്ത്രിയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. മന്ത്രിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി മിസാനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 ഐസിസ് വീഡിയോ പുറത്ത്

ഐസിസ് വീഡിയോ പുറത്ത്


ആക്രമണം നടത്തുന്നതിനായി വാഹനത്തിലെത്തുന്ന മൂന്ന് പേരുടെ വീഡിയോ ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിരുന്നു. ഞങ്ങള്‍ മുസ്ലിങ്ങളാണ് അവര്‍ കാഫിറുകളും. ഞങ്ങള്‍ ശക്തമായ ഗറില്ലാ ആക്രമണങ്ങള്‍ അവരെ ഇല്ലാതാക്കുമെന്നും ഐസിസ് ഭീകരര്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. ബേസ് ബോള്‍ ക്യാമ്പിന്റെ തൊപ്പി ധരിച്ച ഒരാള്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ആക്രോശിക്കുന്നതും അമാഖ് പുറത്തുവിട്ട വീഡിയോയില്‍ ഉണ്ടായിരുന്നു.

 റൂഹാനിയുടെ ഭീഷണി

റൂഹാനിയുടെ ഭീഷണി

ഇറാനില്‍ 25 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുന്ന റൂഹാനി സ്‌ഫോടനത്തെ തുടര്‍ന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ റൂഹാനി മുഖാമുഖം കാണുമെന്നും പ്രഖ്യാപിച്ചിരുന്നു. ആണവകരാറിന്റെ പേരില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഇരു രാജ്യങ്ങളും വാക്പോരിന് ഒരുങ്ങുന്നത്. ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അമേരിക്കയാണെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറ്റപ്പെടുത്തിയിരുന്നു രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ അക്രമികള്‍ക്ക് പിന്തുണ നല്‍കിയെന്നും ഇവര്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നവരാണെന്നും റൂഹാനി പറഞ്ഞിരുന്നു.

English summary
Iran warns US and Israel of revenge after parade attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X