ഇറാഖ് കലാപ സമാന സാഹചര്യത്തിലേക്ക്: 23 സദർ അനുകൂലികള്‍ കൊല്ലപ്പെട്ടു, 380 പേർക്ക് പരിക്ക്
ബാഗ്ദാദ്: പ്രമുഖ ശിയ നേതാവ് മുഖതദ സദർ രാഷ്ട്രീയം വിടുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാഖില്‍ ആരംഭിച്ച കലാപം രൂക്ഷമാവുന്നു. ഇറാഖി സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 23 സദർ അനുകൂലികള്‍ കൊല്ലപ്പെട്ടുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 380 പേർക്ക് പരിക്കേറ്റതായും മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു.
സദറിന്റെ അനുയായികളും സൈന്യവും ഇറാഖ് സേനയുമായി സംയോജിപ്പിച്ച മുൻ അർദ്ധസൈനികരായ ഹാഷെദ് അൽ-ഷാബിയുടെ ആളുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് ഇന്നലെ വൈകീട്ടോടെ ശമനം വന്നുവെങ്കിലും ചൊവ്വാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

സദർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ അക്രമാസക്തരായ അനുയായികള്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധക്കാർ ഇറാഖ് സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറിയതോടെ കാവൽ പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തില്‍ ചേരുകയായിരുന്നു മന്ത്രിസഭ യോഗം തടസ്സപ്പെടുകയും ചെയ്തു.
സാരിയില്‍ അതിമനോഹരിയാണ് ദില്‍ഷ പ്രസന്നന്‍: ക്യൂട്ട്നെസ്സിനും ഒരു കുറമില്ല, പുത്തന്‍ ചിത്രങ്ങള്‍ കാണം

സർക്കാൻ ആസ്ഥാന മന്ദിരത്തിലേക്ക് ബാരിക്കേഡുകൾ തകർത്തു പ്രവേശിച്ച പ്രതിഷേധിക്കാരെ പട്ടാളം രംഗത്ത് എത്തിയായിരുന്നു നീക്കിയത്. കലാപ സമാനമായ സാഹചര്യം തുടരുന്നതിനാല്‍ രാജ്യവ്യാപകമായി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇനി ഇടപെടില്ലെന്ന് രണ്ട് മാസം മുന്‍പ് തന്നെ മുഖ്തദ സദർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂർണ്ണമായും രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന കാര്യം ഇന്നെലാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

സർക്കാർ സ്ഥാപനങ്ങളില്‍ കയ്യേറിയ സദറിനോട് പിന്മാറാന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെടണമെന്ന് മുഖതദ സദറനോട് പ്രധാനമന്ത്രി മുസ്തഫ അല്‍കാദിമി അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിഷേധക്കാരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ബർഹാം സാലിഹും രംഗത്ത് എത്തി. കലാപ പശ്ചാത്തലത്തില്‍ ഇറാന്‍ അതിർത്തി ഇറാഖ് അടച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സദറിന്റെ പാര്‍ട്ടിയാണ് കൂടുതല്‍ സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ഇവര്‍ക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ല. മറ്റു പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ സദര്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാഷ്ട്രീയത്തില്‍ നിന്ന് തന്നെ പിന്‍വാങ്ങുന്ന കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications