കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാഖില്‍ റമാദി സൈന്യം തിരിച്ചുപിടിച്ചു; ഐസിസിന് കനത്ത തിരിച്ചടി

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ നിന്ന് അടുത്തിടെയായി വലിയ ഐസിസ് വാര്‍ത്തകളൊന്നും വരാറില്ല. സിറിയയില്‍ റഷ്യയില്‍ നിന്നും അമേരിയ്ക്കയില്‍ നിന്നും നേരിടുന്ന ആക്രമണങ്ങളെ ഭയന്ന് ജിഹാദികള്‍ പലരും ഇറാഖിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം.

ഇപ്പോഴിതാ, ഐസിസ് തീവ്രവാദികള്‍ക്കെതിരെ ഇറാഖി സൈന്യം വലിയൊരു വിജയവും സ്വന്തമാക്കിയിരിയ്ക്കുന്നു. ഏറെനാളായി തീവ്രവാദികള്‍ കൈയ്യടക്കി വച്ചിരിയ്ക്കുന്ന റമാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം ഈ നേട്ടം കൈവരിച്ചത്.

നാല് വര്‍ഷം

നാല് വര്‍ഷം

നാല് വര്‍ഷമായി റമാദി നഗരം സംഘങ്ങളുടെ പാതയിലാണ്. കൃത്യമായി പറഞ്ഞാല്‍, അമേരിയ്ക്കന്‍ സൈന്യം പിന്‍മാറിയതിന് ശേഷം. അന്ന് മുതല്‍ റമാദിയുടെ ആധിപത്യത്തിനായി ഐസിസ് യുദ്ധം തുടങ്ങിയിരുന്നു.

ഐസിസ് പതാകകള്‍

ഐസിസ് പതാകകള്‍

വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന ഇറാഖി സൈന്യത്തിന് അന്ന് കാര്യമായ പ്രതിരോധം സൃഷ്ടിയ്ക്കാനായില്ല. റമാദി ഐസിസ് കീഴടക്കി. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഐസിസിന്റെ പതാക പാറിക്കളിച്ചു.

ക്രൂരമായ ആക്രമണങ്ങള്‍

ക്രൂരമായ ആക്രമണങ്ങള്‍

റമാദി കീഴടക്കിയ ഐസിസ് ചെയ്തത് അവിടെയുണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അതിക്രൂരമായ വധശിക്ഷയ്ക്ക് വിധേയരാക്കുക എന്നതായിരുന്നു.

സൈന്യത്തിന്റെ തിരിച്ചടി

സൈന്യത്തിന്റെ തിരിച്ചടി

2014 ആയപ്പോള്‍ റമാദി പൂര്‍ണമായും ഐസിസിന്റെ കൈയ്യിലായി. എന്നാല്‍ പിന്നീട് സൈന്യം അതിശക്തമായ തിരിച്ചടിയാണ് നടത്തിയത്.

 ബാഗ്ദാദിനരികെ

ബാഗ്ദാദിനരികെ

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെയാണ് റമാദി. അതുകൊണ്ട് തന്നെ റമാദിയിലെ ഐസിസ് സാന്നിധ്യം ഇറാഖ് ഭരണകൂടത്തിന് വലിയ വെല്ലുവിളി ആയിരുന്നു.

വളഞ്ഞിട്ടുകൊന്നു

വളഞ്ഞിട്ടുകൊന്നു

രണ്ട് മാസം മുമ്പാണ് ഇറാഖി സൈന്യം റമാദി നഗരത്തെ പൂര്‍ണമായും വളഞ്ഞത്. പിന്നീട് തീവ്രവാദികളെ തിരഞ്ഞുപിടിച്ച് ഉന്‍മൂലനം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

English summary
Iraqi troops have regained control of a government complex in Ramadi, officials claimed, drawing closer to ousting Islamic State militants from the Sunni heartland city conquered last summer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X