കുര്‍ദ് ഹിതപരിശോധന മരവിപ്പിച്ചാല്‍ പോരാ, റദ്ദാക്കണമെന്ന് ഇറാഖ് പ്രധാനമന്ത്രി

  • Posted By:
Subscribe to Oneindia Malayalam

തെഹ്‌റാന്‍: ഇറാഖ് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ മുന്നോടിയായി കുര്‍ദ് ഹിതപരിശോധന ഫലം മരവിപ്പിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന കുര്‍ദിസ്താന്‍ പ്രദേശിക സര്‍ക്കാര്‍ പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ വാഗ്ദാനം ഇറാഖ് തള്ളി. ഹിതപരിശോധന മരിവിപ്പിക്കുകയല്ല, പൂര്‍ണമായി റദ്ദാക്കുകയാണ് വേണ്ടതെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി വ്യക്തമാക്കി. ഇറാന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം തെഹ്‌റാനില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. എങ്കില്‍ മാത്രമേ ഇര്‍ബിലുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോയെന്ന് കരുതി പോലീസ് ജീപ്പിനു കൈകാട്ടി... അസഭ്യവര്‍ഷം, പിന്നെ മര്‍ദ്ദനം... സംഭവം തൊടുപുഴയില്‍

കുര്‍ദിസ്താന്‍ ഹിതപരിശോധന നടത്തരുതെന്ന് ഇറാഖ് ഭരണകൂടം പലതവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് അബാദി പറഞ്ഞു. കുര്‍ദിസ്താനിലെ സഹോദരങ്ങളോട് നേരത്തേ പറഞ്ഞതു പോലെ, രാജ്യത്തിന്റെ അഖണ്ഡതയെ അപകടപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ഹിതപ്പരിശോധന റദ്ദാക്കി, ഭരണഘടന മുറുകെ പിടിക്കാന്‍ തയ്യാറാവണം. കുര്‍ദിസ്താന്‍ അതിര്‍ത്തിയില്‍ ഇറാഖി സേന നടത്തുന്ന സൈനിക നടപടികള്‍ ഭരണഘടനാപരവും ഫെഡറല്‍ ഭരണകൂടത്തിന്റെ അധികാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗവുമാണെന്നും അബാദി വ്യക്തമാക്കി.

haideral

നേരത്തേ, ഹിതപരിശോധന ഫലം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇറാഖ് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കുര്‍ദ് നേതാവ് പറഞ്ഞിരുന്നു. ശിയാ സായുധ സംഘമായ പോപ്പുലര്‍ മൊബിലൈസേഷന്‍ യൂനിറ്റുമായി സഹകരിച്ച് ഇറാഖ് സേന കിര്‍ക്കുക്ക് പിടിച്ചതിനു പിന്നാലെയായിരുന്നു ബര്‍സാനിയുടെ പ്രസ്താവന. ഇറാഖിന്റെ അഖണ്ഡത സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇറാനുമായി ചര്‍ച്ച ചെയ്യുന്നതിനാണ് അബാദി തെഹ്‌റാനിലെത്തിയത്. നാലു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് അബാദിയുടെ ഇറാന്‍ സന്ദര്‍ശനം. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി, ആത്മീയ നേതാവ് ആയത്തുല്ല ഖമേനി തുടങ്ങിയവരുമായി അബാദി ചര്‍ച്ചകള്‍ നടത്തി.
English summary
Iraqi Prime Minister Haider al-Abadi has rejected a proposal from Kurdish leaders

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്