ഓട്ടോയെന്ന് കരുതി പോലീസ് ജീപ്പിനു കൈകാട്ടി... അസഭ്യവര്‍ഷം, പിന്നെ മര്‍ദ്ദനം... സംഭവം തൊടുപുഴയില്‍

  • Written By:
Subscribe to Oneindia Malayalam

തൊടുപുഴ: ഓട്ടോയെന്ന് കരുതി അബദ്ധത്തില്‍ പോലീസിന് ജീപ്പിനു കൈകാണിച്ച വയോധികന് ക്രൂരമര്‍ദ്ദനം. ഇടുക്കി ജജില്ലയിലെ തൊടുപുഴയിലാണ് സംഭവം നടന്നത്. മണക്കാട് മാടശേരില്‍ എം കെ മാധവനെയാണ് (64) പോലീസ് മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ ഇടതു കണ്ണിനു പരിക്കേറ്റ മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു

സംഭവം രാത്രിയില്‍

സംഭവം രാത്രിയില്‍

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. രക്തസമ്മര്‍ദ്ദം താഴ്ന്നതിനെ തുടര്‍ന്നു തൊടുപുഴ സഹകരണ ആശുപത്രിയില്‍ ചികില്‍സ തേടി മടങ്ങവെയായിരുന്നു സംഭവം.

 ഓട്ടോയെന്ന് കരുതി

ഓട്ടോയെന്ന് കരുതി

ആശുപത്രിക്കു മുന്നില്‍ രാത്രി 7.15 ഓടെ മാധവന്‍ ഓട്ടോയ്ക്ക് കാത്തുനില്‍ക്കുമ്പോഴായിരുന്നു അതുവഴി പോലീസ് ജീപ്പ് വന്നത്. ഓട്ടോയെന്നു കരുതി മാധവന്‍ അബദ്ധത്തില്‍ നിര്‍ത്താന്‍ കൈ കാണിക്കുകയും ചെയ്തു.

അസഭ്യം, മര്‍ദ്ദനം

അസഭ്യം, മര്‍ദ്ദനം

വാഹനം നിര്‍ത്തിയ പോലീസ് മാധവനെ ജീപ്പിലേക്ക് കയറ്റുകയായിരുന്നു. തുടര്‍ന്ന് അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

ലോക്കപ്പിലും മര്‍ദ്ദിച്ചു

ലോക്കപ്പിലും മര്‍ദ്ദിച്ചു

ജീപ്പില്‍ നിന്നും പോലീസ് സ്‌റ്റേഷനില്‍ എത്തുന്നതു വരെ മര്‍ദ്ദിച്ച പോലീസുകാര്‍ ലോക്കപ്പിലിട്ടും തന്നെ തല്ലിയെന്നാണ് മാധവന്‍ പരാതിയില്‍ പറയുന്നത്.

പുലര്‍ച്ചെ വിട്ടയച്ചു

പുലര്‍ച്ചെ വിട്ടയച്ചു

രാത്രി പിടികൂടിയ മാധവനെ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സ്‌റ്റേഷനില്‍ നിന്നു വിട്ടയച്ചത്. തന്റെ പക്കലുണ്ടായിരുന്ന നാലായിരത്തോളം രൂപയും പോലീസ് കൈക്കലാക്കിയെന്ന് മാധവന്‍ പറയുന്നു.

നിയമനടപടിക്ക്

നിയമനടപടിക്ക്

തന്നെ അന്യമായി പിടികൂടി മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് മാധവന്‍ തീരുമാനിച്ചിരിക്കുന്നത്.

പോലീസ് വിശദീകരണം

പോലീസ് വിശദീകരണം

തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ വച്ച് അപമര്യാദയായി പെരുമാറിയതിനാണ് മാധവനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വിശദീകരം. മര്‍ദ്ദിച്ചെന്ന ആരോപണം ശരിയല്ലെന്നും പോലീസ് പറയുന്നു.

English summary
Old man beaten by police in thodupuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്