റംസാനിലും ഐസിസ് ക്രൂരത: ഭക്ഷണം കഴിച്ചതിന് രണ്ട് കുട്ടികളെ തൂക്കിക്കൊന്നു
ബൈറൂത്ത്: ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസമെന്ന് കരുതുന്ന റംസാന്‍ മാസത്തിലും ഐസിസ് തീവ്രവാദികളുടെ ക്രൂരതയ്ക്ക് കുറവില്ല. ഇപ്പോള്‍ റംസാന്റേയും വ്രതാനുഷ്ഠാനത്തിന്റേയും പേരിലാണ് അരുംകൊലകള്‍ എന്ന് മാത്രം.
റംസാന്‍ വ്രതമെടുക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചു എന്ന് പറഞ്ഞ് രണ്ട് ആണ്‍കുട്ടികളെയാണ് ഐസിസ് ഭീകരര്‍ പരസ്യമായി കഴുവേറ്റിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വിട്ടത്.

ദേയിര്‍ ഇസ്സോര്‍ പ്രവിശ്യയിലെ മയാദീന്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടികളെ കൊന്ന് കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുകയായിരുന്നു. വൈകുന്നേരം വരെ മൃതദേഹങ്ങള്‍ അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മൃതദേഹങ്ങളില്‍ അവര്‍ ചെയ്ത കുറ്റം ബോര്‍ഡില്‍ എഴുതി ഭീകരര്‍ തൂക്കിയിട്ടുണ്ട്. മതപരമായ യാതൊരു ന്യായീകരണവും ഇല്ലാതെ ഇവര്‍ നോമ്പ് മുറിച്ചു എന്നതായിരുന്നു കുറ്റം. എന്നാല്‍ വ്രതം മുറിയ്ക്കുന്നത് ഇസ്ലാമിക നിയമങ്ങളില്‍ പോലും വധശിക്ഷ വിധിയ്ക്കുന്നുണ്ടോ എന്ന ചോദ്യമൊന്നും ഐസിസുകാരോട് ആരും ചോദിയ്ക്കുകയില്ല.
18 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളാണ് റംസാന്‍ വ്രതത്തിന്റെ പേരില്‍ ഇപ്പോള്‍ ഇരയാക്കപ്പെട്ടിട്ടുള്ളത്. ഐസിസിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്ന് ഈ നോമ്പ് കാലം കഴിയുന്നതിന് മുമ്പ് എന്തൊക്കെ ക്രൂരതകള്‍ കാണേണ്ടി വരും?












Click it and Unblock the Notifications