കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ പട്ടാള ഭരണത്തിലേക്ക്? സമ്പന്നരുടെ യോഗം വിളിച്ച് സൈന്യം, ആശ്ചര്യപ്പെടുത്തുന്ന റിപോര്‍ട്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ സര്‍ക്കാര്‍ നടപടികളില്‍ സൈന്യം അമിതമായി ഇടപെടുന്നു. ഒട്ടേറെ പട്ടാള അട്ടിമറികള്‍ക്ക് സാക്ഷ്യം വഹിച്ച പാകിസ്താന്‍ ഇനിയുമൊരു തവണകൂടി സൈനിക ഭരണത്തിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ബലം നല്‍കുന്ന നീക്കമാണിപ്പോള്‍. സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ ഇടപെട്ട് രാജ്യത്തെ സമ്പന്നരുടെ യോഗം വിളിച്ചു. ബ്ലൂംബെര്‍ഗാണ് ഈ യോഗം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വ്യവസായികളുടെ സ്വകാര്യയോഗം

വ്യവസായികളുടെ സ്വകാര്യയോഗം

സൈനിക മേധാവി ഖമര്‍ ജാവേദ് വ്യവസായികളുടെ സ്വകാര്യയോഗം വിളിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സാമ്പത്തിക രംഗം ശക്തിപ്പെടുത്താനുള്ള ആലോചനയ്ക്ക് വേണ്ടിയായിരുന്നുവത്രെ യോഗം. പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് യോഗം വിളിച്ചത്.

 പേര് പരസ്യമാക്കരുത്

പേര് പരസ്യമാക്കരുത്

രണ്ടു യോഗങ്ങളും ശക്തമായ സൈനിക സുരക്ഷയിലായിരുന്നു. രാജ്യത്ത് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാന്‍ വേണ്ട മാര്‍ഗങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗം സംബന്ധിച്ച് വിശദീകരിച്ചവര്‍ പേര് പുറത്തുവിടരുത് എന്ന നിബന്ധനയോടെയാണ് കാര്യങ്ങള്‍ പറഞ്ഞത്.

 സര്‍ക്കാരിന് നിര്‍ദേശം നല്‍കി

സര്‍ക്കാരിന് നിര്‍ദേശം നല്‍കി

രണ്ട് യോഗങ്ങളിലും സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുത്തു. സര്‍ക്കാരിന് ഇതുസംബന്ധിച്ച് ചില നിര്‍ദേശങ്ങളും സൈനിക മേധാവി നല്‍കിയത്രെ. എന്നാല്‍ എന്ത് തീരുമാനങ്ങളാണ് യോഗത്തില്‍ എടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സൈനിക വക്താവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

 പ്രതിസന്ധി തുടര്‍ന്നാല്‍

പ്രതിസന്ധി തുടര്‍ന്നാല്‍

1947ല്‍ രൂപീകരിക്കപ്പെട്ട ശേഷം ഒട്ടേറെ തവണ പട്ടാള അട്ടിമറിക്ക് പാകിസ്താന്‍ സാക്ഷിയായിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നാല്‍ പാകിസ്താന്‍ തകരുമെന്നാണ് സൈന്യത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട കടുത്ത ചില തീരുമാനങ്ങള്‍ പാക് സൈന്യം എടുത്തിട്ടുമുണ്ട്.

സൈന്യത്തിന്റെ പ്രധാന തീരുമാനം

സൈന്യത്തിന്റെ പ്രധാന തീരുമാനം

പാകിസ്താന്‍ ബജറ്റിലെ പ്രധാന ഭാഗം പ്രതിരോധ മേഖലയ്ക്ക് വേണ്ടിയാണ് മാറ്റിവയ്ക്കാറ്. എന്നാല്‍ 2020ല്‍ പ്രതിരോധ ചെലവുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പാകിസ്താന്‍ സൈന്യം ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നത്.

സ്വീകാര്യത കൂടുതല്‍

സ്വീകാര്യത കൂടുതല്‍

പാകിസ്താനില്‍ സൈനിക ഇടപെടലിന് സ്വീകാര്യത എപ്പോഴും കൂടുതലാണ്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാകട്ടെ ഭരണകാര്യങ്ങളില്‍ വേണ്ടത്ര പരിചയവും ഇല്ല. ഈ സാഹചര്യത്തിലാണ് സൈന്യം ഭരണകാര്യങ്ങളില്‍ കൂടുതലായി ഇടപെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അട്ടിമറിയുടെ മറ്റൊരു രൂപം

അട്ടിമറിയുടെ മറ്റൊരു രൂപം

സൈന്യത്തിന്റെ ഇത്തരം നീക്കങ്ങള്‍ അട്ടിമറിയുടെ മറ്റൊരു രൂപമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സുരക്ഷാ കാര്യങ്ങള്‍ക്ക് പുറമെ സാമ്പത്തിക കാര്യങ്ങളില്‍ കൂടി സൈന്യം ഇടപെടുന്നത് ജനാധിപത്യ പ്രക്രിയയില്‍ ഉചിതമല്ലെന്ന് സിറ്റിഗ്രൂപ്പ് മുന്‍ മേധാവി യൂസഫ് നാസര്‍ അഭിപ്രായപ്പെട്ടു.

വലിയ കാര്യമല്ല

വലിയ കാര്യമല്ല

എന്നാല്‍ സൈനിക മേധാവി വ്യവസായികളുടെ യോഗം വിളിച്ചത് വലിയ കാര്യമല്ല എന്നാണ് ധനമന്ത്രാലയം പ്രതികരിച്ചത്. സൈനിക മേധാവി സാമ്പത്തിക രംഗങ്ങളില്‍ വിദഗ്ധനാണ്. അദ്ദേഹം സര്‍ക്കാരിനെ സഹായിക്കാന്‍ ഇടപെടുകയാണെന്ന് മന്ത്രാലയ വക്താവ് ഉമര്‍ ഹമീദ് ഖാന്‍ പറയുന്നു.

 സേനാ മേധാവിയുടെ സര്‍വീസ് നീട്ടി

സേനാ മേധാവിയുടെ സര്‍വീസ് നീട്ടി

58കാരനായ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ സര്‍വീസ് കാലാവധി കഴിഞ്ഞ ആഗസ്റ്റില്‍ അവസാനിച്ചിരുന്നു. എന്നാല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ മൂന്ന് വര്‍ഷം കൂടി നീട്ടിനല്‍കുകയാണ് ചെയ്തത്. ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്റെ നടപടി.

ഗള്‍ഫ് പര്യടനത്തിലും

ഗള്‍ഫ് പര്യടനത്തിലും

ഗള്‍ഫ് രാജ്യങ്ങളുടെ അകമഴിഞ്ഞ സഹായം പാകിസ്താന് ലഭിക്കുന്നുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും പാകിസ്താനില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറായിട്ടുണ്ട്. ഇമ്രാന്‍ ഖാന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ ഗള്‍ഫ് പര്യടനത്തില്‍ സൈനിക മേധാവിയും കൂടെയുണ്ടായിരുന്നു.

സംശയത്തോടെ ഇന്ത്യ

സംശയത്തോടെ ഇന്ത്യ

അതേസമയം, സൈന്യത്തിന് പാകിസ്താനില്‍ മേല്‍ക്കോയ്മ വരുന്നത് ഇന്ത്യ ആശങ്കയോടെയാണ് കാണുന്നത്. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും കൊമ്പുകോര്‍ക്കല്‍ തുടരുന്നതിനിടെയാണ് സൈന്യത്തിന് പാകിസ്താനില്‍ പ്രഥമ പരിഗണന ലഭിക്കുന്നത്. പാക് അധീന കശ്മീര്‍ കഴിഞ്ഞമാസം ഇമ്രാന്‍ ഖാന്‍ സന്ദര്‍ശിച്ച വേളയിലും സൈനിക മേധാവി കൂടെയുണ്ടായിരുന്നു.

കശ്മീരില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത; 90 ശതമാനം ബിഡിസി വോട്ടര്‍മാരും ഇല്ല, മൂന്ന് ജില്ലകളില്‍കശ്മീരില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത; 90 ശതമാനം ബിഡിസി വോട്ടര്‍മാരും ഇല്ല, മൂന്ന് ജില്ലകളില്‍

English summary
Is Pakistan in Army Rule? Army Chief holds private meetings with business
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X