കാണാതായ മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടു..?ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഐസിസ് വീഡിയോ!!

Subscribe to Oneindia Malayalam

മൊസൂള്‍: കേരളത്തില്‍ നിന്നും കാണാതായ  21 മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടെന്ന
ഞെട്ടിക്കുന്ന വിവരവുമായി ഐസിസ് വീഡിയോ പുറത്തുവിട്ടു. എന്നാല്‍ വീഡിയോയുടെ ആധികാരികത സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. 'കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍' എന്ന പേരില്‍ പുറത്തിറക്കിയ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഐസിസ് ഈ വിവരം പുറത്തുവിട്ടത്. 'കേരള എക്‌സ്‌പോസ്ഡ്' എന്ന ടെലഗ്രാം ഗ്രൂപ്പിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐസിസിന്റെ വീഡിയോയില്‍ നിന്നും മുഹമ്മദ് മുര്‍ഷിദ്,ഹഫിയുദിന്‍, യഹ്യ, ഷജീര്‍ അബ്ദുള്ള എന്നീ മലയാളി യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ 2016 ല്‍ കാണാതായ 21 മലയാളി യുവാക്കളില്‍ പെട്ടവരാണ് ഇവര്‍. ഒരാളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. പാലക്കാടു നിന്നുള്ള സിബി എന്ന യുവാവാണ് ഇതെന്ന് സംശയിക്കുന്നു.

isis

കേരളത്തില്‍ നിന്നുള്ള ഐസിസ് റിക്രൂട്ട്‌മെന്റിന്റെ പ്രധാന സൂത്രധാരനെന്ന് കരുതപ്പെടുന്ന അബ്ദുള്‍ റാഷിദ് അബ്ദുള്ളയാണ് കേരള എക്‌സ്‌പോസ്ഡ് എന്ന ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചത്. ഐസിസ് പ്രസിദ്ധീകരണമായ 'റുമിയ'യുടെ പിഡിഎഫ് വേര്‍ഷനും ഓഡിയോ വീഡിയോ ക്ലിപ്പുകളും ഖുറാനില്‍ നിന്നുള്ള ഭാഗങ്ങളും ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഈ വീഡിയോകള്‍ കേരളത്തില്‍ നിന്നും ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

English summary
IS video confirms death of Kerala youths
Please Wait while comments are loading...