കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ കുട്ടികളെ കൂട്ടത്തോടെ ഐസിസ് തട്ടിയെടുത്തു, ലക്ഷ്യം 'കുട്ടി ഐസിസ്'?

Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖില്‍ നിന്നും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി 111 സ്‌കൂള്‍ കുട്ടികളെ ഐസിസ് തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. മൊസൂളില്‍ നിന്നാണ് കുട്ടികളെ തട്ടിയെടുത്തത്. മക്കളെ തട്ടിയെടുത്തതിനെതിരെ പ്രതിഷേധിച്ച 78 പുരുഷന്‍മാരേയും ഐസിസ് അറസ്റ്റ് ചെയ്തു . 10 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് തട്ടിയെടുത്തത് .

ഐസിസിന്റെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേയ്ക്ക് കുട്ടികളെക്കൊണ്ടുപോയി തീവ്രവാദത്തിലേയ്ക്ക് വഴിതിരിച്ച് വിടുകയാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് ഇറാഖി കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് സയീദ് മമുസിനി പറഞ്ഞു . ഇറാഖിലെ അറബ് വാര്‍ത്ത ചാനലായ അല്‍ സുമരിയയോടാണ് മമുസിനി ഇക്കാര്യം പറഞ്ഞത് .

ISIS

ഇറാഖില്‍ കരുത്താര്‍ജ്ജിച്ച് ശേഷം മൊസൂളില്‍ നിന്ന് മാത്രം 1420 കുട്ടികളെയാണ് ഐസിസ് തട്ടിക്കൊണ്ട് പോയത്. ഇവര്‍ക്ക് നിര്‍ബന്ധിതമായ തീവ്രവദാ പരിശീലനവും നല്‍കിയിരുന്നു . ചാരപ്രവൃത്തിയ്ക്കും. ചാവേറുകളായും മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഐസിസ് കുട്ടികളെ തട്ടിയെടുക്കുന്നത് . കൗമാരക്കാരുടെ പ്രത്യേക സേനയും ഐസിസ് രൂപീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് ദിയാലയില്‍ നിന്നും 500ല്‍ അധികം കുട്ടികളെ ഐസിസ് തട്ടിയെടുത്തത് .

English summary
ISIS abducts 111 Iraqi kids to be trained as terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X