കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഗീതത്തോടും ഐസിസിന്റെ ക്രൂരത... അനിസ്ലാമികം എന്ന് പറഞ്ഞ് ചെയ്തത്

Google Oneindia Malayalam News

ട്രിപ്പോളി: ഐസിസിന്റെ ക്രൂരതകള്‍ക്ക് ഒരു അവസാനവും ഇല്ലെന്നാണ് പാരീസിലെ ഭീകരാക്രമണം തെളിയിച്ചത്. മനുഷ്യരോടും മാനവികതയോടും ഒരു പ്രതിപത്തിയും ഇല്ലാത്തവരെന്ന് അവര്‍ പ്രതിദിനം തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്.

സംഗീതം അനിസ്ലാമികമാണെന്ന വാദം ഇതിന് മുമ്പും പല മത മൊലികവാദികളും ഉയര്‍ത്തിയിരുന്നു. സംഗീതജ്ഞരെ വിലക്കുകയും സ്ത്രീകളെ പാട്ടുപാടാന്‍ അനുവദിയ്ക്കാതിരിയ്ക്കുകയും ഒക്കെ പലതവണ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

ISIS Music

എന്നാല്‍ ഇപ്പോള്‍ ലിബിയയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. സംഗീത ഉപകരണങ്ങള്‍ കത്തിച്ചുകളഞ്ഞാണ് ഐസിസിന്റെ 'ക്രൂരത'.

സാക്‌സഫോണുകളും ഡ്രമ്മുകളും പൊതുനിരത്തിലിട്ടാണ് ഐസിസ് ഭീകരര്‍ കത്തിച്ചത്. ഇവയെല്ലാം അനിസ്ലാമികമാണെന്ന് പറഞ്ഞായിരുന്നു ഇത്. എന്തായാലും സംഗീത ഉപകരണങ്ങള്‍ മാത്രമാണല്ലോ കത്തിച്ചത്, സംഗീതജ്ഞരെ ജീവനോടെ കത്തിച്ചില്ലില്ലോ എന്ന ആശ്വാസത്തിലാണ് ജനം.

ഐസിസിന് സ്വാധീനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ലിബിയ. ഇറാഖിലും സിറിയയിലും ചെയ്തതുപോലെയുള്ള കാര്യങ്ങള്‍ തന്നെയാണ് ഇവിടേയും നടക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗവും പുകവലിയും ഒക്കെ ഇവര്‍ നിരോധിച്ചിരിയ്ക്കുകയാണ്.

English summary
ISIS is waging jihad on drums! In one of the group’s almost daily releases of propaganda imagery, black-clad militants in eastern Libya are shown presiding over the destruction of a number of musical instruments.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X