Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിന്റെ ഭയം ശരിയോ... സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം 4,000 തീവ്രവാദികള്‍?

പാരീസ്: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഉള്ള അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വിമുഖ കണിച്ചപ്പോള്‍ ലോകം മുഴുവന്‍ അവര്‍ക്ക് നേരെ മുഖം ചുളിച്ചു. തീവ്രവാദികള്‍ നുഴഞ്ഞുകയറിയേക്കാം എന്ന അവരുടെ ഭയത്തെ പരിഹസിച്ചു. എന്നാല്‍ കാര്യങ്ങള്‍ ആ വഴിയ്ക്ക് തന്നെയാണ് പോകുന്നത്.

നാലായിരം ജിഹാദികളെ തങ്ങള്‍ അഭയാര്‍ത്ഥികള്‍ക്കൊപം യൂറോപ്പിലേയ്ക്ക് ഒളിച്ചുകടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ ഐസിസ് പറയുന്നത്. യൂറോപ്പിന്റെ ഉറക്കം കെടുത്താന്‍ ഈ വെളിപ്പെടുത്തല്‍ ധാരാളമാണ്.

നിരാശ്രയര്‍

നിരാശ്രയര്‍

സിറിയയിലേയും ഇറാഖിലേയും നിരാശ്രയരായ ജനങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് അഭയാര്‍ത്ഥികളായി എത്തുന്നത്. എന്നാല്‍ ഇവര്‍ക്കിടയില്‍ ആരും അറിയാതെ ഐസിസ് തീവ്രവാദികള്‍ നുഴഞ്ഞ് കയറുന്നുണ്ടത്രെ.

നാലായിരം ജിഹാദികള്‍

നാലായിരം ജിഹാദികള്‍

ഇതുവരെ നാലായിരത്തോളം ജിഹാദികളെ അഭയാര്‍ത്ഥികള്‍ക്കൊപ്പം യൂറോപ്പിലേയ്ക്ക് അയച്ചിട്ടുണ്ടെന്നാണ് ഐസിസിന്റെ അവകാശവാദം.

 ഞെട്ടിയ്ക്കുന്ന വിവരം

ഞെട്ടിയ്ക്കുന്ന വിവരം

പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് തീവ്രവാദികളെ കണ്ടെത്തുക എളുപ്പമല്ല.

 ഫ്രാന്‍സില്‍ തിരച്ചില്‍

ഫ്രാന്‍സില്‍ തിരച്ചില്‍

ഫ്രാന്‍സിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഒരു തീവ്രവാദിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഫ്രഞ്ച് പോലീസ് പറയുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കാട്ടിലെ ക്യാമ്പ്

കാട്ടിലെ ക്യാമ്പ്

കലൈസ് മേഖലയിലെ വനപ്രദേശത്തെ അഭയാര്‍ത്ഥി ക്യാമ്പ് ആണ് ഇപ്പോള്‍ ഫ്രാന്‍സിന് തലവേദനയാകുന്നത്. അവിടെ ഉള്ളവരില്‍ എത്രപേര്‍ തീവ്രവാദികളാകാം എന്നതില്‍ ഒരു വിശദീകരണവും ഇവര്‍ക്ക് നല്‍കാനില്ല.

കാത്തിരിയ്ക്കൂ...

കാത്തിരിയ്ക്കൂ...

ബസ്ഫീഡ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഐസിസ് പ്രവര്‍ത്തകന്‍ ഞെട്ടിപ്പിയ്ക്കുന്ന വിവരം വെളിപ്പെടുത്തിയത്. 'കാത്തിരിയ്ക്കൂ' എന്നാണത്രെ അയാള്‍ പറഞ്ഞത്.

മറഞ്ഞിരിയ്ക്കുന്ന 'ഭൂതം'

മറഞ്ഞിരിയ്ക്കുന്ന 'ഭൂതം'

ഐസിസ് ഇപ്പോള്‍ യൂറോപ്പിന് മറവിലെ ഭൂതത്തെ പോലെയാണ്. എപ്പോഴാണ് ആക്രമണം ഉണ്ടാവുക എന്ന ഭീതിയിലാണ് ഓരോ ദിനവും കടന്നുപോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+