ലണ്ടന്‍ മെട്രോ സ്‌ഫോടനം: സംഗതി തീവ്രവാദം തന്നെ, 18 കാരന്‍ അറസ്റ്റില്‍

  • Posted By: നിള
Subscribe to Oneindia Malayalam

ലണ്ടന്‍: ലണ്ടന്‍ മെട്രോ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. അതേസമയം സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കപ്പെടുന്ന 18 വയസ്സുകാരനെ തങ്ങള്‍ അറസ്റ്റ് ചെയ്തതായി ലണ്ടന്‍ പോലീസ് അറിയിച്ചു. ഇംഗ്ലീഷ് ചാനലിനു സമീപമുള്ള തീരത്തു നിന്നാണ് ഇയാളെ അറസ്‌റ് ചെയ്തത്.

ടെററിസം ആക്ട് അനുസരിച്ച് ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. ഭീകരാക്രമണ നീക്കമാണിതെന്ന് പോലീസ് ആദ്യം തന്നെ സംശയിച്ചിരുന്നു. 29 ഓളം ആളുകള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുകയും ചെയ്തു. പ്രാദേശിക സമയം രാവിലെ എട്ടിനായിരുന്നു അപകടം.

london-metro

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോയിലാണ് ഇന്നലെ സ്ഫോടനം ഉണ്ടായത്. ലണ്ടന്‍ പോലീസിന് സ്ഫോടനം തടയാമായിരുന്നുവെന്നും അവര്‍ അവസരം നഷ്ടപ്പെടുത്തിയെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ് വേയിലാണ് സ്ഫോടനം നടന്നത്.മെട്രോയില്‍ തിരക്കുള്ള സമയത്താണ് സ്ഫോടനമുണ്ടായത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ISIS Claims London Tube Attack, City's Threat Level Raised To 'Critical'

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്