കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരാതനമായ അസീറിയന്‍ കൊട്ടാരവും ഐസിസ് തകര്‍ത്തു, വീഡിയോ പുറത്ത് വിട്ടു

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: ഇറാഖിലെ അസീറിയന്‍ നാഗരികതയുടെ ശേഷിപ്പുകള്‍ ഒന്നടങ്കം ഐസിസ് ഭീകരര്‍ ഇടിച്ച് നിരത്തി. മൊസൂളിനടുത്തുള്ള 3000 വര്‍ഷം പഴക്കമുള്ള അസീറിയന്‍ നാഗരികതയുടെ ശേഷിപ്പുകളാണ് തീവ്രവാദികള്‍ നശിപ്പിച്ചത്. ഇറാഖിലെ പുരാവസ്തു വകുപ്പ് ഉള്‍പ്പടെ സംരക്ഷിച്ച് വന്ന നഗരമാണ് ബുള്‍ഡോസറുകളും സൈനിക വാഹനങ്ങളും ഉപയോഗിച്ച് ഐസിസ് തകര്‍ത്തത്.

വ്യാഴാഴ്ചയാണ് അസീറിയന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടത്. ഒരാഴ്ച മുമ്പാണ് നിമ്രദ് തകര്‍ത്തതെന്നാണ് സൂചന. അസീറിയന്‍ നാഗരികതയുടെ അവശേഷിപ്പുകള്‍ ഉള്ള ടൈഗ്രീസ് നദീതടത്തിലെ സൈറ്റാണ് നിമ്രഡ്. ഇറാഖ് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ISIS

അസീറിയന്‍ കൊട്ടാരത്തിന്റെ സംരക്ഷിയ്ക്കപ്പെട്ട ശേഷിപ്പുകള്‍ പൂര്‍ണമായും തകര്‍ത്തതായാണ് വിവരം. ലോകത്തെ തന്നെ ഏറ്റവും പുരാതനമായ നാഗരിതകളില്‍ ഒന്നായി സംരക്ഷിയ്ക്കപ്പെട്ടിരുന്നതായിരുന്നു അസീറിയന്‍ നാഗരികത. നിമ്രഡില്‍ 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറുപതനായിരത്തിലേറെ ആളുകള്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു.

പാര്‍ക്കുകളും പൂന്തോട്ടങ്ങളും ഇവിടെ നിര്‍മ്മിച്ചിരുന്നതായി പറയപ്പെടുന്നു. ഇവിടെ പടനം നടത്തിയ ബ്രിട്ടീഷ് പരുവാസ്തു ഗവേഷകര്‍ പല നിര്‍ണായക രേഖകളും ബ്രിട്ടീഷ് മ്യൂസിയത്തിലേയ്ക്ക് കൊണ്ടുപോയതായി പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ ഐസിസ് സമാന രീതിയില്‍ തകര്‍ത്തിരുന്നു.

English summary
ISIS bulldozes ruins ancient Assyrian city of Nimrud, Iraqi TV says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X