Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണ്‍ ഉപയോഗിച്ചാല്‍ കൊല്ലും, സിം കാര്‍ഡ് കണ്ടാല്‍ കൊല്ലും... മൊസ്യൂളില്‍ ഐസിസിന്റെ കൂട്ടക്കൊലകള്‍

ഇറാഖി സൈന്യം മൊസ്യൂളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സമീപ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചുകൊണ്ടാണ് സൈന്യം നീങ്ങുന്നത്

മൊസ്യൂള്‍: മൊസ്യൂള്‍ തിരിച്ച് പിടിക്കാന്‍ ഇറാഖി സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊന്നും തങ്ങള്‍ക്ക് ഒരു പ്രശ്‌നമേ അല്ലെന്ന രീതിയില്‍ ആണ് ഇപ്പോള്‍ ഐസിസിന്റെ പ്രതികരണം. അത്രമേല്‍ ക്രൂരമായി അവര്‍ അവരുടെ ക്രൂരതകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

നൂറ് കണക്കിന് സാധാരണക്കാരെ ആണ് കൊന്നൊടുക്കുന്നത്. അതിനുള്ള കാരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. മൊബൈല്‍ ഫോണ്‍ കൈവശം വച്ചതിനാണ് പലരേയും കൂട്ടത്തോടെ കൊന്നുകളഞ്ഞത്. സിം കാര്‍ഡ് സൂക്ഷിച്ചതിനും ഒരുപാട് പേരെ കൊന്നു.

ചെറിയ കുട്ടികളെയാണ് മൊസ്യൂളില്‍ ഐസിസ് കൂട്ടക്കൊല നടത്താന്‍ നിയോഗിക്കുന്നത്. ഇതിന്റെ വീഡിയോകളും അവര്‍ പുറത്ത് വിട്ടിട്ടുണ്ട്.

സൈന്യം

സൈന്യം

മൊസ്യൂള്‍ തിരിച്ച് പിടിക്കാന്‍ ഇറാക്കി സൈന്യം എത്തിക്കൊണ്ടിരിക്കുകയാണ്. സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടിയാണ് ഇപ്പോള്‍ നടക്കുന്നത്.

 ഐസിസ്

ഐസിസ്

ഏത് ആക്രമണവും നേരിടാന്‍ സന്നദ്ധരാണ് എന്ന രീതിയിലാണ് ഐസിസിന്റെ പ്രതികരണം. എന്നാല്‍ അവര്‍ ഏറ്റവും അധികം പദ്രവിക്കുന്നത് മൊസ്യൂളിലെ സാധാരണ ജനങ്ങളെയാണ്.

 കൂട്ടക്കൊല

കൂട്ടക്കൊല

തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കുന്നില്ല എന്ന് തോന്നിയാല്‍ പിന്നെ കൂട്ടക്കൊലയാണ് മൊസ്യൂളില്‍ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തടവിലുള്ള മുന്‍ ഇറാഖി സരക്ഷാ സേനാ ജീവനക്കാരേയും ഐസിസ് കൂട്ടക്കൊല ചെയ്യകയാണ്.

കുട്ടികള്‍

കുട്ടികള്‍

കുട്ടികളെ ഉപയോഗിച്ചാണ് ഇപ്പോഴും ഐസിസിന്റെ കൂട്ടക്കൊലകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് നിര്‍ബന്ധിത ആയുധ പരിശീലനവും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോയില്‍ 10 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് കൂട്ടക്കൊല നടത്തുന്നത്.

 മൊബൈല്‍ ഫോണ്‍

മൊബൈല്‍ ഫോണ്‍

സാധാരണ ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ പോലും പയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇറാഖി സേനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമെന്ന് ഭയന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുകയാണ്. മൊബൈല്‍ ഫോണോ സിം കാര്‍ഡോ കണ്ടെടുത്താല്‍ ഉടന്‍ വധശിക്ഷ നടപ്പിലാക്കും.

 ഒരു മാറ്റവും ഇല്ല

ഒരു മാറ്റവും ഇല്ല

കൊല ചെയ്യുന്ന രീതിയില്‍ ഇപ്പോഴും ഐസിസ് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഓറഞ്ച് കുപ്പായം ധരിപ്പിച്ചാണ് എല്ലാ കൂട്ടക്കൊലകളും നടത്തുന്നത്. സൈന്യം അടുത്ത് വരുന്നത് തങ്ങളെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് കരുതുന്നത്.

ശവക്കുഴികള്‍

ശവക്കുഴികള്‍

മൊസ്യൂള്‍ കീഴടക്കാനുള്ള നീക്കത്തിനിടയില്‍ സൈന്യം പലയിടത്തും വലിയ ശവക്കുഴികള്‍ കണ്ടെത്തിയിട്ടണ്ട്. നൂറ് കണക്കിന് ശവങ്ങളാണ് ഓരോ സ്ഥലത്തും ഉള്ളത്. കിണറുകള്‍ പോലും ശവക്കുഴികള്‍ ആക്കി മാറ്റിയിരിക്കുകയാണ്.

 വേഗം കുറഞ്ഞു

വേഗം കുറഞ്ഞു

മൊസ്യൂളിലേക്കുള്ള ഇറാഖി സൈന്യത്തിന്റെ നീക്കത്തിന്റെ വേഗം കുറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അതിര്‍ത്തി ഗ്രാമങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ചുകൊണ്ടാണ് സൈന്യം മുന്നോട്ട് പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+