കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജിഹാദി വെക്കേഷന്' ഐസിസിന്റെ ക്ഷണം, ഇതാ ചിത്രങ്ങള്‍...

Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസ് പുറത്ത് വിടുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഭീകരതയുടേതായിരുന്നു ഇത്ര നാളും. എന്നാല്‍ ഇപ്പോള്‍ അവര്‍ രീതി ഒരിത്തിരി മാറ്റിയിരിയ്ക്കുന്നു. മുഖം മിനുക്കിലിന്റെ ഭാഗമാണോ ഇത് എന്ന് വ്യക്തമല്ല.

ഇറാഖിലും സിറിയയിലും തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിലേയ്ക്ക് വിനോദ സഞ്ചാരത്തിന് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് ഐസിസ് പുറത്ത് വിട്ടിട്ടുള്ളത്. ട്വിറ്റര്‍ വഴിയാണ് ഐസിസ് ബ്രോഷര്‍ പുറത്ത് വിട്ടത്.

വലിയ സ്വിമ്മിംഗ് പൂളില്‍ നീന്തുന്ന ജിഹാദികള്‍, തേനീച്ച വളര്‍ത്തുന്ന കര്‍ഷകന്‍, പുഴയില്‍ നീന്തിത്തുടിയ്ക്കുന്ന ജിഹാദികള്‍... ചിത്രങ്ങള്‍ ഒരുപാടുണ്ട്.(ചിത്രങ്ങള്‍ക്ക് കടപ്പാട്: ട്വിറ്റര്‍)

ക്ലിഫ് ഡൈവിങ്

ക്ലിഫ് ഡൈവിങ്

ഐസിസിന്റെ അധീനതയിലാണെങ്കിലെന്താ ക്ലിഫ് ഡൈവിങ് ഒന്നും സാധ്യമാകില്ലെന്ന് കരുതേണ്ട. ഇതാ അതിനുള്ള തെളിവ്.

പല ചിത്രങ്ങള്‍

പല ചിത്രങ്ങള്‍

ക്ലിഫ് ഡൈവിങ്ങിന്റെ നിരവധി ചിത്രങ്ങളാണ് ബ്രോഷറില്‍ ഉള്ളത്.

ടൈഗ്രിസ് നദിയിലെ കുളി

ടൈഗ്രിസ് നദിയിലെ കുളി

ടൈഗ്രിസ് നദിയില്‍ നീന്തിക്കുളിയ്ക്കുന്ന ജിഹാദിയുടെ ചിത്രവും ഐസിസ് പുറത്തുവിട്ട ബ്രോഷറിലുണ്ട്.

കിടിലന്‍ നീന്തല്‍ക്കുളം

കിടിലന്‍ നീന്തല്‍ക്കുളം

ലോക നിലവാരത്തിലുള്ള നീന്തല്‍ കുളവും ഉണ്ട് ഐസിസിന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍

നിയമങ്ങളുണ്ട്

നിയമങ്ങളുണ്ട്

നീന്തല്‍ കുളത്തില്‍ നിങ്ങള്‍ക്ക് നീന്തിത്തുടിയ്ക്കാം. എന്നാല്‍ ചില കര്‍ശന നിയമളും ഇവിടെയുണ്ട്. നീളന്‍ ഷര്‍ട്ടോ ടീ ഷര്‍ട്ടോ ധരിയ്ക്കാതെ കുളത്തിലിറങ്ങിയാല്‍ ശിക്ഷയുണ്ട്.

പുരുഷന്‍മാര്‍ക്ക് മാത്രം

പുരുഷന്‍മാര്‍ക്ക് മാത്രം

ബ്രോഷറിലെ ചിത്രങ്ങള്‍ കണ്ടാല്‍ ആര്‍ക്കും സംശയം തോന്നാം... പുരുഷന്‍മാര്‍ക്ക് മാത്രമാണോ ഈ ആഘോഷങ്ങള്‍

തേനീച്ചകൃഷി

തേനീച്ചകൃഷി

ഐസിസിന്റെ കീഴിലുള്ള പ്രദേശങ്ങളിലെ തേനീച്ച കൃഷിയും കാണാം.

തേന്‍ ഉത്പാദനം

തേന്‍ ഉത്പാദനം

തങ്ങള്‍ കൊലയാളികള്‍ മാത്രമല്ല, തേന്‍ ഉത്പാദനത്തിലും മിടുക്കന്‍മാരാണെന്ന് തെളിയിക്കാനായിരിക്കും ഇത്തരം ചിത്രങ്ങളും പുറത്ത് വിടുന്നത്.

English summary
ISIS has released possibly the most bizarre brochure ever made - a travel brochure inviting people to visit the caliphate and indulge in a number of jihadi-friendly activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X