കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാസായുധശാല തകര്‍ത്ത അമേരിക്കയ്ക്ക് ഐസിസിന്റെ വക രാസായുധം കൊണ്ടുള്ള ആക്രമണം, ഞെട്ടിത്തരിച്ചു

  • By Desk
Google Oneindia Malayalam News

ഖയ്യാറ(ഇറാഖ്): ആഴ്ചകള്‍ക്ക് മുമ്പാണ് ഐസിസിന്റെ ഇറാഖിലെ രാസായുധ കേന്ദ്ര അമേരിക്ക ബോംബിട്ട് തകര്‍ത്തത്. ആ കേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ നാമാവശേഷമാക്കുകയായിരുന്നു അമേരിക്ക ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അതിന് തിരിച്ചടി നല്‍കിയിരിക്കുകയാണ് ഐസിസ്.

ഖയ്യാറയിലെ വ്യോമ താവളത്തില്‍ ഐസിസ് രാസായുധം പ്രയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാഖി സൈന്യവും അമേരിക്കന്‍ സൈന്യവും ഒരുപോലെ ഉപയോഗിക്കുന്ന സൈനിക താവളം ആയിരുന്നു ഇത്.

ISIS

അമേരിക്ക തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ അത് രാസായുധമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നാണ് അവകാശവാദം.

താരതമ്യേന ശക്തി കുറഞ്ഞതായിരുന്നു ആക്രമണം. വേണ്ട രീതിയില്‍ ശുദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത രാസ വസ്തുക്കളാണ് ബോംബില്‍ ഉപയോഗിക്കപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഫലവും കുറവാണ്.

ഏത് തരത്തിലുള്ള രാസായുധമാണ് ഉപയോഗിച്ചത് എന്നതില്‍ വ്യക്തതയില്ല. മസ്റ്റാര്‍ഡ് ഗ്യാസ് ആണോ ഉപയോഗിച്ചത് എന്ന് സംശയിക്കുന്നുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യം പറയാനാകൂ എന്നാണ് അമേരിക്കയുടെ വിശദീകരണം.

ഐസിസ് തങ്ങള്‍ക്കെതിരെ രാസായുധം പ്രയോഗിച്ചേക്കുമെന്ന് സംശയിച്ചിരുന്നതാണ് അമേരിക്കന്‍ അധികൃതര്‍ പറയുന്നത്. മൊസ്യൂള്‍ തിരിച്ച് പിടിക്കാന്‍ ഇറാഖി സേന നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കിപ്പോരുന്ന് ഖയ്യാറയില്‍ ഉണ്ടായിരുന്നു അമേരിക്കന്‍ വ്യോമസേന ആയിരുന്നു.

പാവങ്ങളുടെ ആറ്റം ബോംബ് എന്നാണ് രാസായുധങ്ങള്‍ പരക്കെ അറിയപ്പെടുന്നത്. അണ്വായുധം നിര്‍മിക്കാനുള്ള ചെലവ് വരില്ലെങ്കിലും വലിയ തോതിലുള്ള, ദൂരവ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ രാസായുധങ്ങള്‍ക്ക് കഴിയും.

English summary
ISIS is suspected of firing a shell with mustard agent that landed at the Qayyara air base in Iraq Tuesday where US and Iraqi troops are operating, according to several US officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X