2017ഓടെ ഇറ്റലി ഐസിസിനെ തുരത്തും; മറ്റ് രാജ്യങ്ങളുമായി സൈനീക സഖ്യത്തിനും നീക്കം

  • By: Akshay
Subscribe to Oneindia Malayalam

റോം: ആഗോള ഭീകര സംഘടനയായ ഐസിസിനെ തുരത്തുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്റിലോണി. 2017ല്‍ തുരത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഐഎസിനെതിരെ മറ്റു രാജ്യങ്ങളുമായി കൂടിച്ചേര്‍ന്നുള്ള സൈനിക നീക്കങ്ങള്‍ ഉണ്ടാവേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം സൂചിപ്പിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐസിസിനെതിരെ പോരാടുന്നതിന് ഇറ്റലിയും ഫ്രാന്‍സും തമ്മില്‍ സൈനീക കൂട്ടായ്മ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Terrorist

ഇത്തരം സൈനീക കൂട്ടായാമയിലൂടെ ഐസിസ് പിടിച്ചടക്കിയ സ്ഥലങ്ങള്‍ തിരുച്ചുരപിട്ടാനാകുമെന്നും പൗലോ എന്റിലോണ് പറഞ്ഞു. അതേസമയം സൈനിക തലത്തിലുള്ള വിജയം മാത്രമല്ല വേണ്ടെതെന്നും സാമൂഹികസാംസ്‌കാരിക തലത്തിലും ഐഎസിനെ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും എന്റിലോണി പറഞ്ഞു.

English summary
The Islamic State jihadist group could see military defeat his year, Italian Prime Minister Paolo Gentiloni said on Tuesday.
Please Wait while comments are loading...