സ്വന്തം കുഞ്ഞിനെ മനുഷ്യബോംബാക്കി ജിഹാദി വധു, ചിത്രം ഓണ്‍ലൈനില്‍ വൈറല്‍
റാഖ: ഇറാഖിലും സിറിയയിലും ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരുടെ ഏറ്റവും പുതിയ ലക്ഷ്യം കുട്ടികള്‍. കൗമാരക്കാര്‍ ഉള്‍പ്പടെയുള്ളവരെ തീവ്രവാദ സംഘടനയിലേയ്ക്ക് ആകര്‍ഷിയ്ക്കുകയാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി തങ്ങള്‍ക്കൊപ്പമുള്ള കുട്ടി തീവ്രവാദികള്‍ ഉള്‍പ്പടെയുള്ളവരുടെ ചിത്രങ്ങള്‍ പുറത്ത് വിടുകയാണ് ഐസിസ്.
ആയുധവുമായി ഇരിയ്ക്കുന്ന ഒരു വയസ് പോലും പ്രായമില്ലാത്ത കുട്ടിയുടെ ചിത്രം ഐസിസ് പുറത്ത് വിട്ടത് വൈറലായി. ഐസിസ് പോരാളിയായ 12കാരനെ ഇതിനോടകം തന്നെ ഐസിസ് തങ്ങളുടെ ഹീറോയായി അവതരിപ്പിച്ചു കഴിഞ്ഞു.

ഐസിസിലെ 'കുട്ടി സിംഹം' എന്നാണ് ഈ കുട്ടിയ്ക്ക് തീവ്രവാദികള്‍ നല്‍കുന്ന വിശേഷണം. തങ്ങളുടെ പിഞ്ച് മക്കളെപ്പോലും മനുഷ്യബോംബായി ഉപയോഗിയ്ക്കാന്‍ മടിയില്ലാത്തവരാണ് ഐസിസുകാരെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല കുട്ടികളുടെ അമ്മമാരോട് മക്കളുടെ ചിത്രം (ആയുധങ്ങളുമായി നില്‍ക്കുന്നത് ) ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാന്‍ ഐസിസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലാണ് ജിഹാദി വധു തന്റെ നവജാത ശിശുവിനെ നെഞ്ചില്‍ ഗ്രനേഡ് ഘടിപ്പിച്ച് ആ ചിത്രം പോസ്റ്റ് ചെയ്തത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ച് യുദ്ധരംഗത്തേയ്ക്ക് വലിച്ചിഴയ്ക്കുകയാണ് ഐസിസ് നേതാക്കള്‍. പട്ടിണിയും ദാരിദ്ര്യവും റാഖയിലെ ജനങ്ങളെ ഉള്‍പ്പടെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications