കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയ്ക്കൂറുകള്‍ക്കുള്ളില്‍ ഐസിസ് കൊന്നത് 146 പേരെ, മൃതദേഹം നിറഞ്ഞ തെരുവുകള്‍

Google Oneindia Malayalam News

ബെയ്‌റൂട്ട്: കുര്‍ദ്ദ് ഭൂരിപക്ഷ മേഖലയായ കൊബാനിയില്‍ ഐസിസിന്റെ കൂട്ടക്കുരുതി. 24മണിയ്ക്കൂറിനിടെ ഐസിസ് കൊന്നു തള്ളിയത് 146 സിറിയന്‍ പൗരന്‍മാരെ. കുര്‍ദ്ദ് ശക്തികേന്ദ്രമായ കൊബാനിയില്‍ നേരിട്ട തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുള്ള മറുപടിയാണ് ഐസിസിന്റെ കൂട്ടക്കൊല.

രണ്ടാഴ്ച മുന്‍പ് അമേരിയ്ക്കന്‍ പിന്തുണയോടെ കുര്‍ദ്ദ് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊബാനിയില്‍ ഐസിസിന് അടിപതറിയിരുന്നു. ഇതിനവ്#റെ പ്രതികാരമെന്നോണം വ്യാഴാഴ്ച മുതല്‍ ഐസിസ് ആക്രമണ പരമ്പര അഴിച്ച് വിട്ടു. വെള്ളിയാഴ്ചയാണ് ആക്രമണം രൂക്ഷമാകുന്നത്. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന് കൊബാനി ഭീകരരെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ പ്രദേശമാണ്.

ISIS

അടുത്തിടെ ഐസിസ് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലകളില്‍ ഒന്നാണ് കൊബാനിയിലേത്. 70 ല്‍ അധികം പേരെ ഐസിസ് ബന്ധികളാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നഗര കവാടത്തിന് പുറത്ത് മൂന്ന് ഇസ്ലാമിക് സ്റ്റേറ്റ് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിച്ചിരുന്നു. ഈ സ്‌ഫോടനങ്ങളുടെ മറവില്‍ കൂടുതല്‍ ഭീകരര്‍ നഗരത്തിലേയ്ക്ക് നുഴഞ്ഞ് കയറുകയായിരുന്നു.

വെള്ളിയാഴ്ച കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മൃതദേഹങ്ങള്‍ തെരുവിലും വീടുകളിലും ചിതറിക്കിടക്കുകയാണ്. കെട്ടിടങ്ങളിലേയ്ക്ക് നുഴഞ്ഞ് കയറിയ ഭീകരര്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. കൊബാനിയിലെ ഓരോ കുടുംബത്തിലേയും ഒരാള്‍ വീതം കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തെത്തുടര്‍ന്ന് ആയിരങ്ങള്‍ തുര്‍ക്കിയിലേയ്ക്ക് പലായനം ചെയ്തു.

English summary
Islamic State kills at least 145 civilians in Syria's Kobani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X