കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരേയും ഇസ്രായേല്‍ ആക്രമണം

  • By Soorya Chandran
Google Oneindia Malayalam News

ഗാസ സിറ്റി: ഹമാസിനും ഹമാസിനെ പിന്തുണക്കുന്നവര്‍ക്കും മാത്രമല്ല ഇസ്രായേലിന്റെ ആക്രമണം... ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയേയും അവര്‍ വെറുതേ വിടുന്നില്ല.

ആയിരത്തി അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരേയും ഇസ്രായേല്‍ ഷെല്‍ ആക്രമണം നടത്തി. പള്ളിയുടെ ചില ഭാഗങ്ങളും സെമിത്തേരിയും ആക്രമണത്തില്‍ തകര്‍ന്നു.

St Porphyrios Church Gaza

ഷിജൈയ്യ പട്ടണത്തില്‍ നിന്ന് വെറും ഒരു കിലോമീറ്റര്‍ അകലെയാണ് സെന്റ് പോര്‍ഫിറിയോസ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ബിഷപ്പായിരുന്ന സെന്റ് പോര്‍ഫിറിയോസിന്റെ പേരിലാണ് പള്ളി. അഞ്ചാം നൂറ്റാണ്ടില്‍ ജറുസലേം ഉള്‍ക്കൊളളുന്ന പ്രദേശം ക്രിസ്ത്യാനികളുടെ ആധിപത്യത്തിലായിരുന്നു.

ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായതോടെ സാധാരണക്കാരായ ഗാസ നിവാസികള്‍ പള്ളിയിലേക്ക് അഭയത്തിനായി ഒഴുകുകയായിരുന്നു എന്നാണ് ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ് ആലക്‌സിയോസ് പറഞ്ഞത്. ആദ്യം അറനൂറ് പേരോളമാണ് എത്തിയത്. ഇപ്പോഴത് ആയിരത്തിലധികമാണെന്നും ആര്‍ച്ച് ബിഷപ്പ് ദ ഗാര്‍ഡിയന്‍ പത്രത്തിനോട് പറഞ്ഞു.

സ്ത്രീകളും കുട്ടികളും ആണ് പള്ളിയില്‍ അഭയം തേടിയവരില്‍ അധികവും. അതില്‍ ഒരാഴ്ച പോലും പ്രായമാകാത്ത കുട്ടികള്‍ പോലും ഉണ്ടെന്നാണ് പള്ളിയിലെ അധികൃതര്‍ പറയുന്നത്.

ഇസ്രായേലിന്റെ കരയുദ്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കരസേനക്ക് മുന്നോട്ട് പോകാന്‍ വഴിയൊരുക്കുന്നതിനായി വ്യോമാക്രമണം നടത്തി ആളുകളെ ഒഴിപ്പിക്കുകയാണ് ഇസ്രായേല്‍. എന്നാല്‍ തങ്ങളെ ഇസ്രായേല്‍ മനപ്പൂര്‍വ്വം ആക്രമിച്ചതാകാന്‍ വഴിയില്ലെന്നാണ് പള്ളി അധികൃതര്‍ കരുതുന്നത്.

English summary
Israel attacked ancient Christian Church in Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X