Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയ്ക്കുള്ളില്‍ വന്‍ പോരാട്ടം; ഇസ്രായേല്‍ സൈന്യവുമായി ഹമാസ് ഏറ്റുമുട്ടി?

ജറുസലേം; ഗാസയ്ക്കുള്ളില്‍ ഇസ്രായേല്‍ സൈന്യവും, ഹമാസും തമ്മില്‍ ഏറ്റുമുട്ടല്‍. സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് ആദ്യമായിട്ടാണ് ഹമാസും, ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മില്‍ ഗാസ മുനമ്പിനുള്ളില്‍ വെച്ച് ഏറ്റുമുട്ടലുണ്ടാവുന്നത്. ഗാസ മുനമ്പിനുള്ളിലേക്ക് ഇരച്ച് കയറി ഹമാസിനെ നേരിടാന്‍ തയ്യാറായി നില്‍ക്കുകയാണ് സൈനികരെന്ന് ഇസ്രായേല്‍ സൈന്യം നേരത്തെ പറഞ്ഞിരുന്നു.

ഹമാസിന്റെ ശക്തി കേന്ദ്രങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇസ്രായേല്‍ നടത്തുന്നത്. അതേസമയം പലസ്തീന്‍ അഭാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി സഹായം വീണ്ടുമെത്തിയെന്ന വാദത്തെ തള്ളി. റഫാ ബോര്‍ഡര്‍ കടന്ന് ഭക്ഷ്യ വസ്തുക്കള്‍ അടങ്ങുന്ന ട്രക്ക് എത്തിയിട്ടില്ലെന്ന് ഇവര്‍ അറിയിച്ചു.

israel-hamas-war

ഈജിപ്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യം നേരത്തെ പതിനേഴോളം ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും എത്തിയിട്ടില്ലെന്ന് യുഎന്‍ ഏജന്‍സി വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി യുദ്ധത്തിന്റെ കാര്യങ്ങള്‍ സംസാരിച്ചു. മേഖലയില്‍ കൂടുതല്‍ അക്രമങ്ങള്‍ പാടില്ലെന്നും, അത് തടഞ്ഞ് സമാധാനം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങളുമായും ഇക്കാര്യം ബൈഡന്‍ സംസാരിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് എന്നിവരുമായി ബൈഡന്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.അതേസമയം ഗാസയിലാകെ കനത്ത വ്യോമാക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം. അര്‍ധരാത്രിയിലും ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. ഡസനിലധികം ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേനകള്‍ വ്യക്തമാക്കി. ഐഡിഎഫ് ഒരു കുട്ടിയുടെ ബാഗില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഈ ബാഗിനുള്ളില്‍ ഹമാസ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച് സൈനികരെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതായിട്ടാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.

ഗാസയിലെ സൈനിക നീക്കത്തിനിടെ ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഐഡിഎഫ് ടാങ്കറുകള്‍ക്ക് നേരത്തെ മിസൈല്‍ ആക്രമണം നടത്തിയപ്പോഴാണ് സൈനികന്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഹമാസിനൊപ്പം യുദ്ധത്തില്‍ ചേര്‍ന്നാല്‍ അത് അവര്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാകുമെന്നും, ചിന്തിക്കുക പോലും ചെയ്യാന്‍ പറ്റാത്ത അത്ര കരുത്തില്‍ നിങ്ങളെ ഇസ്രായേല്‍ സൈന്യം തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ 4300 പലസ്തീനി പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഗാസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. 91 പലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. ഇസ്രായേലില്‍ 1400ഓളം പേരാണ് കൊല്ലപ്പെട്ടത്. മൊത്തം 5791 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+