ട്രക്കുകള്‍ കാത്തുനിന്ന സാധാരണക്കാര്‍ക്കെതിരെ ഇസ്രായേല്‍ ആക്രമണം; 104 പലസ്തീനുകാര്‍ കൊല്ലപ്പെട്ടു
ഗാസ: സഹായ സാധനങ്ങള്‍ നിറച്ച ട്രക്കിനായി കാത്തിരുന്ന ആളുകള്‍ക്ക് നേരെ ഇസ്രായേലിന്റെ കൊടും ക്രൂരത. ഇസ്രായേല്‍ സൈന്യം നിറയൊഴിച്ചതിനെ തുടര്‍ന്ന് 104 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്ക് സമീപമാണ് സംഭവം നടന്നത്. 280 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗാസ സിറ്റിയിലെ ഒരു ആശുപത്രിയില്‍ പത്ത് മൃതദേഹങ്ങളാണ് എത്തിയിരിക്കുന്നത്.
ഡസന്‍ കണക്കിന് പരുക്കേറ്റവരും ഇവിടെയുണ്ട്. അതേസമയം ഗാസ സിറ്റിക്ക് സമീപം ആക്രമണം നടത്തിയതിനെ കുറിച്ച് അറിയില്ലെന്നാണ് ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചത്. അതേസമയം പിന്നീട് ഇക്കാര്യം തിരുത്തിയിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നായിരുന്നു വിശദീകരണം.

ഭക്ഷണസാധനങ്ങളും മരുന്നുകളും നിറച്ച സഹായ ട്രക്കുകള്‍ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് ഡസന്‍ കണക്കിന് ആളുകള്‍ക്കാണ് പരുക്കേറ്റതെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. വലിയൊരു കൂട്ടത്തിന് നേരെ നിറയൊഴിച്ചെന്നും, ഇവര്‍ ഭീഷണിയുയര്‍ത്തി നിന്നത് കൊണ്ടാണെന്നും ഇസ്രായേലി വൃത്തങ്ങള്‍ പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ ഓഫീസ് ആക്രമണത്തെ അപലപിച്ചു.
ഇസ്രായേല്‍ തീര്‍ത്തും വൃത്തിക്കെട്ട കൂട്ടക്കുരുതിയാണ് നടത്തിയത്. സഹായങ്ങള്‍ കാത്തുനില്‍ക്കുകയായിരുന്നു അവരെന്നും അവര്‍ അറിയിച്ചു. ഗാസ സിറ്റിയുടെ പശ്ചിമ ഭാഗത്തായുള്ള അല്‍ നബൂസി റൗണ്ട്എബൗട്ടിലാണ് സംഭവം നടന്നതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
അതേസമയം ഗാസയിലെ മെഡിക്കല്‍ ടീമിന് താങ്ങാവുന്നതിലും അപ്പുറത്താണ് മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അല്‍ ഷിഫ ആശുപത്രിയില്‍ ഡസന്‍ കണക്കിന് പരിക്കേറ്റവരാണ് ഉള്ളതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍ ഖിദ്ര പറഞ്ഞു.
ഗാസ സിറ്റിയിലെ കമാല്‍ അദ്വാന്‍ ആശുപത്രിയില്‍ പത്തോളം മൃതദേഹങ്ങളാണ് എത്തിയതെന്ന് ആശുപത്രി തലവന്‍ ഹുസാം അബു സഫിയാ പറഞ്ഞു. നിരവധി മറ്റ് ആശുപത്രികളില്‍ എത്ര പേര്‍ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും സഫിയ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണം മധ്യസ്ഥ ചര്‍ച്ചകളെ തന്നെ ഇല്ലാതാക്കും. ബന്ദികളെ വിട്ടുകിട്ടാനുള്ള ഉടമ്പടികള്‍ പരാജയപ്പെടുത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.
ബന്ദികളെ വിട്ടുകിട്ടാനുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ അതിന് കാരണക്കാര്‍ ഇസ്രായേല്‍ തന്നെയായിരിക്കുമെന്നും ഹമാസ് കുറ്റപ്പെടുത്തി. അതേസമയം പുറത്തുവന്ന വീഡിയോയില്‍ നിരവധി മൃതദേഹങ്ങള്‍ ഒരു ട്രക്കില്‍ കൊണ്ടുപോകുന്നത് കാണാം. നിരവധി പേര്‍ക്ക് സാരമായി പരുക്കേറ്റതായും കാണാം.
മറ്റൊരു വീഡിയോയില്‍ ഇവരെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത് കാണാം. മൃതദേഹങ്ങള്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ്. ഞങ്ങള്‍ക്ക് ഇത്തരത്തില്‍ സഹായം ആവശ്യമില്ല. വെടിയുണ്ടകളും സഹായങ്ങളും ഒരുപോലെ ഞങ്ങള്‍ക്ക് വേണ്ട. നിരവധി പേരാണ് കൊല്ലപ്പെട്ടതെന്നും ഒരാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications