Get Updates
Get notified of breaking news, exclusive insights, and must-see stories!

യേശു പിറന്ന ബത്‌ലഹേമില്‍ ആഘോഷങ്ങളില്ല; വിജനമായി തെരുവ്, പുല്‍ക്കൂടും സാന്തയുമില്ല

ജറുസലേം: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് ആഘോഷങ്ങളില്ലാതെ ബത്‌ലഹേം. ക്രിസ്തുവിന്റെ ജന്മസ്ഥലം എന്ന് അറിയപ്പെടുന്ന ബത്‌ലഹേം പതിവ് ക്രിസ്തുമ്‌സ് വൈകുന്നേരങ്ങളില്‍ നിന്ന് വിഭിന്നമായാണ് കാണപ്പെട്ടത്. മാംഗര്‍ സ്‌ക്വയറിനെ സാധാരണയായി അലങ്കരിക്കുന്ന ഉത്സവ വിളക്കുകളും ക്രിസ്മസ് ട്രീയും ഇവിടെ കാണാനില്ല. പാതിരാ കുര്‍ബാനകള്‍ പോലും ഇത്തവണയില്ല.

ഈ വര്‍ഷം, ക്രിസ്മസ് ട്രീയും വെളിച്ചവുമില്ലാതെ, ഇരുട്ട് മാത്രമേയുള്ളൂ എന്ന് ആറ് വര്‍ഷമായി ജറുസലേമില്‍ താമസിക്കുന്ന വിയറ്റ്‌നാമില്‍ നിന്നുള്ള ഫ്രാന്‍സിസ്‌കന്‍ സന്യാസി ബ്രദര്‍ ജോണ്‍ വിന്‍ പറഞ്ഞു. ക്രിസ്തുമസ് ആഘോഷിക്കാന്‍ താന്‍ എപ്പോഴും ബെത്ലഹേമില്‍ വരാറുണ്ടെന്നും എന്നാല്‍ ഈ വര്‍ഷം ഗാസയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ ഓര്‍മയില്‍ ആഘോഷങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Bethlehem

പുല്‍ക്കൂടുകള്‍ക്കും ക്രിസ്മസ് ട്രീകള്‍ക്കും പകരം ഇത്തവണ കല്ലുകളും മണ്‍കൂനകളുമാണ് ബത്‌ലഹേമിനെ അലങ്കരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങള്‍ റദ്ദാക്കിയത് നഗരത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത പ്രഹരമാണ്. ബെത്ലഹേമിന്റെ വരുമാനത്തിന്റെ 70% വിനോദസഞ്ചാരത്തില്‍ നിന്നാണ്. ഇതില്‍ മിക്കവാറും വരുന്നത് ക്രിസ്മസ് സീസണിലായിരിക്കും. പല എയര്‍ലൈനുകളും ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ വിദേശികളുടെ എണ്ണവും കുറവാണ്.

ബെത്ലഹേമിലെ 70-ലധികം ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായെന്നും ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നു. ചില ആളുകള്‍ക്ക് പോകാന്‍ വീടുകള്‍ പോലുമില്ലാത്തപ്പോള്‍ ഒരു ക്രിസ്മസ് ട്രീ നട്ടുപിടിപ്പിച്ച് സാധാരണപോലെ ആഘോഷിക്കുന്നതിനെ ന്യായീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്ന് അഫ്തീം റെസ്റ്റോറന്റിന്റെ ഉടമകളിലൊരാളായ അല സലാമേ പറഞ്ഞു.

സാധാരണ ക്രിസ്മസ് ദിനത്തിന്റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്ലഹേമില്‍ തിരുപ്പിറവി ആഘോഷങ്ങളും ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ പ്രാര്‍ഥനകളും നടക്കാറുണ്ടായിരുന്നത്. ആയിരങ്ങള്‍ എത്താറുള്ള ബത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും ഇന്ന് വിജനമാണ്. അതേസമയം ഗാസയിലെ വംശഹത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ബത്ലഹേം ഇവാഞ്ചലിക്കല്‍ ലുഥറന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. മുന്‍തര്‍ ഐസക് ആവശ്യപ്പെട്ടു.

യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കില്‍ ഗസയിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് അടിയിലാകുമായിരുന്നു എന്ന് മുന്‍തര്‍ ഐസക് അഭിപ്രായപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20258 ആയി ഉയര്‍ന്നു. ഇതില്‍ 8000ത്തോളം പേര്‍ കുട്ടികളാണ് എന്നും 53,688 പേര്‍ക്കാണ് ഇതുവരെ ആക്രമണത്തില്‍ പരിക്കേറ്റതെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+