Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസയിലേക്ക് ഇന്ധനം കൊണ്ടുപോകാന്‍ ഇസ്രായേല്‍ അനുമതി; അല്‍ ഷിഫയില്‍ ഒരു കുട്ടി കൂടി മരിച്ചു

ഗാസ: കുറഞ്ഞ അളവില്‍ ഗാസയിലേക്ക് ഇന്ധനം കൊണ്ടുപോകാന്‍ ഇസ്രായേലിന്റെ അനുമതി. ആശുപത്രികളുടെ പ്രവര്‍ത്തനം ആകെ തടസ്സപ്പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. ഗാസയിലേക്ക് നിത്യേന രണ്ട് ടാങ്കര്‍ ഇന്ധനം കൊണ്ടുപോകാന്‍ അനുമതി നല്‍കിയതായി ഇസ്രായലിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറഞ്ഞു. ഇസ്രായേല്‍ വാര്‍ ക്യാബിനറ്റാണ് ഇതിന് അനുമതി നല്‍കിയത്.

അതേസമയം വളരെ കുറഞ്ഞ അളവിലാണ് ഇന്ധമുള്ളത്. യുഎന്‍ പറഞ്ഞതിലും എത്രയോ കുറവാണ് ഗാസ മുനമ്പിലേക്ക് എത്തിക്കുന്ന ഇന്ധനം. അതേസമയം വലിയ ദുരന്തമാണ് ഗാസയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗാസയിലേക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കുന്നത് നിര്‍ത്താന്‍ യുഎന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സര്‍വീസുകള്‍ നിലച്ചതോടെ പട്ടിണി വ്യാപകമാകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

israel-palestine-war

ഇന്ധനം ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ അടക്കം പ്രവര്‍ത്തിക്കുന്നില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ആശയവിനിമയ സംവിധാനങ്ങളൊന്നുമില്ലാതെ കടന്നുപോയത്. ഗാസയിലെ ജനങ്ങള്‍ ഒറ്റപ്പെട്ട് നില്‍ക്കുകയാണ്. ഇതിലൂടെ സഹായങ്ങളുടെ ഏകോപനം തന്നെ നിലച്ചിരിക്കുകയാണ്. മനുഷ്യാവകാശ സംഘടനകളെല്ലാം ഇവിടേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകയാണ്. പ്രധാന കാരണം ഇന്ധന ക്ഷാമം തന്നെയാണ്.

പലയിടത്തും വിറക് കത്തിച്ചാണ് ഭക്ഷണം വരെ ഉണ്ടാക്കുന്നത്. സഞ്ചരിക്കാന്‍ വാഹനങ്ങളില്ലാത്തത് കൊണ്ട് കഴുത വണ്ടികളാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ 24 രോഗികളാണ് മരിച്ചത്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഷിഫയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്.

ഇവിടെ ഹമാസ് പോരാളികള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന വാദം ഇതുവരെ തെളിയിക്കാന്‍ ഇസ്രായേലിന് സാധിച്ചിട്ടില്ല. ആശുപത്രികളിലെ പവര്‍ കട്ടുകള്‍ കാരണമാണ് ഇത്രയും രോഗികള്‍ മരിച്ചത്. ശനിയാഴ്ച്ച മുതല്‍ ഇന്ധനമില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇവിടെയുള്ള ഭൂരിഭാഗം സര്‍വീസുകളും നിലച്ചിരിക്കുകയാണ്. ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാതെ ഒന്നും ചെയ്യാനുമാവില്ല. അല്‍ ഷിഫയില്‍ ഒരു കുട്ടി കൂടി മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അല്‍ ഷിഫയില്‍ രോഗികളും,. മെഡിക്കല്‍ സ്റ്റാഫുകളും, എല്ലാ ചിതറിപ്പോയിരിക്കുകയാണ്. നാല്‍പ്പതോളം രോഗികള്‍ വെള്ളിയാഴ്ച്ച കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നാല് നവജാത ശിശുക്കളമുണ്ട്. സെന്‍ട്രല്‍ ഗാസയിലെ നസ്‌റത്ത് ഏരിയയിലെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 140ഓളം ആളുകള്‍ കുടുങ്ങി കിടക്കുകയാണ്. വെറും കൈകള്‍ ഉപയോഗിച്ചാണ് ഈ അവശിഷ്ടങ്ങള്‍ അവര്‍ മാറ്റുന്നത്. എമര്‍ജന്‍സി സര്‍വീസുകള്‍ ഗാസയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണ്. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ വാഹനങ്ങളുമായി എത്താന്‍ സാധിക്കുന്നില്ലെന്ന് യുഎന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+