Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെയ്‌റൂട്ടില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം, നിരവധി മരണം; സ്ഥിരീകരിച്ച് ലെബനന്‍

ബെയ്‌റൂട്ട്: ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ബെയ്‌റൂട്ടിന്റെ ദക്ഷിണ പ്രാന്തപ്രദേശങ്ങളെയാണ് വീണ്ടും ഇസ്രായേല്‍ ആക്രമിച്ചത്. ആറ് പേര്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പതിനഞ്ചോളം പേര്‍ക്ക് പരുക്കുണ്ട്. അതേസമയം ആക്രമണത്തില്‍ ഹിസ്ബുള്ള മിസൈല്‍ ആന്‍ഡ് റോക്കറ്റ് ഫോഴ്‌സിന്റെ കമാന്‍ഡറായ ഇബ്രാഹിം മുഹമ്മദ് ഖബീസി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ബെയ്‌റൂത്തിലെ ദഹിയേഹിനെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ ഖബീസിയും മറ്റ് ചില കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി ഐഡിഎഫ് എക്‌സില്‍ കുറിച്ചു.
അതേസമയം ഇസ്രായേല്‍ ആക്രമണത്തെ ഇറാന്‍ അപലപിച്ചു. യുഎന്‍ ഇസ്രായേലിനെതിരെ നടപടിയെടുക്കാതെ നോക്കുകുത്തിയായെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

ഇസ്രായേല്‍ ആക്രമണത്തിന് പിന്നാലെ ലെബനനില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 500ഓളം പേരാണ് അതിര്‍ത്തി കടന്നതായി സിറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചത്.

israel-strikes-beirut

ലെബനീസ് പൗരന്‍മാര്‍ പലരും സിറിയയിലുള്ള സുഹൃത്തുക്കളുടെയും അടുപ്പക്കാരുടെയും വീടുകളിലാണ് അഭയം തേടിയിരിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജര്‍മന്‍ എയര്‍ലൈന്‍ ഗ്രൂപ്പായ ലുഫ്തന്‍സ ഇസ്രായേലിലെ ടെല്‍ അവീവ്, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ 14 വരെ സര്‍വീസ് ഉണ്ടായിരിക്കില്ല.

നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുന്നതായി വിമാനക്കമ്പനി അറിയിച്ചു. ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 26 വരെ റദ്ദാക്കിയതായും ലുഫ്തന്‍സ അറിയിച്ചു. അതേസമയം ഇസ്രായേലും ലെബനനിലെ ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം മേഖലയെ അസ്ഥിരപ്പെടുത്തുന്നതായി റഷ്യ പറഞ്ഞു. ഇത് അപകടകരമായ ഏറ്റുമുട്ടലാണ്. മേഖല പൂര്‍ണമായും തകരുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ലെബനനെതിരെ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണങ്ങളെ മോസ്‌കോ അപലപിക്കുന്നതായും വിദേശ കാര്യ വക്താവ് മരിയ സാക്കറോവ പറഞ്ഞു. സാധാരണക്കാരെ അടക്കം ലക്ഷ്യമിട്ട് നടത്തുന്ന ഈ ആക്രമണം അംഗീകരിക്കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി ഉയര്‍ന്നതായി ലെബനന്‍ അറിയിച്ചു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ 50 കുട്ടികളാണ് കൊല്ലപ്പെട്ടത്. 2006ല്‍ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. നിരായുധരായ സാധാരണക്കാരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവുമെന്ന് ആരോഗ്യ മന്ത്രി ഫിറാസ് ആബിയാദ് പറഞ്ഞു.

ഇസ്രായേലിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വീടുകള്‍ അടക്കം നഷ്ടപ്പെട്ടുവെന്ന് യുഎന്‍ പറഞ്ഞു. പലര്‍ക്കും വീട് വിട്ട് ഓടിപ്പോകേണ്ട സാഹചര്യമാണ് ഉള്ളതെന്ന് യുഎന്‍ വക്താവ് മാത്യു സോള്‍ട്ട് മാര്‍ഷ് പറഞ്ഞു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും സോള്‍ട്ട് മാര്‍ഷ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+