ഇസ്രായേല്‍ ലക്ഷ്യമിട്ടത് ഇറാന് വ്യോമ പ്രതിരോധ സംവിധാനം? എസ്300 സംവിധാനത്തിന് തകരാര്‍
ജെറുസലേം: ഇറാന്റെ ആക്രമണത്തിന് മറുപടിയായി നേരത്തെ ഇസ്ഫഹാന് മേഖലയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചായിരുന്നു പ്രത്യാക്രമണം. എന്നാല്‍ ഇസ്രായേല്‍ ഈ ആക്രമണത്തിലൂടെ വലിയ കാര്യങ്ങളാണ് ലക്ഷ്യമിട്ടതെന്ന് വെളിപ്പെടുത്തലുകള്‍.
റഷ്യന്‍ നിര്‍മിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇതെല്ലാം തകര്‍ത്തുവെന്നായിരുന്നു ഇറാന് പ്രതികരിച്ചത്. ഇറാനിലെ കുട്ടികള്‍ കളിക്കുന്ന തരം വെടിക്കോപ്പുകളുമായിട്ടാണ് ഇസ്രായേല്‍ ആക്രമിച്ചതെന്നായിരുന്നു ഇറാന്റെ പരിഹാസം.

2016ലാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കൈമാറിയത്. അതേസമയം ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രായേല്‍ സ്ഥിരീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സികള്‍ ഇസ്രായേലാണ് ആക്രമണം നടത്തിയതെന്നാണ് അവകാശപ്പെടുന്നത്.
നേരത്തെ ഇറാന് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഇസ്രായേലിനെതിരെ നടത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇതെന്നാണ് കരുതുന്നത്. ന്യൂയോര്‍ക്ക് ടൈസും ബിബിസിയും ഇറാനില്‍ ആക്രമണം നടന്ന സ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. യുദ്ധ വിമാനത്തില്‍ നിന്നാണ് ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചത്.
ഇസഫഹാന്‍ വിമാനത്താവളത്തിന്റെ വടക്കുകിഴക്കായിട്ടാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഒരു ബാറ്ററി സ്ഥിതി ചെയ്യുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. രഹസ്യ സങ്കേതത്തിലാണ് എസ്-300 പ്രതിരോധ സംവിധാനമുള്ളത്. ഗൂഗിള്‍ എര്‍ത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പ്രകാരം ഈപ്രദേശം ഇപ്പോള്‍ കാലിയായി കിടക്കുകയാണ്.
എസ്-300 പ്രതിരോധ സംവിധാനം എവിടെയാണ് ഇപ്പോള്‍ ഉള്ളതെന്ന് പോലും ആര്‍ക്കുമറിയില്ല. ഇതിന് അധികം ദൂരെയല്ലാത്ത ഇടത്താണ് നടാന്‍സ് ആണവ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിരവധി വാഹനങ്ങളും റഡാറുകളും മിസൈല്‍ ലോഞ്ചറുകളും മറ്റ് ഉപകരങ്ങളുമെല്ലാം ഈ പ്രതിരോധ സംവിധാനത്തിലുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡ്രോണുകളും മിസൈലുകളും ഈ പ്രതിരോധ സംവിധാനത്തില്‍ പതിച്ചിട്ടുണ്ട്. ഇറാന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ഇസ്രായേലിന്റെ ആയുധങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ചിലത് കണ്ടെത്താന്‍ പോലും സാധിച്ചിരുന്നില്ല. മിസൈല്‍ വേധ പ്രതിരോധ സംവിധാനത്തില്‍ ഇത് പതിക്കുകയും ചെയ്തിരുന്നു.
ബിബിസിയുടെയും ന്യൂയോര്‍ക്ക് ടൈംസിന്റെയും ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മിസൈല്‍ പ്രതിരോധ സംവിധാനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ്. എന്നാല്‍ മിസൈല്‍ ലോഞ്ചറുകള്‍ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. അതേസമയം ഏത് അളവിലാണ് നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ല. ഇസ്രായേല്‍ ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
-
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഡൽഹിയും മുംബൈയും തകർക്കും; ഭീഷണി മുഴക്കി മുൻ പാകിസ്ഥാൻ ഹൈക്കമ്മീഷണർ. -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
എൽപിജി പ്രതിസന്ധി തീർക്കാൻ നിർണായക നീക്കം; പുതിയ സിലിണ്ടർ വരാൻ സാധ്യത -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം












Click it and Unblock the Notifications