കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ക്രിക്കറ്റ് ദുരന്തം, പന്ത് തലയില്‍ തട്ടി അന്പയര്‍ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ജെറുസലേം: ക്രിക്കറ്റ് ലോകത്ത് നിന്ന് വീണ്ടും ഒരു ദുരന്ത വാര്‍ത്ത. ഇസ്രയേലില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് തലയില്‍ കൊണ്ട് അമ്പയര്‍ മരിച്ചു. ഹില്ലേല്‍ ഓസ്‌കാര്‍ (55) എന്ന അമ്പയറാണ് പന്ത് തലയില്‍ കൊണ്ട് മരിച്ചത്. മുന്‍പ് ദേശീയ ടീമിന്റെ ക്യാപ്ടനായിരുന്നു ഇദ്ദേഹം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താകം ഫില്‍ ഹ്യൂസ് ബൗണ്‍സര്‍ തലയില്‍ കൊണ്ട് മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി ക്രിക്കറ്റ് ലോകത്ത് നിന്ന് എത്തുന്നത്. ഇസ്രയേലിലെ അഷ്ദോദിലാണ് സംഭവം.

ഹില്ലേല്‍ ഓസ്‌ക്കറിന്റെ മുഖത്തേയ്ക്കാണ് പന്ത് കൊണ്ടതെന്നും തലയിലാണ് പന്ത് കൊണ്ടതെന്നും രണ്ട് വാദഗതികള്‍ ഉണ്ട്. പന്ത് കൊണ്ട് ബോധ രഹിതനായ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിയ്ക്കാന്‍ കഴിഞ്ഞില്ല. ഇസ്രേയേല്‍ ലീഗ് മത്സരങ്ങളുടെ അമ്പയറായിരുന്നു ഹില്ലേല്‍.

Israeal

ഇന്ത്യ, സൗത്ത് ആഫ്രിയ്ക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ലീഗ് മത്സരത്തില്‍ ഉണ്ടായിരുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ ഹെല്‍മെറ്റ് ധരിയ്ക്കുന്നതൊഴിച്ചാല്‍ അമ്പയര്‍മാര്‍ ഹെല്‍മെറ്റ് ധരിയ്ക്കാറില്ല. എന്നിരുന്നാലും കളിക്കളത്തില്‍ അമ്പയര്‍മാര്‍ക്ക് പരിക്കേല്‍ക്കുന്നത് കുറവാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വെയ്ല്‍സില്‍ തലയില്‍ പന്ത് കൊണ്ട് ഒരു ഒമ്പയര്‍ മരിച്ചു.

ഹെല്‍മെറ്റ് ധരിച്ചിട്ടും ബൗണ്‍സര്‍ കൊണ്ട് ഏറ്റ ആഘാതത്തില്‍ മരിയ്ക്കുകയായിരുന്നു ഫില്‍ ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിന്റെ സീന്‍ അബോട്ടിന്റെ പന്താണ് ഹ്യൂസിന്റെ ജീവനെടുത്തത്.

English summary
An umpire at a cricket match in the Israeli city of Ashdod has died after being hit by a ball.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X