കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു: വ്യോമാതിര്‍ത്തി ലംഘിച്ച സിറിയന്‍ യുദ്ധവിമാനം ഇസ്രായേല്‍ വെടിവച്ചിട്ടു

  • By Desk
Google Oneindia Malayalam News

തെല്‍ അവീവ്: അയല്‍ രാജ്യങ്ങളായ ഇസ്രായേലും സിറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുന്നു. വ്യോമാതിര്‍ത്തി ലംഘിച്ച് ഗോലാന്‍ കുന്നുകള്‍ക്കു മുകളിലെത്തിയ സിറിയന്‍ യുദ്ധവിമാനം തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു. ഇസ്രായേലി പ്രദേശത്തേക്ക് രണ്ട് കിലോമീറ്റര്‍ പറന്ന സിറിയന്‍ സൈന്യത്തിന്റെ സുഖോയ് ജെറ്റ് വിമാനം രണ്ട് പാട്രിയട്ട് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

വിമാനം തകര്‍ന്നതായി സിറിയയും ശരിവച്ചു. എന്നാല്‍ തെക്കന്‍ സിറിയയിലെ വ്യോമാതിര്‍ത്തിക്കകത്ത് റെയിഡുകള്‍ നടത്തുമ്പോഴാണ് വിമാനം ആക്രമിക്കപ്പെട്ടതെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സനാ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സിറിയയിലെ യര്‍മൂക്ക് വാലിയില്‍പ്പെട്ട സൈദാ പ്രദേശത്ത് വിമത പോരാളികള്‍ക്കെതിരേ ആക്രമണം നടത്തിയ വിമാനമാണ് ഇസ്രായേല്‍ വെടിവച്ചിട്ടതെന്നും സായുധ ഭീകരര്‍ക്കാണ് ഇസ്രായേലിന്റെ പിന്തുണയെന്നാണ് സംഭവം വ്യക്തമാക്കുന്നതെന്നും സിറിയ ആരോപിച്ചു. അതേസമയം വിമാനം എവിടെയാണ് തകര്‍ന്നുവീണതെന്ന കാര്യവും വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് എന്താണ് സംഭവിച്ചുവെന്നതിനെ കുറിച്ചും വ്യക്തമല്ല.

 Syrian fighter jet

വര്‍ഷങ്ങളായി വിമത വിഭാഗങ്ങളുടെ നിയന്ത്രണത്തിലായിരുന്ന ഇസ്രായേല്‍ അതിര്‍ത്തിയിലെ തെക്കന്‍ പ്രദേശങ്ങള്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ തിരിച്ചുപിടിച്ച സാഹചര്യത്തിലാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. 1974ലെ യുദ്ധത്തില്‍ ഇസ്രായേല്‍ അധിനിവേശം നടത്തിയ ഗോലാന്‍ കുന്നുകളില്‍ സിറിയന്‍ സൈന്യം പ്രവേശിക്കുമോ എന്ന ഭീതിയിലാണ് ഇസ്രായേല്‍ സൈന്യമെന്ന് റിപ്പോര്‍ട്ടുണ്ട്.
English summary
Israeli military claims it has shot down a Syrian fighter jet that allegedly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X