Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗാസ പൂർണമായും പിടിച്ചെടുക്കണം'; പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ്

ടെൽ അവീവ്: ഗാസ മുനമ്പ് മുഴുവനായും പിടിച്ചെടുക്കാനും നിശ്ചിത സമയത്തേക്ക് അവിടെ തുടരാനുമുള്ള പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ. അസോസിയേറ്റഡ് പ്രസാണ് മുതിര്ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതി അതേപടി നടപ്പിലാക്കിയാൽ പലസ്‌തീൻ പ്രദേശത്ത് ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ വളരെയധികം വികസിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാൻ ഇത് ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്. പതിനായിരക്കണക്കിന് റിസർവ് സൈനികരെ സൈന്യം വിളിക്കുന്നതായി ഇസ്രായേൽ സൈനിക മേധാവി നേരത്തെ അറിയിച്ചിരുന്നു. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് നിർണായകമായ ഈ നീക്കം ഉണ്ടായിരിക്കുന്നത്.

gazastripisrael

തിങ്കളാഴ്‌ച വോട്ടെടുപ്പിലൂടെയാണ് തീരുമാനത്തിന് അംഗീകാരം നൽകിയതെന്നാണ് ലഭ്യമായ വിവരം. ബന്ദികളെ മോചിപ്പിക്കുന്നതിനും ഇസ്രായേലിന്റെ നിബന്ധനകളിൽ വെടിനിർത്തൽ ചർച്ച ചെയ്യുന്നതിനും ഹമാസിനുമേൽ സമ്മർദ്ദം ചെലുത്താനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇതിനെ കണക്കാക്കുന്നത്.

ഹമാസിനെ പരാജയപ്പെടുത്തുക എന്ന യുദ്ധലക്ഷ്യം നേടിയെടുക്കാൻ ഇസ്രായേലിനെ സഹായിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇസ്രായേൽ ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കിയാൽ ലക്ഷക്കണക്കിന് പലസ്‌തീനികളെ തെക്കൻ ഗാസയിലേക്ക് തള്ളിവിടാനും ഇത് കാരണമാവും.

മാർച്ച് പകുതിയോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇല്ലാതായതിന് ശേഷം ഇസ്രായേലി പ്രതിരോധ സേന പലസ്‌തീൻ പ്രദേശത്ത് ശക്തമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഇതിൽ നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും വലിയൊരു പ്രദേശം പിടിച്ചെടുക്കുകയും സൈന്യം പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.

നിലവിലെ കണക്കുകൾ പ്രകാരം ഗാസയുടെ ഏതാണ്ട് പകുതിയോളം ഭാഗം ഇസ്രായേൽ സൈന്യത്തിന്റെ നിയന്ത്രണത്തിന് കീഴിലാണ്. നേരത്തെ ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവയുൾപ്പെടെ ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും ഇസ്രായേൽ നിർത്തിവച്ചിരുന്നു. ഇനി ഗാസ പൂർണമായും നിയന്ത്രണത്തിൽ ആവുന്നതോടെ ഇക്കാര്യത്തിൽ ഒരിളവും പ്രതീക്ഷിക്കേണ്ടി വരില്ല.

ഗാസ മുനമ്പ് പൂർണമായും പിടിച്ചെടുക്കുക, അവിടുത്തെ പ്രദേശങ്ങളിൽ തുടരുക എന്നതാണ് ഇപ്പോഴത്തെ പുതിയ നയത്തിൽ പറയുന്നത്. ഇതുവഴി ഹമാസ് ഗ്രൂപ്പ് മാനുഷിക സഹായം വിതരണം ചെയ്യുന്നത് തടയാനും ശ്രമിക്കും. ഗാസയിൽ ഹമാസിന്റെ ഭരണം ശക്തിപ്പെടുത്തുന്നതായാണ് ഇസ്രായേൽ പറയുന്നത്. മാത്രമല്ല ഹമാസ് തങ്ങളുടെ ആവശ്യങ്ങൾക്കായി ഇത്തരം മാനുഷിക സഹായങ്ങൾ പ്രയോജനപ്പെടുത്തുന്നതായും ഇസ്രായേൽ ആരോപിച്ചു.

എന്നാൽ രണ്ട് മാസത്തിലേറെയായി ഇസ്രായേൽ നടത്തിയ സമ്പൂർണ ഉപരോധത്തിന് ശേഷം വീണ്ടും ക്ഷാമം ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭയും മറ്റ് സന്നദ്ധ സംഘടനകളും മേഖലയിലെ മാനുഷിക ദുരന്തത്തെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കെയാണ് ഇസ്രായേലിന്റെ നീക്കമെന്നതാണ് ശ്രദ്ധേയമായ കാര്യം.

അതേസമയം, അടുത്തയാഴ്‌ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മേഖല സന്ദർശിക്കുന്നതിന് മുമ്പ് പദ്ധതി നടപ്പിലാക്കില്ലെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ട്രംപ് ഈ വിഷയത്തിൽ ഇടപെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. മാത്രമല്ല നിലവിൽ മധ്യസ്ഥ ചർച്ചകൾ എല്ലാം തന്നെ നിലച്ച മട്ടാണ്. ഇത് പുനരുജ്ജീവിപ്പിക്കുമോ ട്രംപിന്റെ സന്ദർശനം എന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

Take a Poll

മാർച്ച് 18 ന് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിനുശേഷം ഗാസയിലെ ആരോഗ്യ മന്ത്രാലയം പറയുന്നത് അനുസരിച്ച് കുറഞ്ഞത് 2436 പേർ കൊല്ലപ്പെട്ടതായാണ്. ഇതോടെ യുദ്ധത്തിൽ മരിച്ചവരുടെ ആകെ എണ്ണം 52,535 ആയി ഉയർന്നിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+