Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിയാന്‍ സമ്മതിച്ച് ഇസ്രായേലികള്‍; സൈനിക കേന്ദ്രമാക്കും

ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ അനധികൃതമായി നടത്തിയ കുടിയേറ്റം ഒഴിയാന്‍ ഇസ്രായാലേകാര്‍ തയ്യാറായതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ബെയ്തയ്ക്ക് സമീപം സ്ഥാപിച്ച അനധികൃത കുടിയേറ്റമാണ് ഒഴിയുന്നതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. അധിനവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ മാസങ്ങളില്‍ വലിയ സംഘര്‍ഷാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഏറ്റുമുട്ടലുകളുടെ പ്രധാന കേന്ദ്രങ്ങള്‍ അനധികൃത കുടിയേറ്റ മേഖലകളിലായിരുന്നു. അനധികൃത കുടിയേറ്റങ്ങള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനികള്‍ വലിയ പ്രതിഷേധ സമരങ്ങളും നടത്തിയെങ്കിലും ഒഴിഞ്ഞ് പോവാന്‍ ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ തയ്യാറായിരുന്നില്ല.

ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ

പ്രതിഷേധങ്ങള്‍ പലപ്പോഴും അക്രമണത്തിലേക്ക് തിരിഞ്ഞപ്പോള്‍ ഇസ്രായേലുകാര്‍ക്ക് പിന്തുണയുമായി എത്തിയ ഇസ്രയേല്‍ സേന തിരിച്ചടിക്കുകയും നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെടുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ ചില ഒത്ത് തീര്‍പ്പ് നീക്കങ്ങളും നടക്കുന്നുണ്ടായിരുന്നു. അത്തരത്തില്‍ ഒരു നീക്കത്തിന്‍റെ വിജയമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇസ്രായേൽ സർക്കാർ വാഗ്ദാനം ചെയ്ത ഒത്തുതീർപ്പിനെത്തുടർന്ന് ഇസ്രയേലികൾ വെള്ളിയാഴ്ചയോടെ മേഖലയില്‍ നിന്നും പിന്‍വാങുമെന്നാണ് സെറ്റിലേഴ്‌സ് സംഘടനയായ സമരിയ റീജിയണൽ കൗൺസിൽ ബുധനാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

jerusalem

കുടിയേറ്റ കേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുകയല്ല, മറിച്ച് ഇസ്രായേൽ സൈന്യത്തിന്റെ താവളമാക്കി മാറ്റുമെന്നും സമരിയ റീജിയണൽ കൗൺസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് കുടിയേറ്റ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പലസ്തീൻ പ്രക്ഷോഭകരെ പ്രകോപിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം ഈ നിര്‍ണ്ണായക സമയം കണക്കിലെടുക്കുമ്പോൾ ഈ കരാർ അനിവാര്യമാണെന്നാണ് വടക്കൻ വെസ്റ്റ് ബാങ്ക് സെറ്റിൽമെന്റ് അതോറിറ്റിയുടെ തലവൻ യോസി ഡഗാൻ ഉദ്ധരിച്ച്,ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Recommended Video

cmsvideo
    Cipla Allowed To Import Moderna Vaccine For Use In India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+