കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്താംബുളില്‍ നടന്ന ഇരട്ട ബോംബാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു; 166 പേര്‍ക്ക് പരിക്ക്

ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യം നടന്നത്. പിന്നീട് പാര്‍ക്കിനടുത്ത് ചാവേര്‍ ബോംബാക്രമണവും നടന്നു.

  • By Akshay
Google Oneindia Malayalam News

ഇസ്താംബൂള്‍: തുര്‍ക്കി ആസ്ഥാനമായ ഇസ്താംബൂളില്‍ ഇരട്ട ഭീകരാക്രമണം. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഇസ്താംബൂളിലെ ബെസിക്ടാസ് ഫുട്‌ബോള്‍ ടീമിന്റെ ഹോം ഗ്രൗണ്ടായ മൈതാനത്തിനു സമീപമാണ് ഭീകരാക്രമണം നടന്നത്. മൈതാനത്തിന്റെ സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.

ഭീകരാക്രമണത്തില്‍ 166ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു ആദ്യം നടന്നത്. പിന്നീട് പാര്‍ക്കിനടുത്ത് ചാവേര്‍ ബോംബാക്രമണവും നടന്നു. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. കാര്‍ബോംബ് സ്‌ഫോടനവും ചാവേര്‍ ആക്രമണവും നടന്നതായും ഇതിന് പിന്നാലെ വെടിവെപ്പ് നടന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

Turkey Map

ബെസിക്ടാസും ബുരാസപോറും തമ്മിലുള്ള മത്സരം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം നടന്നതെന്നതിനാലാംണ് മരണസംഖ്യ ഉയരാതിരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഐസിസ് ഭീകരരുടെയും കുര്‍ദ്ദിഷ് വിമതരുടെയും ഭാഗത്തു നിന്ന് നിരന്തരം ഭീഷണികള്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ ഇവരാകാം ആക്രണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

English summary
Twenty-nine people were killed, mainly police officers, and 166 wounded in double bombings that struck Istanbul Saturday after a home football match hosted by top side Besiktas, Turkish interior minister Suleyman Soylu said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X