പിറന്നാൾ ആഘോഷം ഉപേക്ഷിച്ച് ഉൻ, കാരണം ദാരിദ്ര്യം? ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയം

  • Posted By:
Subscribe to Oneindia Malayalam

സോൾ: തുടച്ചയായ അണാവായുധ പരീക്ഷണത്തിലൂടെ അമേരിക്ക ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന് ഇന്ന് 34ാം ജന്മദിനം. എന്നാൽ ഇത്തവണത്തെ ഉന്നിന്റെ പിറന്നാൾ തീർത്തും തിളക്കം കുറഞ്ഞതാണ്. ജന്മദിന ആഘോഷ പരിപാടികൾ തിർത്തും ഒഴിവാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടു. കൂടാതെ 2017 ലെ കലണ്ടറിൽ ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തുടർച്ചയായി ഉത്തരകൊറിയ നടത്തി വന്നിരുന്ന ആണവായുധ പരീക്ഷണം രാജ്യത്തെ പട്ടിണിയിലേയ്ക്ക് നയിച്ചുവെന്നു തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

രണ്ടു വർഷത്തിനു ശേഷം ഒരു മേശയുടെ ഇരു വശങ്ങളിൽ ഇരുകൊറിയകൾ, ചർച്ചക്ക് ഇനി മണിക്കൂറുകൾ മാത്രം!

2017 ൽ ലോകരാജ്യങ്ങളെ പ്രതിരോധത്തിലാക്കി 16 ചെറുതും വലുതുമായ ആണവായുധ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. കൂടാതെ ഐക്യരാഷ്ട്ര സഭയേയും ലോകരാജ്യങ്ങളേയും ഞെട്ടിച്ച് ആറ് അണവ മിസൈൽ പരീക്ഷണവും അവർ നടത്തിയിരുന്നു.  2016 ൽ മികച്ച നേട്ടം കൈവരിച്ചിട്ടും ഉന്നിന്റെ പിറന്നാൾ ഒഴിവാക്കിയത് കൂടുതൽ അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

രണ്ടു വർഷത്തിനു ശേഷം ഒരു മേശയുടെ ഇരു വശങ്ങളിൽ ഇരുകൊറിയകൾ, ചർച്ചക്ക് ഇനി മണിക്കൂറുകൾ മാത്രം!

 ഉപരോധം ഏറ്റൂ

ഉപരോധം ഏറ്റൂ

ആണവായുധ പരീക്ഷണത്തെ തുർന്ന് ഉത്തരകൊറിയ്ക്ക് മേൽ യുഎന്നും ലോകരാജ്യങ്ങളും കടുത്ത ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ഉത്തരകൊരിയയെ സാമ്പത്തികമായി തന്നെ തളർത്തി തുടങ്ങിയെന്നതിന്റെ സൂചനയാണ് ആഘോഷ പരിപാടികളിൽ നിന്നുള്ള പിൻമാറ്റമെന്ന് വിലയിരുത്തൽ. ഉത്തരകൊറിയയുടെ ശത്രുപാളയത്തിലായിരുന്ന അമേരിക്കയോടും ദക്ഷിണ കൊറിയോടും നിലവിലുണ്ടായിരുന്ന സമീപനം മാറ്റുകയും ഉൻ ചെയ്തിരുന്നു.

സാമ്പത്തിക മാന്ദ്യം

സാമ്പത്തിക മാന്ദ്യം

ഐക്യരാഷ്ട്ര സഭ ചുമർത്തിയ ഉപരോധം ഉത്തരകൊറിയയുടെ സമ്പത്തികമായി തന്നെ തളർത്തിയിരുന്നു. യുഎന്നിന്റെ ഉപരോധം ഉത്തരകൊറിയയിലെ തെഴിലാളികളെ കടുത്ത രീതിയിൽ തന്നെ ബാധിച്ചിരുന്നുവെന്ന് ഉത്തരകൊറിയയെ ഉദ്ധരിച്ച് ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകൊറിയയുടെ കൽക്കരി കയറ്റുമതി കുറഞ്ഞതോടെ പലർക്കും ജോലി നഷ്ടപ്പെട്ടിരുന്നു. കൂടാതെ ഉത്തരകൊറിയൻ ജനങ്ങളെ വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതൊക്കെ രാജ്യത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ജനങ്ങളും രാജ്യവും പട്ടിണിയിലേയ്ക്ക് താഴ്ന്നതോടെ ഉന്നിന്റെ ജനപ്രതിയിൽകാര്യമായ കോട്ടം തട്ടിട്ടുണ്ടെന്നു ദ് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്തിന്റ ഇപ്പോഴത്തെ അവസ്ഥ

രാജ്യത്തിന്റ ഇപ്പോഴത്തെ അവസ്ഥ

ഉത്തരകൊറിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ നേതാവിന്റെ പിറന്നാൾ ആഘോഷം രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കും. എല്ലാ വർഷവും ഗംഭീരമായി ആഘോഷിക്കുന്ന പിറന്നാൽ ഈ കൊല്ലം വേണ്ടെന്നുവെച്ചിരിക്കുകയാണ് അധികൃതർ. കൂടാതെ രാജ്യം പട്ടിണിയിലേയ്ക്ക് കൂപ്പു കുത്തുമ്പോൾ ആഘോഷപരിപാടികൾ നടത്തിയാൽ ജനങ്ങൾ എതിരാകുമെന്നുള്ള ഭയവും അധികാരികൾക്കുണ്ട്. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും (ഫെബ്രുവരി 16) മുത്തച്ഛന്‍ കിം ഇല്‍ സങ്ങിന്റെയും (ഏപ്രില്‍ 15) ജന്മദിനങ്ങള്‍ ഇരുവരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവധി ദിനങ്ങളായിരുന്നു. ഇപ്പോഴും ഉത്തരകൊറിയയിലെ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇവ.

ആണാവായുധ പരീക്ഷണം ആഘോഷിച്ചിരുന്നു

ആണാവായുധ പരീക്ഷണം ആഘോഷിച്ചിരുന്നു

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ വിജയം വളരെ വിപുലമായി തന്നെ ഉത്തരകൊറിയ ആഘോഷിച്ചിരുന്നു. സംഘം ചേർന്ന് നൃത്തം ചെയ്യുകയും പടക്കം പൊട്ടിച്ചുമാണ് ഉത്തരകൊറിയൻ ജനങ്ങൾ മിസൈൽ പിരീക്ഷണത്തിന്റെ വിജയം ആഘോഷിച്ചത്. നേതാവിന്റെ ഉയർച്ചയെ അഭിമാനത്തോടെ നോക്കിക്കാണുന്ന ജനങ്ങളാണ് ഉത്തരകൊറിയക്കാർ. അതുകൊണ്ട് തന്നെ ഉന്നിന്റെ ആണവ പരീക്ഷണത്തിനു പൂർണ്ണ പിന്തുണയാണ് ഇവർ നൽകുന്നത്. ലോകരാജ്യങ്ങൾക്കു മുമ്പിൽ ഉത്തരകൊറിയയുടെ ശക്തിയും മഹത്വവും മനസിലാക്കി കൊടുക്കാൻ ഉത്തരകൊറിയയുടെ ആണവ പരീക്ഷണത്തിന് കഴിഞ്ഞുവെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും അന്നത്തെ ആഘോഷവേളയിൽ ജനങ്ങൾ പറഞ്ഞിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
North Korea’s Kim Jong-un is believed to be marking his 34th birthday on Monday, but without the expected fanfare of a leader known for his cult of personality and audacious public celebrations of missile launches.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്