കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റലിയില്‍ കൊറോണ കേസ് വര്‍ധിക്കും, പത്തിരട്ടിയിലധികം വരും, ഞെട്ടിപ്പിക്കുന്ന കണക്ക്!!

Google Oneindia Malayalam News

മിലാന്‍: കൊറോണ വൈറസിനെ തുടര്‍ന്ന് ഏറ്റവും ഭീതിയില്‍ കഴിയുന്ന രാജ്യമാണ് ഇറ്റലി. എന്നാല്‍ അവിടെ നിന്ന് വരുന്ന കൊറോണ കേസുകളുടെ കണക്ക് ഇപ്പോഴുള്ളതല്ലെന്ന് വിദ്ഗധര്‍. ഇപ്പോള്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ പത്തിരട്ടിയിലധികം വരുമെന്നാണ് പറയുന്നത്. നിലവില്‍ 64000 കേസുകളാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6077 പേര്‍ ഒരു മാസത്തിനിടെ മരിച്ചിട്ടുണ്ട്. എന്നാല്‍ രോഗം രേഖപ്പെടുത്തിയതില്‍ വ്യത്യാസമുണ്ടാവുമെന്ന് ഇവര്‍ പറയുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവര്‍ വരെ ഇറ്റലിയില്‍ ഉണ്ടെന്ന് ഡോക്ടര്‍മാരും പറയുന്നു. അതേസമയം രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാതിരുന്നതാണ് സ്ഥിതി ഇത്രത്തോളം വഷളാക്കിയതെന്ന് ഉറപ്പാണ്.

1

ലോകത്ത് ഏറ്റവുമധികം പേര്‍ കൊറോണ ബാധിച്ച് മരിച്ചതും ഇറ്റലിയിലാണ്. അതേസമയം ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രങ്ങളുള്ള ഇറ്റലിയില്‍ ജനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്. ഒരുമാസം മുമ്പ് രോഗം സ്ഥിരീകരിച്ചപ്പോള്‍ അത്ര ഗുരുതരമല്ലെന്നും, ആളുകള്‍ക്ക് ഇഷ്ടമുള്ളതെന്തും ഒരുമിച്ചിരുന്ന് കഴിക്കാമെന്നുമൊക്കെ മന്ത്രിമാര്‍ പറഞ്ഞിരുന്നു. ഇതെല്ലാം വന്‍ ദുരന്തത്തിലേക്കാണ് നയിച്ചത്. ഇറ്റലിയില്‍ രോഗം ബാധിച്ചവര്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായും വരുന്നില്ല. ഇവര്‍ വീടുകളില്‍ തന്നെ തുടരുന്നതോടെ രോഗം പടരാനുള്ള സാധ്യത വര്‍ധിക്കുകയാണ്. പലതും കണ്ടെത്തിയിട്ട് പോലുമില്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് ആറരലക്ഷത്തോളം പേരെയെങ്കിലും കൊറോണ ബാധിച്ചിട്ടുണ്ടാവുമെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അധ്യക്ഷന്‍ ആംഗെലോ ബൊറെല്ലി പറഞ്ഞു. ഇറ്റലിയില്‍ മാസ്‌കുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കും കടുത്ത ക്ഷാമമാണ് ഉള്ളത്. ഇത്തരമൊരു സ്ഥലത്ത് രോഗികളെ കൂട്ടത്തോടെ പരിശോധിക്കുന്നത് തന്നെ അപ്രായോഗികമാണെന്ന് ബോറെല്ലി പറഞ്ഞു. രോഗം കണ്ടെത്തിയ ഫെബ്രുവരി 21ന് മുതല്‍ ഈ പ്രശ്‌നമാണ് മുന്നിലുള്ളത്. വിദേശത്ത് നിന്ന് മാസ്‌കുള്‍ വരുത്താനുള്ള ശ്രമത്തിലാണ് ഇറ്റലി. എന്നാല്‍ ഇന്ത്യ, റൊമാനിയ, റഷ്യ, തുര്‍ക്കി എന്നിവര്‍ മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്തിയിരിക്കുകയാണ്.

മാസ്‌കുകളില്ലാതെ കൊറോണ പ്രതിരോധം ദുര്‍ബലമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘനടയും പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയടക്കമുള്ള എംബസികളെ ഇക്കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇറ്റലി. എന്നാല്‍ തല്‍ക്കാലത്തേക്ക് മാസ്‌കുകള്‍ കിട്ടുക ഇറ്റലിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിന് പുറമേ ഇറ്റലിയുടെ സമ്പദ് ഘടന തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് കൊറോണ. നേരത്തെ തന്നെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരുന്നു ഇറ്റലി. എല്ലാ വ്യാപാരങ്ങളും അടച്ചിരിക്കുകയാണ്. അതേസമയം യൂറോപ്പ്യന്‍ സ്റ്റബിലിറ്റി മെക്കാനിസത്തില്‍ നിന്നുള്ള സഹായത്തിലാണ് ഇറ്റലിയുടെ പ്രതീക്ഷ. ജനങ്ങള്‍ തടിച്ചൂകൂടരുത് എന്ന മുന്നറിയിപ്പ് പാലിക്കാന്‍ ഇതുവരെ ഇറ്റാലിയന്‍ ജനത തയ്യാറാവാത്തതാണ് പ്രധാന പ്രശ്‌നം.

English summary
italian coronavirus cases likely 10 tims higher than reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X