ഐസിസിന് വേദനയകറ്റാന്‍ മരുന്ന് ഇന്ത്യയില്‍ നിന്ന്! എന്താണ് ഫൈറ്റര്‍ ഡ്രഗ്!

  • Written By:
Subscribe to Oneindia Malayalam

റോം: ഐസിസ് ഭീകരര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയ പെയിന്‍ കില്ലറുകള്‍ ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തു. 376 കോടി രൂപ വിലവരുന്ന 24 മില്യണ്‍ ട്രാംഡോള്‍ ഗുളികളാണ് പിടിച്ചെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ശേഖരിച്ച് ലിബിയയില്‍ വിറ്റഴിക്കാന്‍ ലക്ഷ്യമിട്ടിരുന്ന പെയിന്‍ കില്ലറുകളാണ് ഇറ്റാലിയന്‍ പോലീസ് പിടിച്ചെടുത്തത്.

ഗുജറാത്ത് പിടിക്കാന്‍ യുവാക്കള്‍: ബിജെപിയ്ക്ക് താങ്ങാനാവില്ല ഈ തോല്‍വി!! കോണ്‍ഗ്രസിന് ആശ്വാസം പട്ടേലും മേവാനിയും!

കണ്ടെയ്നറുകളിലാക്കി കടല്‍മാര്‍ഗ്ഗമാണ് ഇന്ത്യയില്‍ നിന്നും ലിബിയയിലേയ്ക്ക് ഗുളികകള്‍ അയച്ചിട്ടുള്ളത്. ഐസിസ് ഏജന്‍റുമാരുടെ സഹായത്തോടെ ലിബിയയിലേയ്ക്ക് കടത്തിയ മരുന്നാണ് ഇറ്റലിയില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. യു​എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്‍റിന്‍റെ അഡ്മിനിസ്ട്രേഷന്‍റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്.

 പോലീസ് വലയില്‍

പോലീസ് വലയില്‍


ദക്ഷിണ ഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്തുവെച്ച് ഇറ്റാലിയന്‍ സുരക്ഷാ സേനയാണ് പെയിന്‍ കില്ലറുകള്‍ അടങ്ങിയ കണ്ടെയ്നര്‍ പിടിച്ചെടുത്തത്. 376 കോടിയോളം രൂപ വിലവരുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്.

 ട്രാംഡോളോ ഫൈറ്റര്‍ ഡ്രഗ്ഗോ!!

ട്രാംഡോളോ ഫൈറ്റര്‍ ഡ്രഗ്ഗോ!!


മുറിവുകളും പരിക്കുകളുമേറ്റ ഐസിസ് ഭീകരര്‍ക്ക് വേദന കുറയ്ക്കുന്നതിനും ക്ഷീ​ണമകറ്റുന്നതിനും വേണ്ടി ഉപയോഗിച്ചുവരുന്ന ഗുളികളാണ് ട്രാംഡോള്‍. ഫൈറ്റര്‍ ഡ്രഗ്ഗ് എന്ന വിളിപ്പേരും ട്രാംഡോളിനുണ്ട്. ഒരു യൂറോയാണ് ഒരു ട്രെമഡോളിന്‍റെ വില. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം ഉപയോഗിക്കാവുന്ന ട്രെമഡോള്‍ ഐസിസ് ഉള്‍പ്പെടെയുള്ള പല ഭീകരസംഘടനകളും ഭീകരര്‍ക്ക് വേണ്ടി ഇത്തരം ഗുളികകള്‍ വ്യാപകമായി വാങ്ങിക്കൂട്ടാറുണ്ട്.

 അഞ്ച് മാസം മുമ്പ്

അഞ്ച് മാസം മുമ്പ്

ഇറ്റലിയിലെ ജൈനോവ തുറമുഖത്തുനിന്ന് നേരത്തെ അ‍ഞ്ച് മാസം മുമ്പും ഇത്തരത്തില്‍ ട്രെമഡോള്‍ പിടിച്ചെടുത്തിരുന്നു. ഷാംപൂവിന്‍റെ കുപ്പിയിലാക്കി കടത്താന്‍ ശ്രമിച്ച 3.6 കോടിയിലധികം വരുന്ന മരുന്നുകളാണ് അന്ന് പിടിച്ചെടുത്തത്.

എന്താണ് ന്ദ്രഗേറ്റ

എന്താണ് ന്ദ്രഗേറ്റ


ലഹരി മരുന്ന് കടത്തിന്‍റെ പേരില്‍ കുപ്രസിദ്ധരായ ന്ദ്രഗേറ്റ സംഘത്തിന് മാത്രമാണ് ഇത്തരത്തില്‍ ഇത്തരത്തില്‍ മരുന്ന് കടത്താന്‍ കഴിയുക എന്നാണ് ഇറ്റാലിയന്‍ കസ്റ്റംസിന്‍റെ നിരീക്ഷണം. ഐസിസും ന്ദ്രഗേറ്റയും തമ്മിലുള്ള ബന്ധവും ഇതോടെ ഏകദേശം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇറ്റലി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Italian authorities say they have seized 24-million tablets of an opioid painkiller that were bound for Libya and which international narcotics experts suspect ISIS has been selling and giving its fighters.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്