കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജപ്പാന്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

  • By Aiswarya
Google Oneindia Malayalam News

ടോക്കിയോ: ജപ്പാന്റെ വടക്കു ഭാഗത്തുണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് ജപ്പാന്‍ പിന്‍വലിച്ചു. ടോക്കിയോ നഗരത്തില്‍നിന്ന് ഏതാണ്ട് 600 കിലോ മീറ്റര്‍ വടക്ക് ഭാഗത്തുള്ള ഇവാതേ മേഖലയില്‍ ഇന്നു രാവിടെയുണ്ടായ 6.9 വ്യാപ്തിയുള്ള ഭൂകമ്പത്തെ തുടര്‍ന്നാണ് ജപ്പാന്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്.

2011 മാര്‍ച്ചില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടര്‍ ചലനമാണ് ഇതെന്നാണ് ജപ്പാനീസ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ നിഗമനം.

tokyo-map

ഇന്ന് കാലത്ത് പ്രാദേശിക സമയം എട്ടേ മണിയോടെയാണ്ഭൂകമ്പം ഉണ്ടായത്. തുടര്‍ന്ന് 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള തിരമാലകള്‍ ഇവാതെ തീരത്ത് ആഞ്ഞടിച്ചു. മിയാകോ എന്ന തീരദേശ ഗ്രാമമായിരുന്നു പ്രഭവകേന്ദ്രം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യതിട്ടില്ല.

സുനാമി ഭീഷണി മുന്നറിയിപ്പ് നല്കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതായി ജപ്പാനീസ് ചാനല്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടലില്‍ ഇറങ്ങരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പസഫിക് തീരത്ത് സുനാമി ഉണ്ടാവുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, ഇതിന് സാധ്യതയില്ല എന്നാണ് ഹവായിയിലെ പസഫിക് സുനാമി വാണിംഗ് സെന്റര്‍ പറയുന്നത്.

English summary
Japan has lifted a tsunami advisory it issued for the north-eastern coast after a magnitude 6.9 earthquake, which seismologists said was an aftershock from the devastating March 2011 quake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X