ഉത്തരകൊറിയക്കെതിരെ വെല്ലുവിളിയുമായി ജപ്പാനും ദക്ഷിണകൊറിയയും, ട്രംപിന്റെ ഏഷ്യൻ പര്യടനം ഫലിച്ചു

 • Posted By:
Subscribe to Oneindia Malayalam

ടോക്കിയോ: ഉത്തരകൊറിയ്ക്കെതിരെ യുദ്ധത്തിന് തയ്യാറായി ജപ്പാനും ദക്ഷിണ കൊറിയയും. ഉത്തരകൊറിയ്ക്കെതിരെ യുദ്ധത്തിന് സജ്ജമാണെന്നു പരോക്ഷമായി അറിയിച്ചിരിക്കുകയാണിവർ.ദക്ഷിണകൊറിയയും. ഇതിന്റെ ഭാഗമായി യുഎസിൻരെ സൈന്യകഭ്യാസത്തിനു വേണ്ടി തങ്ങളുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പൽ അയച്ചിരിക്കുകയാണ് ജപ്പാൻ. കൂടാതെ ദക്ഷിണ കൊറിയയുടെ പടക്കപ്പലുകളും സൈന്യകാഭ്യാസത്തിന് തയ്യാറാവുകയാണ്. കൊറിയൻ പെനിൻസുലയോട് ചോർന്ന് ഞയറാഴ്ചയാണ് യുഎസ്- ജപ്പാൻ സംയുക്ത സൈനികാഭ്യാസം.

ചൈനയോട് കൂടുതൽ അടുത്ത് അമേരിക്ക, വാണിജ്യം ബന്ധം ശക്തമാക്കാൻ നീക്കം, ലക്ഷ്യം ഉത്തരകൊറിയയുടെ പതനം

ജപ്പാന്റെ ഏറ്റവും വലിയ യുദ്ധക്കപ്പലിനു പുറമേ രണ്ടു അകമ്പടിക്കപ്പലും സൈനികാഭ്യാസത്തിൽ പങ്കെടുക്കുമെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ മൂന്ന് വിമാന വാഹിനിക്കപ്പലുകൾക്കൊപ്പമാണ് ജപ്പാന്റെ യുദ്ധക്കപ്പൽ സൈനികാഭ്യാസത്തിന് പങ്കെടുക്കുക. അമേരിക്കയുടെ റൊണാൾഡ് റീഗൻ, യുഎസ്എസ് നിമാറ്റ്സ്, യുഎഎസ്എസ്, തിയോഡർ റൂസ് വെൽറ്റ് എന്നീ കപ്പലുകളാണ് അഭ്യാസത്തിൽ പങ്കെടുക്കുക. ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായാണ് യുഎസിന്റെ മുന്ന് കപ്പലുകൾ ഒന്നിച്ച് സൈനികാഭ്യാസം നടത്തുന്നത്. എഫ്18, ജെറ്റു ഉൾപ്പെടെയുള്ള യുദ്ധ വിമാനങ്ങൾ ഉൾക്കൊള്ളാൻ ഈ കപ്പലുകൾക്കൾ സാധിക്കും.

യുഎസ്-ജപ്പാൻ- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം

യുഎസ്-ജപ്പാൻ- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം

കൊറിയൻ പെനിൻസുലയോട് ചേർന്നായിരിക്കും ദക്ഷിണ കൊറിയ- യുഎസ്-ജപ്പാൻ സംയുകത സൈനികാഭ്യാസം. ജപ്പാന്റെ യുദ്ധക്കപ്പലുകളായ ഇസെ, ഇനാസുമ, മകിനാമി എന്നീ കപ്പലുകളും, അമേരിക്കയുടെ യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള റൊണാൾഡ് റീഗൻ, യുഎസ്എസ് നിമിറ്റ്സ്, യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് എന്നീവയും 14 യുഎസ് പടക്കപ്പലുകളും സൈനികാഭ്യാസത്തിൽ പങ്കെടുക്കും. ദക്ഷിണ കൊറിയയുടെ ഏഴ് കപ്പലുകളായിരിക്കും സൈനികാഭ്യാസത്തിൽ യുഎസിനോടൊപ്പം പങ്കെടുക്കുന്നത്. നാവികാഭ്യാസത്തിനോടൊപ്പം വ്യോമാഭ്യാസവും ഉണ്ടാകും. നവംബർ 11 മുതൽ 14 വരെയാണ് സംയുക്ത സൈനികാഭ്യാസം.

 ഉത്തരകൊറിയയ്ക്കെതിരെയുള്ള മുന്നറിയിപ്പ്

ഉത്തരകൊറിയയ്ക്കെതിരെയുള്ള മുന്നറിയിപ്പ്

രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം ഉത്തരകൊറിയയ്ക്കുള്ള മുന്നറിയിപ്പാണ്. ഉത്തരകൊറിയയുടെ ഭാഗത്ത് നിന്ന് പ്രകോപനമായ പ്രവർത്തനങ്ങളുണ്ടായാൽ കനത്ത തിരിച്ചടിയായിരിക്കും ഫലമെന്ന് ഓർമിപ്പിക്കാനാണ് ഇ സൈനികാഭ്യാസമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി. ഉത്തരകൊറിയയുടെ ശക്തമായ ആണവ പരീക്ഷണങ്ങൾക്ക് ഒരു മുന്നറിയിപ്പു നൽകനാണ് യുഎസ്- ദക്ഷിണ കൊറിയ- ജപ്പാൻ എന്നീവയുടെ സൈനികാഭ്യാസം.

ട്രംപിന്റെ ഏഷ്യൻ പര്യടനം

ട്രംപിന്റെ ഏഷ്യൻ പര്യടനം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. ഇതിനു ശേഷമാണ് ഇരു രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടായത്. ട്രംപിന്റെ 12 ദിവസത്തെ ഏഷ്യൻ സന്ദർശനം തുടരുകയാണ്. രണ്ടു ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി ട്രംപ് വിയറ്റ്നാമിലേയ്ക്ക് പോകും.

സൈനികാഭ്യാസത്തിന്റെ ലക്ഷ്യം

സൈനികാഭ്യാസത്തിന്റെ ലക്ഷ്യം

സൈനികശക്തികളെ വളരെ പെട്ടെന്നു തന്നെ മേഖലകളിൽ ഒരുമിച്ചു നിർത്തി ഏതു തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തങ്ങൾ തയ്യാറാണെന്നു തെളിക്കാനായാണ് ഇത്തരമൊരു സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. എന്നാൽ ഇത് ഉത്തരകൊറിയക്കുള്ള ശക്തമായ വെല്ലുവിളികൂടിയാണ്. അടിക്കടിയുള്ള ഉത്തരകൊറിയയുടെ ആണവ പരീക്ഷണവും ബാലിസ്റ്റ് മിസൈൽ നിർമ്മാണവും രാജ്യങ്ങൾ ഏറെ തലവേദന സൃഷ്ടിക്കുകയാണ്. ഇതിൽ നിന്ന് പിന്മാറണമെന്ന് ഉത്തരകൊറിയ്ക്ക് താക്കീത് നൽകിയിട്ടും അവയെ അവഗണിച്ച് പരീക്ഷണവുമായി മുന്നോട്ട് പോകുകയാണ്.

cmsvideo
  ഭീഷണിക്ക് പിന്നാലെ മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയ | Oneindia Malayalam
  ചൈനീസ് സഹായം

  ചൈനീസ് സഹായം

  ഉത്തരകൊറിയയുമായി ബന്ധം പുലർത്തുന്ന രാജ്യമാണ് ചൈന. ബാക്കി രാജ്യങ്ങൾ സമ്മർദം ശക്തമാക്കിയിട്ടും ചൈനയുടെ ഭാഗത്ത് നിന്ന് മൃദു സമീപനമാണുള്ളത്. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ട്രംപ് ചൈനയോട് സഹായം തേടിയിട്ടുണ്ട്. ഉത്തരകൊറിയ്ക്കെതിരെ സമ്മർദം ശക്തമാക്കണമെന്നും ട്രംപ് പ്രസിഡന്റ് ഷീ ചിൻപിങിനോട് ആവശ്യപ്പെട്ടു. കൂടാതെ ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കി ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാൻ യുഎസ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഉത്തരകൊറിയയെ സംബന്ധിച്ച് അത്ര സുഖകരമായ വാർത്തയല്ല.

  English summary
  Japan said on Friday it would send one of its two big helicopter carriers, the largest warship in its fleet, along with two escorts to join three U.S. aircraft carriers for exercises in waters close to the Korean peninsula.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്