കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ് നായികയെ രജനിയുടെ ജാപ്പനീസ് ആരാധകന്‍ എന്തു ചെയ്തു?

  • By Gokul
Google Oneindia Malayalam News

ടോക്കിയോ: ഒരു സ്ത്രീയെ തനിച്ചുകിട്ടിയാല്‍ അവരെ എങ്ങിനെ ബലാത്സംഗം ചെയ്യാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. അടുത്തിടെയുണ്ടായ ബലാത്സംഗ വാര്‍ത്തകള്‍ ഇക്കാര്യം ശരിവെക്കുന്നു. സ്ത്രീ വിദേശിയാണെങ്കില്‍ പ്രത്യേകിച്ചും. എന്നാല്‍ അന്യരാജ്യത്ത് തനിച്ചായിപ്പോയ ഒരു ഇന്ത്യന്‍ നടിക്ക് എന്തു സംഭവിച്ചെന്ന് കാണൂ.

ജംബോ ത്രീഡി എന്ന തമിഴ് ചിത്രത്തിലെ നായിക അഞ്ജനാ കീര്‍ത്തി ഷൂട്ടിങ്ങിനായാണ് ജപ്പാനിലെത്തിയത്. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ പ്രദേശത്ത് ചെറിയൊരു ഷോപ്പിങ്ങിനായി തനിച്ച് പുറത്തിറങ്ങിയതായിരുന്നു അഞ്ജന. ഷോപ്പിങ് കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് വഴിതെറ്റിയകാര്യം മനസിലാകുന്നത്. ഹോട്ടലിന്റെ പേരെഴുതിയ കടലാസ് കൈയ്യില്‍ നിന്ന് നഷ്ടപ്പെടുകകൂടി ചെയ്തതോടെ നഗരത്തില്‍ ഒറ്റപ്പെട്ടനിലയിലായി നടി.

anjena-kirti

ആശങ്കയോടെ നില്‍ക്കുന്ന നടിയുടെ അടുത്തുചെന്ന് ഒരു ജാപ്പനീസ് ഡ്രൈവര്‍ തമിഴില്‍ കാര്യങ്ങള്‍ അന്വേഷിക്കുകയും അഞ്ജനയെ ഹോട്ടലില്‍ കൊണ്ടുചെന്നാക്കുകയും ചെയ്തു. രജിനീകാന്തിന്റെ വലിയാ ആരാധകനാണ് താനെന്ന് ഡ്രൈവര്‍ അഞ്ജനയോട് പറഞ്ഞു. രജനിയൂടെ സിനിമയിലൂടെയാണ് അത്യാവശ്യം തമിഴ് വശത്താക്കിയത്.

മള്‍ട്ടി നാഷണല്‍ കമ്പനി ജീവനക്കാരിയെ ഒറ്റയ്ക്ക് കാറില്‍ കിട്ടിയപ്പോള്‍ ബലാത്സംഗത്തിനിരയാക്കിയ ഡ്രൈവറുടെ വാര്‍ത്തകള്‍ ഡല്‍ഹിയില്‍ നിന്നും വരുമ്പോഴാണ് ജപ്പാന്‍ ഡ്രൈവറുടെ സേവനത്തിന്റെ വില മനസിലാകുകയെന്ന് അഞ്ജന പറയുന്നു. ടോക്യോയിലും ടൊയാമയിലുമായാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

English summary
Japanese driver helps Anjana Keerthi to find the way to her hotel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X