കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂയസ് കനാലില്‍ വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍!!സര്‍ക്കാര്‍ അന്വേഷണത്തിന്..

ആളുകളുടെ മരണത്തിനു വരെ കാരണമായെക്കുന്ന മത്സ്യങ്ങളാണിവ.

  • By Anoopa
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തിലെ നവീകരിച്ച സൂയസ് കനാലില്‍ അതീവ വിഷം നിറഞ്ഞ ജെല്ലിഫിഷുകള്‍ ഇരച്ചു കയറുന്നു. ആളുകളുടെ മരണത്തിനു വരെ കാരണമായെക്കുന്ന മത്സ്യങ്ങളാണിവ. സംഭവത്തില്‍ ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ അപകടകരമായ അവസ്ഥയായാണ് ഇതിനെ കാണുന്നത്. ചൂടേറി പ്രദേശങ്ങളിലാണ് സാധാരണയായി ഇവയുടെ സാന്നിധ്യം ഉണ്ടാകാറുള്ളത്.

ഏറ്റവും വിഷമുള്ള ജെല്ലിഫിഷുകളില്‍ ഒന്നായ 'റൊപാലിമ നൊമാഡിക്ക ആണ് ഇപ്പോള്‍ ഈജിപ്തിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ മഹാ സമുദ്രത്തിലും പസഫിക് സമുദ്രത്തിലും ഇത്തരം ജെല്ലിഫിഷുകളെ കണ്ടെത്തിയിട്ടുണ്ട്. 10 കിലോഗ്രാം വരെ ഭാരവും 90 സെന്റിമീറ്റര്‍ വരെ വ്യാസവും ഉള്ളവയാണ് ഈ ജെല്ലിഫിഷുകള്‍. ശരീരത്തില്‍ നിറയെ വിഷം. കുത്തേറ്റാല്‍ മാരകമായ വേദനയും. വിഷം അകത്തു ചെന്നാല്‍ ചിലപ്പോള്‍ മരണത്തിനു നരെ കാരണമായേക്കാം.

suez-canal

900 കോടി അമേരിക്കന്‍ ഡോളര്‍ ചെലവഴിച്ചാണ് സൂയസ് കനാലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കനാലിന്റെ വലിപ്പം കൂട്ടിയതോടെയാണ് ജെല്ലിഫിഷുകള്‍ കൂട്ടത്തോടെ സൂയസ് കലാലിലേക്കെത്തിയത്. കടല്‍ ജലം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളിലും ജല്ലിഫിഷ് ഭീഷണിയുയര്‍ത്തുന്നുണ്ട്.

English summary
Jellyfish invasion stirs debate over Egypt’s Suez Canal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X