കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തിന് പിന്നില്‍ പാക് സംഘം; സമ്മതിച്ച് മുഷറഫ്, മോദിക്ക് വിഷമമില്ല, ഇമ്രാനെ കുറ്റപ്പെടുത്തരുത്

Google Oneindia Malayalam News

Recommended Video

cmsvideo
ആക്രമണത്തിന് പിന്നില്‍ പാക് സംഘം; സമ്മതിച്ച് മുഷറഫ്

ഇസ്ലാമാബാദ്: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള സംഘം തന്നെയാണെന്ന് സമ്മതിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ്. ഇന്ത്യ ടുഡെയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. എന്നാല്‍ പാകിസ്താന്‍ ഭരണകൂടത്തിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിഷമമില്ലെന്നും മുഷറഫ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 സിആര്‍പിഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകരാജ്യങ്ങള്‍ രംഗത്തുവന്നിരുന്നു. പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മുഷറിന്റെ പ്രതികരണം വരുന്നത്....

ഭയപ്പെടുത്തുന്ന സംഭവം

ഭയപ്പെടുത്തുന്ന സംഭവം

പുല്‍വാമ ആക്രമണം ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാല്‍ പാകിസ്താന്‍ സര്‍ക്കാരിന് ഇതില്‍ ബന്ധമുണ്ട് എന്നതിന് തെളിവില്ല. ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹറിനോട് തനിക്ക് ദയയില്ല. തന്നെയും കൊല്ലാന്‍ നോക്കിയ വ്യക്തിയാണ് അസ്ഹര്‍ എന്നും മുഷറഫ് പറഞ്ഞു.

 മോദിക്ക് വിഷമമില്ല

മോദിക്ക് വിഷമമില്ല

ജയ്‌ഷെ മുഹമ്മദിനോട് ഇമ്രാന്‍ ഖാന് താല്‍പ്പര്യമുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എല്ലാത്തിനും പാകിസ്താന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം നിര്‍ത്തേണ്ട സമയമായി. സിആര്‍പിഎഫ് സൈനികരോ കശ്മീരിലുള്ളവരോ കൊല്ലപ്പെടുന്നതില്‍ മോദിക്ക് വിഷമമുണ്ട് എന്ന് തോന്നുന്നില്ലെന്നും മുഷറഫ് പറഞ്ഞു.

കരിമ്പട്ടികയില്‍ പെടുത്താന്‍ ശ്രമം

കരിമ്പട്ടികയില്‍ പെടുത്താന്‍ ശ്രമം

പാകിസ്താനെ അവമതിക്കാനാണ് ഇന്ത്യയുടെ ശ്രമം. പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താന്‍ അമേരിക്കയും ഫ്രാന്‍സും ഇന്ത്യയും ശ്രമിക്കുകയാണ്. പാകിസ്താനെ രണ്ടായി മുറിച്ചതില്‍ ഇന്ത്യയ്ക്ക് പങ്കില്ലേ എന്നും മുഷറഫ് ചോദിച്ചു. ഇതെല്ലാം അവസാനിപ്പിക്കണമെന്നും അദ്ദേഹം സംഭാഷണത്തിനിടെ പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല

ഇന്ത്യ പറയുന്നത് പോലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ല. എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും മുഷറഫ് പറഞ്ഞു. അതേസമയം, ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തിയാണ് പാക് മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി പ്രതികരിച്ചത്. ഇന്ത്യയുടെ ആരോപണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇമ്രാന്‍ ഖാന് പക്വതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ഇമ്രാന് അറിയില്ലെന്നും സര്‍ദാരി പറഞ്ഞു.

നടുക്കിയ ചാവേര്‍ സ്‌ഫോടനം

നടുക്കിയ ചാവേര്‍ സ്‌ഫോടനം

കഴിഞ്ഞ വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് കശ്മീര്‍ താഴ്‌വരയിലേക്ക് പോകുകയായിരുന്നു സൈനികര്‍. വാഹനവ്യൂഹത്തിനിടയിലേക്ക് എത്തിയ അക്രമി സ്‌ഫോടനം നടത്തുകയായിരുന്നു. കശ്മീരില്‍ അപൂര്‍വമായിട്ടാണ് ചാവേര്‍ സ്‌ഫോടനം നടക്കാറ്.

ചൈനയും പാകിസ്താനും

ചൈനയും പാകിസ്താനും

ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഘടനയുടെ തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല. അസ്ഹറിന് പിന്തുണയുമായി ചൈനയും രംഗത്തുണ്ട്.

ശിക്ഷിക്കണമെന്ന് സൗദി

ശിക്ഷിക്കണമെന്ന് സൗദി

എന്നാല്‍ കഴിഞ്ഞദിവസം ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ സൗദി കിരീടിവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹയാവും വാഗ്ദാനം ചെയ്തു. ഇന്ത്യയുമായി രഹസ്യവിവരങ്ങള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുക മാത്രമല്ല, അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇഗള്‍ഫില്‍ നിന്ന് സന്തോഷവാര്‍ത്ത; ഖത്തര്‍ ഉപരോധം അവസാനിക്കുന്നു!! ഇളവ് പ്രഖ്യാപിച്ച് യുഎഇ

English summary
Pervez Musharraf accepts Jaish's involvement in Pulwama attack, but defends Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X