കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് എന്ന യുവാവ് ഐസിസിന്‍റെ ആരാച്ചാര്‍ 'ജിഹാദി ജോണ്‍' ആയത് കാമുകി ചതിച്ചപ്പോള്‍? കാണൂ

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ഐസിസിന്റെ ആരാച്ചാര്‍ ജിഹാദി ജോണിന്റെ പിതാവ് കുവൈത്തിയാണെന്ന് മിറര്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സദ്ദാം ഹുസൈന്റെ അനുഭാവിയായിരുന്നു ജിഹാദി ജോണിന്റെ പിതാവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാസെം എംവാസി (51) എന്ന ടാക്‌സി ഡ്രൈവറാണ് ജിഹാദി ജോണ്‍ എന്ന മുഹമ്മദ് എംവാസി (27)യുടെ പിതാവ്. ഇറാഖിലാണ് ജാസെം ജനിച്ചത്. പിന്നീട് കുവൈത്തിലേക്ക് പലായനം ചെയ്തു. ഇറാഖ് കുവൈത്തിനെ ആക്രമിച്ചപ്പോള്‍ ജാസെം ഇറാഖ് സൈന്യത്തിനൊപ്പം നിന്നു. സദ്ദാമിനെ കുവൈത്തില്‍ നിന്ന് തുരത്തിയതോടെ ജാസം കുടുബംത്തൊടൊപ്പം ബ്രിട്ടണിലേക്ക് കുടിയേറി. അന്ന് ജുഹാദി ജോണിന് പ്രായം വെരും ആറ് വയസ്.

കുവൈത്തിലെ തൈമയാണ് ജിഹാദി ജോണിന്റെ സ്വദേശം. തന്റെ മകനാണ് ജോണ്‍ എന്ന് സമ്മതിക്കുമ്പോഴും മകന്‍ ഐസിസിന് വേണ്ടി നടത്തുന്ന ക്രൂര കൊലപാതകങ്ങളോട് പിതാവിന് യോജിപ്പില്ല.തങ്ങളുടെ കുടുംബത്തില്‍ മറ്റാരും ജോണിനെപ്പോലെയല്ലെന്നും പിതാവ് പറയുന്നു. കുട്ടിക്കാലത്ത് പ്രണയിക്കപ്പെടാന്‍ ഏറെ താത്പര്യപ്പെട്ടിരുന്ന ജോണ്‍ എങ്ങനെ ജിഹാദി ജോണായി എന്ന് സഹപാഠികള്‍ ചോദിക്കുന്നു...

 ജിഹാദി ജോണ്‍

ജിഹാദി ജോണ്‍

ഐസിസിന്റെ കൊലപാതക വീഡിയോകളില്‍ ഇരകളുടെ കഴുത്തിന് നേരെ കത്തിവയ്ക്കുന്ന മുഖം മറച്ച ആ ചെറുപ്പക്കാരനെ ലോകം തിരഞ്ഞു. ഒടുവിലയാള്‍ ജിഹാദി ജോണ്‍ എന്ന ബ്രിട്ടീഷ് പൗരനാണെന്ന് കണ്ടെത്തി. പകുതി അടഞ്ഞത് പോലുള്ള ജോണിന്റെ കണ്ണുകള്‍ അയാളുടെ വേരുകള്‍ കണ്ടെത്തുന്നതിന് സഹായിച്ചു

കുവൈത്തില്‍

കുവൈത്തില്‍

ജിഹാദി ജോണിന്റെ കുട്ടിക്കലും കുടുംബത്തിന്റെ വേരുകളുമെല്ലാം കുവൈത്തിലാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്.

അച്ഛന്‍ ടാക്‌സി ഡ്രൈവര്‍

അച്ഛന്‍ ടാക്‌സി ഡ്രൈവര്‍

ജോണിന്‌റെ അച്ചന്‍ കുവൈത്തിയായ ജാസം എംവാസിയാണെന്നും ഇദ്ദേഹം ടാക്‌സി ഡ്രൈവറാണെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്

പ്രണയിക്കാന്‍ ആഗ്രഹിച്ചു

പ്രണയിക്കാന്‍ ആഗ്രഹിച്ചു

ജിഹാദി ജോണ്‍ സ്ത്രീകളുമായി സൗഹഹൃദത്തിനും പ്രണയത്തിനും താത്പര്യം പ്രകടിപ്പിച്ചുവെന്ന് ക്വിന്റിന്‍ കിനാസ്റ്റിന്‍ സെക്കന്ററി സ്‌കൂള്‍ ലണ്ടനില്‍ ജോണിന്റെ സഹപാഠിയായിരുന്ന പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് ആര്‍ക്കും തന്നെ ജോണിനോട് പ്രണയം തോന്നിയിട്ടില്ലെന്നും സഹപാഠി

മദ്യപാനവും, പുകവലിയും

മദ്യപാനവും, പുകവലിയും

12ാം വയസില്‍ ജോണ്‍ മദ്യാപാനവും പുകവലിയും തുടങ്ങിയെന്ന് സഹപാഠി ഓര്‍ത്തെടുക്കുന്നു.

സ്വന്തം നിലപാടുകള്‍

സ്വന്തം നിലപാടുകള്‍

എല്ലാക്കാര്യത്തിലും സ്വന്തം നിലപാടുകള്‍ ഉള്ള വ്യക്തിയായിരുന്നു ജോണ്‍

ഞെട്ടല്‍

ഞെട്ടല്‍

വളരെ പാവം പയ്യനായി ജോണിനെ വിലയിരുത്തുന്ന സഹപാഠികളും കുറവല്ല. ജോണ്‍ എങ്ങനെ ഒരു തീവ്രവാദിയായി മാറിയെന്നതിന്റെ ഞെട്ടലിലാണ് സഹപാഠികള്‍

അവ്യക്തം

അവ്യക്തം

ജോണിനെപ്പറ്റിയുള്ള അന്വേഷണങ്ങളില്‍ പലതും അവ്യക്തമായി തുടരുകയാണ്.

English summary
The dad of monster Jihadi John has gone into hiding in Kuwait after fleeing Britain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X