മോദിക്ക് ബൈഡന്റെ സ്‌പെഷ്യല്‍ സമ്മാനം: ഉയര്‍ത്തി കാണിച്ച് പ്രധാനമന്ത്രി
വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിസന്റിന്റെ സ്‌നേഹ സമ്മാനം. ഒരു ടീഷര്‍ട്ടാണ് ജോ ബൈഡന്‍, മോദിക്ക് സമ്മാനിച്ചത്. വളരെ പ്രത്യേകതകള്‍ ഉള്ളതായിരുന്നു ഈ ടീഷര്‍ട്ട്. ഈ ടീഷര്‍ട്ടില്‍ എഴുതിയിരിക്കുന്ന വാക്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് മോദി തന്നെ പറഞ്ഞവയാണ്. യുഎസ് കോണ്‍ഗ്രസില്‍ മോദി പറഞ്ഞതാണ് ഈ വാക്കുകള്‍.
ഇന്ത്യയിലും അമേരിക്കയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ന്ന് വരുന്നതിനെ കുറിച്ചായിരുന്നു പരാമര്‍ശം. കഴിഞ്ഞ ഏഴ് വര്‍ഷത്തില്‍ ഒരുപാട് കാര്യങ്ങള്‍ മാറി. പക്ഷേ ഇന്ത്യയും യുഎസ്സും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം ഒരിക്കല്‍ പോലും കുറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്ത് മറ്റൊരു എഐ അഥവാ ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ശക്തമാവുന്നു എന്നും മോദി പറഞ്ഞു.

അതേസമയം യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും മോദി പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് കമലയെന്ന് മോദി പറഞ്ഞു. കമലാ ഹാരിസും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചേര്‍ന്ന് നല്‍കിയ സല്‍ക്കാരത്തിന് ശേഷമായിരുന്നു മോദിയുടെ പ്രശംസ. കമലയുടെ നേട്ടങ്ങള്‍ യുഎസ്സിലെ മാത്രമല്ല, ഇന്ത്യയിലെ സ്ത്രീകളെയും പ്രചോദിപ്പിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുഎസ് സന്ദര്‍ശനത്തിന്റെ അവസാന ദിനത്തിലായിരുന്നു അദ്ദേഹം വൈസ് പ്രസിഡന്റിനെ അടക്കം പ്രശംസിച്ചത്. കഴിഞ്ഞ മൂന്ന് ദിവസം പല യോഗങ്ങളിലും ഞാന്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ഒരേ കാര്യങ്ങളാണ് പറയാനുള്ളത്. ഇന്ത്യയും യുഎസ്സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടണമെന്ന് മാത്രമാണ് അവരെല്ലാം പറഞ്ഞതെന്നും മോദി പറഞ്ഞു.
അതേസമയം യുഎസ്സിലെ ഇന്ത്യന്‍ സമൂഹത്തെ കുറിച്ചും, അവരുടെ സംഭാവനകളെ കുറിച്ചും കമല സംസാരിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ ഇവിെയുണ്ടാക്കിയ സ്വാധീനം അത്രത്തോളം വലുതാണ്. നിത്യ ജീവിതത്തില്‍ അതിന് വലിയ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രതിരോധ സഹകരണത്തില്‍ ഇന്ത്യ-യുഎസ് ബന്ധം മറ്റൊരു തലത്തിലേക്ക് പോയിരിക്കുകയാണ്.
കൂടുതല്‍ മികച്ച സാങ്കേതികവിദ്യകളിലും സഹകരണം സംഭവിക്കും. 2014ല്‍ താന്‍ യുഎസ്സില്‍ എത്തിയത് മുതല്‍ ഇരുരാജ്യങ്ങളും തമ്മില്‍ വളരെ സുദീര്‍ഘവും സുന്ദരവുമായ ബന്ധമാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ആര്‍ട്ടമിസ് അക്കോര്‍ഡ്‌സിന്റെ ഭാഗമാവാന്‍ പ്രധാനമന്ത്രി സമ്മതം അറിയിച്ചതില്‍ കമല ഹാരിസ് നന്ദി അറിയിച്ചു. നേരത്തെ പ്രമുഖ കമ്പനികളുടെ സിഇഒകളെയും മോദി കണ്ടിരുന്നു. മാസ്റ്റര്‍കാര്‍ഡ്, അഡോബ് പോലുള്ള കമ്പനികളുടെ സിഇഒകളും ഇതിലുണ്ടായിരുന്നു.












Click it and Unblock the Notifications