Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈഡന് ചൈനയോട് മൃദു സമീപനം; ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് ട്രംപിന്റെ മകൻ

വാഷിങ്ടൺ; ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെ തിരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ മകൻ. ചൈനയോട് മൃദു സമീപനം നടത്തുന്നയാളാണ് ബൈഡനെന്നും ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു.
തന്റെ "ലിബറൽ പ്രിവിലേജ്" എന്ന പുസ്തകത്തിന്റെ വിജയം ആഘോഷിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ് ജൂനിയർ. ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് മാത്രമായാണ് പരിപാടി സംഘടിപ്പിച്ചത്.

modi and trumph

ചൈനയുടെ ഭീഷണി നമ്മൾ മനസിലാക്കേണ്ടതുണ്ട്.. ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്ക് അത് വളരെ പെട്ടെന്ന് മനസിലാകും. ബൈഡന് ചൈന 1.5 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. കാരണം ബൈഡൻ ഒരു വലിയ വ്യവസായി ആയിരുന്നതിനാലാണത്. അതുമല്ലെങ്കിൽ ബൈഡനെ എളുപ്പം പണം കൊടുത്ത് വരുതിയിലാക്കാമെന്ന് ചൈന കരുതി കാണണം. അതുകൊണ്ടാണ് ചൈനയോട് ബൈഡൻ മൃദുസമീപനം പുലർത്തുന്നത്, അതുകൊണ്ട് തന്നെ ബൈഡനെ തെരഞ്ഞെടുക്കുന്നത് ഗുണകരമാകില്ല,ട്രംപ് ജൂനിയർ പറഞ്ഞു.

ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണക്കുന്നു, കാരണം ഇവർക്കൊക്കെ ബൈഡനെ വാങ്ങാനാകുമെന്ന ബോധ്യമുണ്ട്.യുഎസിൽ നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത് . പരിപാടികളിലെല്ലാം ബൈഡനെതിരായ അഴിമതികൾ ഉയർത്തിയാണ് ട്രംപ് ജൂനിയറിൻറെ പ്രചരണം.

Recommended Video

cmsvideo
    US presidential election: Donald Trump says he will have to leave the country if he loses

    ഡൊണാൾഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും ജൂനിയർ ട്രംപ് വാചാലനായി. "സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരായ വലിയ പോരാട്ടത്തിൽ" ഇന്ത്യയും അമേരിക്കയും ഒരുമിച്ചാണെന്ന് ഇരു നേതാക്കളും മനസ്സിലാക്കുന്നു. മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ തന്റെ പിതാവിന് ലഭിച്ചത് വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു,ജൂനിയർ ട്രംപ് പറഞ്ഞു. ഇന്ത്യൻ വംശജരുടെ പിന്തുണ ജോ ബൈഡനാണെന്ന് നേരത്തേ സർവ്വേകളിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള ജൂനിയർ ട്രംപിന്റെ പ്രചരണങ്ങൾ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+