Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോ ബൈഡനും കമലാ ഹാരിസിനും അടക്കം വിലക്ക്, സ്ഥിരം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ റഷ്യ നടപടി കടുപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവര്‍ അടക്കം 963 പേര്‍ക്കാണ് റഷ്യ പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഇവരെ സ്ഥിരമായി വിലക്കിയിരിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും ഇക്കൂട്ടത്തിലുണ്ട്. ഹോളിവുഡ് താരങ്ങളായ മോര്‍ഗന്‍ ഫ്രീമാന്‍, സംവിധായകന്‍ റോബ് റെയ്‌നര്‍, എന്നിവരും പട്ടികയിലുണ്ട്. റഷ്യയെ കുറിച്ചുള്ള ഭയം വളര്‍ത്തുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ പിന്തുണയ്ക്കുന്നവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ അമേരിക്കക്കാരെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും മോസ്‌കോ അറിയിച്ചു.

1

റഷ്യ മാര്‍ച്ചില്‍ പുറത്തിറക്കിയ ലിസ്റ്റിലും ബൈഡന്റെ പേരുണ്ടായിരുന്നു. എന്നാല്‍ ഈ പട്ടികയിലേക്ക് ചേക്കപ്പെട്ടവരിലേക്ക് കലാഹ ഹാരിഹിനെ അടക്കം ഉള്‍പ്പെുത്തുകയായിരുന്നു. യുഎസ് സ്പീക്കര്‍ നാന്‍സി പലോസി, സെനറ്റ് നേതാവ് ചാള്‍സ് ഇ ഷൂമര്‍, സഭാ മൈനോരിറ്റി നേതാവ് കെവിന്‍ മക്കാര്‍ത്തി എന്നിവരും പട്ടികയിലുണ്ട്. ഇവരെയെല്ലാം എക്കാലത്തേക്കും വിലക്കിയതായി റഷ്യ പറയുന്നു. റഷ്യക്കെതിരെ തുടരെ അമരിക്ക കൊണ്ടുവരുന്ന ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിതെന്ന് റഷ്യ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അമേരിക്കയുടെ ശത്രുതാ സമീപനം അവര്‍ക്ക് തന്നെ തിരിച്ചടിയായി മാറിയിരിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കി.

ഇനിയും പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് റഷ്യ മുന്നറിയിപ്പ നല്‍കുന്നു. റഷ്യയോട് ലോകരാജ്യങ്ങള്‍ക്ക് ഉള്ള ഭയം വര്‍ധിപ്പിച്ച പ്രശ്‌നങ്ങളുണ്ടാക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു. മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോയുടെ പേരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ പലരും ചൂണ്ടിക്കാണിക്കുന്നത് മുന്‍ എസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപ് പട്ടികയില്‍ ഇല്ലെന്നാണ്. യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ജോ ബൈഡന്‍ രൂക്ഷമായിട്ടാണ് റഷ്യയെ വിമര്‍ശിക്കുന്നത്. പുടിന്‍ അധികാരത്തില്‍ പോലും തുടരാന്‍ പാടില്ലെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു.

അതേസമയം ശീതയുദ്ധത്തിന് സമാനമായ കാര്യങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. റഷ്യന്‍ പ്രഭുക്കളുടെ സ്വത്തുക്കള്‍ നേരത്തെ യുഎസ് മരവിപ്പിച്ചിരുന്നു. ഇതിന് പുറമേ പ്രമുഖ റഷ്യന്‍ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിരൂന്നു. ഇവരുടെ യുഎസ്സിലുള്ള സ്വത്തുക്കളും മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ വിവ്ിധ ഉപരോധങ്ങളും ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രകോപിതരായി യുഎസ്സ് സര്‍ക്കാരിലെ പ്രമുഖര്‍ക്ക് വ്‌ളാദിമിര്‍ പുടിന്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നു. കയറ്റുമതിയും ഇറക്കുമതിയും അടക്കം തടഞ്ഞിരുന്നു. എന്നാല്‍ യുക്രൈനില്‍ നിന്ന് പിന്മാറാന്‍ റഷ്യ തയ്യാറായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+