Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രൈനെ ആക്രമിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും; പുടിനോട് ബൈഡന്‍

വാഷിംഗ്ടണ്‍: ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന് മുന്നറിയിപ്പുമായി അമേരിക്ക. ഉക്രൈനെ റഷ്യ ആക്രമിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചക്കിടെയാണ് ജോ ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. റഷ്യന്‍ അധിനിവേശം വ്യാപക മാനുഷിക ദുരിതങ്ങള്‍ക്ക് വഴിതെളിക്കുമെന്നും ബൈഡന്‍ പറഞ്ഞു. റഷ്യ ഉക്രെയ്നില്‍ കൂടുതല്‍ അധിനിവേശം നടത്തിയാല്‍, അമേരിക്കയും തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും പ്രതികരിക്കുമെന്നും റഷ്യയ്ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും ജോ ബൈഡന്‍ പുടിനോട് പറഞ്ഞതായി വൈറ്റ് ഹൗസ് അറിയിച്ചു.

നയതന്ത്രത്തില്‍ ഏര്‍പ്പെടാനും അതോടൊപ്പം സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനും അമേരിക്ക തയ്യാറാണെന്നും ബൈഡന്‍ പറഞ്ഞു. അതേസമയം, ഉക്രൈനെ ഉള്‍പ്പെടുത്തി നാറ്റോ വികസിപ്പിക്കരുത് എന്നതടക്കം മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ യു എസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ചൂണ്ടിക്കാട്ടി.ബൈഡന്‍-പുടിന്‍ ചര്‍ച്ചകള്‍ ഒരു മണിക്കൂറിലധികം നീണ്ടുനിന്നെങ്കിലും നിലവിലെ അവസ്ഥയില്‍ വലിയ മാറ്റം പ്രതീക്ഷിക്കാവുന്നതല്ലെന്നാണ് ഒരു മുതിര്‍ന്ന യു എസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

1

വടക്കന്‍ പസഫിക്കിലെ കുറില്‍ ദ്വീപുകള്‍ക്ക് സമീപം തങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടന്നുവെന്നാരോപിച്ച് യു എസ് അന്തര്‍വാഹിനിയെ തുരത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചത് സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഏതുനിമിഷവും റഷ്യന്‍ അധിനിവേശമുണ്ടാകുമെന്നും 48 മണിക്കൂറിനകം ഉക്രൈനിലെ യു എസ് എംബസി ഒഴിപ്പിക്കണമെന്നും ബൈഡന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഒന്നര ലക്ഷത്തോളം സൈനികരെയാണ് റഷ്യ ഉക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്. ദക്ഷിണ, ഉത്തര, കിഴക്കന്‍ അതിര്‍ത്തികളില്‍ പുതുതായി സൈനിക വിന്യാസം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2

മറുപടിയായി നാറ്റോ അതിര്‍ത്തി രാജ്യങ്ങളില്‍ സൈനികരേയും വന്‍തോതില്‍ എത്തിച്ചിട്ടുണ്ട്. പോളണ്ടില്‍ മാത്രം അമേരിക്ക 3,000 പേരെയാണ് അടുത്ത ദിവസം വിന്യസിക്കുക. വിവിധ രാജ്യങ്ങളിലായി നേരത്തെ നിലയുറപ്പിച്ച 8500 യു എസ് സൈനികര്‍ക്ക് പുറമെയാണിത്. റുമേനിയയില്‍ 1,000 സൈനികരെയും യു എസ് എത്തിക്കുന്നുണ്ട്. ശനിയാഴ്ച റഷ്യ തങ്ങളുടെ ചില നയതന്ത്ര ഉദ്യോഗസ്ഥരെ ഉക്രൈനില്‍ നിന്ന് പിന്‍വലിച്ചിരുന്നു. 'കൈവ് ഭരണകൂടത്തില്‍ നിന്ന് പ്രകോപനങ്ങള്‍ ഉണ്ടാകുമെന്ന ഭയമാണ് തങ്ങളുടെ തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് മോസ്‌കോയിലെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതേസമയം യൂറോപ്യന്‍ രാജ്യങ്ങളും ഉക്രൈനിലുള്ള തങ്ങളുടെ പൗരന്‍മാരോട് നാട്ടിലെത്താന്‍ പറഞ്ഞിട്ടുണ്ട്.

3

കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉക്രൈനിലേക്കുള്ള വാണിജ്യ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡച്ച് കാരിയര്‍ കെ എല്‍ എം അറിയിച്ചു. അതേസമയം വിദേശികളുടെ പലായനത്തില്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് കൈവ് ഭരണകൂടം ഉക്രൈന്‍ ജനതയോട് പറഞ്ഞു. ഇപ്പോള്‍, ജനങ്ങളുടെ ഏറ്റവും വലിയ ശത്രു പരിഭ്രാന്തിയിലാണ്,' ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി റഷ്യയുമായി കൂട്ടിച്ചേര്‍ത്ത ഉപദ്വീപായ ക്രിമിയയ്ക്ക് സമീപം നിലയുറപ്പിച്ച സൈനികരെ സന്ദര്‍ശിച്ച് പറഞ്ഞു. യുദ്ധഭീതികള്‍ക്കിടയിലും ഐക്യത്തിന്റെ സന്ദേശമുയര്‍ത്തി ഉക്രൈനില്‍ ആയിരക്കണക്കിന് പേര്‍ റാലി നടത്തി.

4

അതേസമയം റഷ്യ ആക്രമണത്തിന് കോപ്പുകൂട്ടുകയാണെന്നാണ് വാഷിംഗ്ടണ്‍ കഴിഞ്ഞ ദിവസവും മുന്നറിയിപ്പ് നല്‍കിയത്. സൈനിക നടപടി ഏതു ദിവസവും സംഭവിക്കാമെന്നും ഒളിമ്പിക്സ് അവസാനിക്കുന്നതിന് മുമ്പ് തന്നെ ചിലപ്പോള്‍ സംഭവിക്കാമെന്നും ഉള്ള സംശയം ബലപ്പെടുകയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിനുള്ള തീരുമാനമെടുത്തത് പുടിന്‍ ആണെന്നാണ് അമേരിക്കയുടെ നിഗമനമെന്ന് സള്ളിവന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+